Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മുഖ്യമന്ത്രിയും മന്ത്രിമാരും ബീക്കൺ ലൈറ്റ് പോലുമില്ലാതെ കാറിൽ കറങ്ങുമ്പോൾ അമൃതാനന്ദമയി ഇനി കറങ്ങുക 44 സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ; ഇസഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തുന്ന കേരളത്തിലെ ആദ്യ വ്യക്തിയായി വള്ളിക്കാവ് അമ്മ; ഇനി അമ്മയ്‌ക്കൊപ്പം എപ്പോഴും 22 കരിമ്പൂച്ചകൾ

മുഖ്യമന്ത്രിയും മന്ത്രിമാരും ബീക്കൺ ലൈറ്റ് പോലുമില്ലാതെ കാറിൽ കറങ്ങുമ്പോൾ അമൃതാനന്ദമയി ഇനി കറങ്ങുക 44 സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ; ഇസഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തുന്ന കേരളത്തിലെ ആദ്യ വ്യക്തിയായി വള്ളിക്കാവ് അമ്മ; ഇനി അമ്മയ്‌ക്കൊപ്പം എപ്പോഴും 22 കരിമ്പൂച്ചകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: വിവിഐപി സംസ്‌കാരം അവസാനിപ്പിക്കുമെന്നാണ് പ്രധാനന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. എല്ലാവരേയും സാധാരണ പൗരന്മാരാക്കുന്ന തീരുമാനം. മുഖ്യമന്ത്രിമാർക്കും ചീഫ് ജസ്റ്റീസുമാർക്ക് പോലും ബീക്കൺ ലൈറ്റ് ഉപേക്ഷിക്കേണ്ടി വന്നു. അപ്പോഴും ഇഷ്ടമുള്ളവരെ വിഐപിയായി നിലനിർത്താനുള്ള സംവിധാനമാണ് വിവിധ തരം കാറ്റഗറി സുരക്ഷ.

എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നേരത്തെ കരിമ്പൂച്ചകളുടെ സുരക്ഷ നൽകിയിരുന്നു. എന്നാൽ അത് പിന്നീട് കേന്ദ്ര സർക്കാർ തന്നെ പിൻവലിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും പ്രത്യേക സുരക്ഷാ പദവി നൽകാൻ തീരുമാനിച്ചു. എന്നാൽ കരിമ്പൂച്ചകൾക്ക് ചെലവ് നൽകാൻ കാശില്ലാത്തതും കൊണ്ട് കുമ്മനവും അത് വേണ്ടെന്ന് വച്ചു. ഇപ്പോഴിതാ അമൃതാനന്ദമയിക്ക് കേന്ദ്ര സേനയെ സുരക്ഷയ്ക്ക് വിന്യസിക്കുകയാണ് കേന്ദ്രം. ഫലത്തിൽ വിവിഐപിയെ പോലെ റോഡിലൂടെ സർവ്വതന്ത്രസ്വതന്ത്രയായി വള്ളിക്കാവ് ആശ്രമാധിപതിക്ക് സഞ്ചരിക്കാം.

യോഗ ഗുരു ബാബാ രാംദേവിന് ശേഷം സെഡ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന ആത്മീയ നേതാവാണ് അമൃതാനന്ദമയി. മാതാ അമൃതാനന്ദമയിക്കു കേന്ദ്ര സർക്കാർ സെഡ് കാറ്റഗറി സുരക്ഷ അനുവദിച്ചിരിക്കുന്നത്. കൊല്ലം വള്ളിക്കാവിലെ ആശ്രമത്തിലും അമൃതാനന്ദമയിക്കും 40 സിആർപിഎഫ് ജവാന്മാരെ സുരക്ഷയ്ക്കായി നിയോഗിക്കും. 24 സുരക്ഷാ ഉദ്യോഗസ്ഥർ മുഴുവൻസമയവും ഒപ്പമുണ്ടാവും. യന്ത്രതോക്കേന്തിയ സുരക്ഷാ ഭടന്മാരാണ് കാവൽ നിൽക്കുക. കേരളത്തിൽ ആദ്യമായി ഇസഡ് കാറ്റഗറി സുരക്ഷ കിട്ടുന്ന വ്യക്തിയാണ് അമൃതാനന്ദമയീ.

അമൃതാനന്ദമയിയുടെ ജീവനു ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെ മുൻനിർത്തിയാണു സുരക്ഷ അനുവദിച്ചത്. അമൃതാനന്ദമയിയെ കൊലപ്പെടുത്തി കേരളത്തിൽ പ്രശ്നങ്ങളുണ്ടാക്കാൻ ചിലർ ശ്രമിക്കുമെന്നാണ് രഹസ്യാന്വേഷണ വിവരം. ഇതോടെയാണ് അമ്മയുടെ സുരക്ഷ പരമാവധി കൂട്ടാൻ തീരുമാനം. സുരക്ഷാ ഭടന്മാരുടെ ചെലവ് ആശ്രമം വഹിക്കേണ്ടി വരുമെന്നാണ് സൂചന. ശതകോടികളുടെ വരവുള്ളതുകൊണ്ട് തന്നെ വള്ളിക്കാവ് ആശ്രമത്തിന് ഇതൊരു പ്രശ്നവുമാവില്ല.

2012ൽ അമൃതാനന്ദമയി ആശ്രമത്തിൽ ബഹളം വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന ആരോപണത്തിൽ ബിഹാർ സ്വദേശി സത്‌നാം സിങ്ങ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് മാനസികാസ്വാസ്ഥ്യം കാണിച്ചതിനാൽ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അവിടെ വച്ച് സത്നാം മരണപ്പെട്ടു. മരണത്തിന്റെ ദുരൂഹത ഒട്ടേറെ ചോദ്യങ്ങൾക്കും ആരോപണങ്ങൾക്കും അവസരമൊരുക്കി.

ആശ്രമത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിലും, മരണത്തിലും ഏതെങ്കിലും തരത്തിലുള്ള തീവ്രവാദി ബന്ധം ഉണ്ടെന്നെല്ലാം വാദമെത്തി. എ്ന്നാൽ ഇതെല്ലാം അന്വേഷണത്തിൽ തെറ്റെന്ന് തെളിഞ്ഞു. ആശ്രമത്തിലെ ആഭ്യന്തര പ്രശ്നങ്ങളുടെ പേരിൽ പല വിവാദങ്ങളും നേരത്തെ ഉണ്ടായിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാൽ സുരക്ഷ കർശനമാക്കുന്നത്. എന്നാൽ ്പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏറ്റവും അടുത്തു നിൽക്കുന്ന ആത്മീയ നേതാവാണ് അമൃതാനന്ദമയി.

കേരളത്തിലെ ബിജെപി രാഷ്ട്രീയത്തെ പലും അമൃതാനന്ദമയിയാണ് നിയന്ത്രിക്കുന്നതെന്ന് സൂചനയുണ്ട്. വള്ളിക്കാവ് ആശ്രമത്തിന്റെ ഇടപെടലാണ് വെള്ളാപ്പള്ളി നടേശനെ ബിജെപി ക്യാമ്പിലെത്തിച്ചതെന്നും വിലയിരുത്തലുണ്ട്. മോദിയും അമിത് ഷായുമായി ഏറെ അടുപ്പമുള്ള യുവ നേതാവ് വള്ളിക്കാവ് ആശ്രമത്തിൽ സജീവമാണ്. ഈ നേതാവിന്റെ ഇടപെടലാണ് അമൃതാനന്ദമയിക്ക് കേന്ദ്ര സേനയുടെ സുരക്ഷ ഒരുക്കാൻ കാരണമെന്നും വിലയിരുത്തലുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റും ബീക്കൺ ലൈറ്റ് ഉപേക്ഷിക്കുമ്പോഴാകും കേന്ദ്ര സേനയുടെ അകമ്പടിയുടെ പിൻബലത്തിൽ ഇനി അമൃതാന്ദമയീയുടെ യാത്രകൾ. കേരളത്തിൽ ബിജെപിയെ ശക്തിപ്പെടുത്താൻ ആശ്രമം തുടർന്നും പിന്തുണ നൽകും.

യോഗ ഗുരു ബാബ രാംദേവിന് ഇസഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ നിരവധി വിമർശനം ഉയർന്നിരുന്നു. രാം ദേവിനെ സന്തോഷിപ്പിച്ച് നിശബ്ദനാക്കാനാണ് സർക്കാരിന്റെ ശ്രമമെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. രാജ്യത്ത് നിരവധി യോഗ ഗുരുക്കന്മാർ ഉള്ളപ്പോൾ ബാബ രാംദേവിന് മാത്രം സുരക്ഷ നൽകുന്നതിന്റെ കാരണം സർക്കാർ വ്യക്തമാക്കണമെന്ന് സിപിഐ നേതാവ് ഡി രാജയെ പോലുള്ളവർ വിമർശനം ഉന്നയിച്ചു.

എന്നാൽ അമൃതാനന്ദമയിയുടെ കാര്യത്തിൽ ആരും വിമർശനം ഉയർത്തില്ലെന്ന് കേന്ദ്ര സർക്കാരിന് അറിയാം. അതുകൊണ്ട് കൂടിയാണ് ഈ തീരുമാനം എടുത്തതെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP