Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റിയൽ എസ്‌റ്റേറ്റ് ഭീമന് വേണ്ടി നടത്തിയത് മൂവായിരത്തോളം കോടി രൂപയുടെ വായ്പത്തട്ടിപ്പ്; ബാങ്ക് ഓഫ് മഹാരാഷ്ട്ര മാനേജിങ് ഡയറക്ടർ അടക്കം ആറ് പേർ അറസ്റ്റിൽ

റിയൽ എസ്‌റ്റേറ്റ് ഭീമന് വേണ്ടി നടത്തിയത് മൂവായിരത്തോളം കോടി രൂപയുടെ വായ്പത്തട്ടിപ്പ്; ബാങ്ക് ഓഫ് മഹാരാഷ്ട്ര മാനേജിങ് ഡയറക്ടർ അടക്കം ആറ് പേർ അറസ്റ്റിൽ

പുണെ: നഗരത്തിലെ റിയൽ എസ്റ്റേറ്റ് വമ്പൻ ഡി.എസ്.കുൽക്കർണിക്ക് വേണ്ടി 3000ത്തോളം രൂപയുടെ വായ്പാ തട്ടിപ്പു കേസിൽ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ രവീന്ദ്ര മറാത്തെ ഉൾപ്പെടെ ആറുപേർകൂടി അറസ്റ്റിൽ. നിക്ഷേപത്തട്ടിപ്പുകേസിൽ ജയിലിൽ കഴിയുന്ന ഡി.എസ്. കുൽക്കർണിയുടെ ഡി.എസ്.കെ. ഗ്രൂപ്പിന് മാനദണ്ഡങ്ങൾ മറികടന്ന് വായ്പനൽകിയെന്ന കേസിലാണ് മഹാരാഷ്ട്രയിലെ പ്രമുഖ പൊതുമേഖലാ ബാങ്കിന്റെ തലപ്പത്തുള്ളവർ കുരുക്കിലായത്.

രവീന്ദ്ര മറാഠേക്ക് പുറമേ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മുൻ മാനേജിങ് ഡയറക്ടർ സുശീൽ മഹ്നോട്ട്, എക്‌സിക്യുട്ടീവ് ഡയറക്ടർ ആർ.കെ. ഗുപ്ത, സോണൽ മാനേജർ നിത്യാനന്ദ ദേശ്പാണ്ഡെ, കുൽക്കർണിയുടെ ചാർട്ടേഡ് അക്കൗണ്ടന്റ് സുനിൽ ഗട്ട്പാന്ദേ, ഡി.എസ്.കെ. ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് രാജീവ് നെവാസ്‌കർ എന്നിവരെയാണ് പുണെ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം അറസ്റ്റുചെയ്തത്.

സുനിൽ മഹ്നോട്ടയെ ജയ്പുരിൽനിന്നും ദേശ്പാണ്ഡെയെ അഹമ്മദാബാദിൽനിന്നും ബാക്കിയുള്ളവരെ പുണെയിൽനിന്നുമാണ് പിടികൂടിയത്. പുണെയിലെ പ്രമുഖ വസ്തുവ്യാപാരിയും കെട്ടിടനിർമ്മാതാവുമാണ് ഡി.എസ്. കുൽക്കർണി. ഇയാളെയും ഭാര്യ ഹേമന്തിയെയും നാലായിരത്തിലേറെ നിക്ഷേപകരിൽനിന്നായി 1154 കോടി രൂപ തട്ടിയെടുക്കുകയും 2892 കോടിയുടെ വായ്പ വകമാറ്റുകയും ചെയ്‌തെന്ന കേസിൽ കഴിഞ്ഞ ഫെബ്രുവരി 17-നാണ് അറസ്റ്റുചെയ്തത്. കുൽക്കർണിയുടെ പല ബന്ധുക്കളും ഈ കേസിൽ ജയിലിലാണ്.

നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് കുൽക്കർണിയുടെ സ്ഥാപനങ്ങൾക്ക് ബാങ്ക് ഓഫ് മഹാരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കാതെ കോടികൾ വായ്പനൽകിയതായി കണ്ടെത്തിയത്. കടലാസു കമ്പനികളുണ്ടാക്കിയാണ് കുൽക്കർണി ബാങ്കിൽനിന്ന് കോടികൾ വായ്പയെടുത്തതെന്ന് പുണെ പൊലീസ് കണ്ടെത്തി. ഒരേ കെട്ടിടം ഈടായി കാണിച്ച് പലവട്ടം വായ്പയെടുത്തിട്ടുണ്ട്. റിസർവ് ബാങ്കിന്റെ മാർഗനിർദ്ദേശങ്ങൾ പാലിക്കാതെയാണ് വായ്പനൽകിയത്. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ഉന്നതർ കുൽക്കർണിയുമായി ചേർന്ന് ഗൂഢാലോചന നടത്തിയാണ് ഈ തട്ടിപ്പു നടത്തിയതെന്ന് കണ്ടതിനെത്തുടർന്നാണ് ചൊവ്വാഴ്ച കൂടുതൽപേർ അറസ്റ്റിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP