Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'നിങ്ങൾ മുസ്ലീമായതിനാൽ എനിക്ക് നിങ്ങളുടെ ജോലിയിൽ വിശ്വാസമില്ല; കാരണം കസ്റ്റമർ സർവ്വീസിന് ഖുർആനിൽ വ്യത്യസ്തമായൊരു വേർഷനാണുള്ളത്'; തന്റെ പരാതി മുസ്ലീങ്ങൾ നോക്കേണ്ടെന്ന് എയർടെൽ ഉപഭോക്താവ്; അനുകൂല മറുപടി നൽകിയ കമ്പനിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം; ഇനി എയർടെല്ലിൽ തുടരില്ലെന്ന് പ്രഖ്യാപിച്ച് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല അടക്കമുള്ള പ്രമുഖർ

'നിങ്ങൾ മുസ്ലീമായതിനാൽ എനിക്ക് നിങ്ങളുടെ ജോലിയിൽ വിശ്വാസമില്ല; കാരണം കസ്റ്റമർ സർവ്വീസിന് ഖുർആനിൽ വ്യത്യസ്തമായൊരു വേർഷനാണുള്ളത്'; തന്റെ പരാതി മുസ്ലീങ്ങൾ നോക്കേണ്ടെന്ന് എയർടെൽ ഉപഭോക്താവ്; അനുകൂല മറുപടി നൽകിയ കമ്പനിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം; ഇനി എയർടെല്ലിൽ തുടരില്ലെന്ന് പ്രഖ്യാപിച്ച് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല അടക്കമുള്ള പ്രമുഖർ

ഡൽഹി:സമൂഹത്തിന്റെ നാനാതുറകളിലേക്കും അതിവേഗം വ്യാപിപ്പിക്കുന്ന വർഗീയവത്ക്കരണത്തിനെതിരെ ഇതാ മറ്റൊരു ഉദാഹരണം കൂടി. മൊബൈൽ ഫോണിന്റെ സേവനങ്ങൾക്കുപോലും തന്റെ അതേ മതക്കാർ വേണമെന്ന് ആവശ്യപ്പെടുന്നവർ ഈ മതേതര രാജ്യത്ത് ഉണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.ഹിന്ദു സർവ്വീസ് എക്‌സിക്യുട്ടീവ് വേണമെന്ന ഉപഭോക്താവിന്റെ ആവശ്യം അംഗീകരിക്കുന്ന തരത്തിൽ പെരുമാറിയ ഭാരതി എയർടലിനെതിരെയാണ് സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നത്. ഇനി എയർടെല്ലിൽ തുടരില്ലെന്നു പറഞ്ഞുകൊണ്ടാണ് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുള്ള അടക്കമുള്ളവർ സോഷ്യൽ മീഡിയകളിലൂടെ രംഗത്തുവന്നിരിക്കുന്നത്.

പൂജ സിങ്ങ് എന്ന ഉപഭോക്താവിന്റെ പരാതിയോട് എയർടെൽ പോസിറ്റീവായി പ്രതികരിച്ചതാണ് സോഷ്യൽ മീഡിയയെ പ്രകോപിപ്പിച്ചത്. ഉപഭോക്താക്കളുടെ പരാതി കൈകാര്യം ചെയ്യാൻ ഹിന്ദു ജീവനക്കാർ മതിയെന്ന ആവശ്യമായിരുന്നു പൂജ സിങ് ട്വിറ്ററിലൂടെ ഉയർത്തിയത്.'പ്രിയ സുഹൈബ്, നിങ്ങൾ മുസ്ലീമായതിനാൽ എനിക്ക് നിങ്ങളുടെ ജോലിയിൽ വിശ്വാസമില്ല. കാരണം കസ്റ്റമർ സർവ്വീസിന് ഖുർആനിൽ വ്യത്യസ്തമായൊരു വേർഷനാണുള്ളത്. അതിനാൽ എന്റെ പരാതികൾക്കായി ഹിന്ദു പ്രതിനിധിയെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നു. നന്ദി.' എന്നായിരുന്നു പൂജ സിങ്ങിന്റെ ട്വീറ്റ്.

ഇതിന് മറുപടിയായി എയർടെൽ ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്.'ഹായ് പൂജ, നമുക്ക് സംസാരിക്കാൻ സൗകര്യപ്രദമായ സമയം ഏതാണെന്ന് പറയാമോ?. കൂടാതെ മറ്റൊരു നമ്പറും ഷെയർ ചെയ്യൂ, ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാനാവും. നന്ദി' എന്നായിരുന്നു ഇതോടെയാണ് എയർടെൽ ഉപേക്ഷിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ പ്രതിഷേധമുയർന്നത്.ഇതോടെ തിങ്കളാഴ്ച വിശദീകരണവുമായി എയർടെൽ രംഗത്തുവന്നിട്ടുണ്ട്. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ കമ്പനി ആരോടും വിവേചനം കാണിക്കാറില്ലയെന്നായിരുന്നു എയർടെല്ലിന്റെ വിശദീകരണം.'പൂജ, ഉപഭോക്താക്കളെയും തൊഴിലാളികളെയും, പാട്‌നർമാരെയും ഞങ്ങൾ വിവേചനത്തോടെ കാണാറില്ല.' എന്നാണ് പ്രസ്താവനയിൽ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP