Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മധ്യപ്രദേശിൽ ട്രാക്ടറും ബൊലേറോ ജീപ്പും കൂട്ടിയിടിച്ച് 12 പേർ മരിച്ചു; എട്ടു പേർക്ക് പരിക്കേറ്റു: മരിച്ചവരെല്ലാം ഒരു കുടുംബത്തിൽപ്പെട്ടവർ

മധ്യപ്രദേശിൽ ട്രാക്ടറും ബൊലേറോ ജീപ്പും കൂട്ടിയിടിച്ച് 12 പേർ മരിച്ചു; എട്ടു പേർക്ക് പരിക്കേറ്റു: മരിച്ചവരെല്ലാം ഒരു കുടുംബത്തിൽപ്പെട്ടവർ

മൊറോന: മധ്യപ്രദേശിൽ മണൽ കയറ്റിയ ട്രാക് ടറും ബൊലേറോ ജീപ്പും കൂട്ടിയിടിച്ച് 12 പേർ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. മൊറേന ജില്ലയിലെ ഗഞ്ജ് രാംപൂർ ഗ്രാമത്തിലാണ് അപകടം നടന്നത്. മരിച്ചവരെല്ലാം ഗ്വാളിയോറിലെ ഒരു കുടുംബത്തിൽ പെട്ടവരാണ്.

അംബ നഗരത്തിലേക്ക് മണലുമായി പോവുകയായിരുന്ന ട്രാക് ടർ ബൊലേറോയുമായി കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരുടെ പേരുവിവരങ്ങൾ അറിവായിട്ടില്ല. അപകടത്തിൽ ട്രാക്ടർ ഡ്രൈവർ പരിക്കുകളോടെ രക്ഷപ്പെട്ടു.

മരണ സംഖ്യ കൂടാൻ സാദ്ധ്യതയുണ്ടെന്ന് മൊറേന എസ്‌പി അമിത് സാങ്വി പറഞ്ഞു. അനധികൃതമായി ഖനനം നടത്തിയെടുത്ത മണലാണ് ട്രാകടറിലുണ്ടായിരുന്നത്. ട്രാക് ടറിന്റെ ഉടമയെ കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് അദ്ദേഹം കൂട്ടിചേർത്തു.

മൊറേന-ഗ്വാളിയോർ റൂട്ടിൽ ടാക്സി സർവീസ് നടത്തുന്ന ബൊലേറോ ജീപ്പിലുണ്ടായിരുന്നവരാണ് മരിച്ചവർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP