Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

31 ലോൺ അക്കൗണ്ടുകൾ പരിശോധിച്ചെന്നും അവയിൽ ക്രമക്കേട് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ഐസിഐസിഐ ബാങ്ക്; 6082 കോടിയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട അക്കൗണ്ടുകളാണ് പരിശോധിച്ചതെന്നും വിശദീകരണം; വീഡിയോകോൺ ലോൺ ഇടപാടിൽ കൈപൊള്ളിയ ബാങ്ക് പുതിയ വിശദീകരണവുമായി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ

31 ലോൺ അക്കൗണ്ടുകൾ പരിശോധിച്ചെന്നും അവയിൽ ക്രമക്കേട് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ഐസിഐസിഐ ബാങ്ക്; 6082 കോടിയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട അക്കൗണ്ടുകളാണ് പരിശോധിച്ചതെന്നും വിശദീകരണം; വീഡിയോകോൺ ലോൺ ഇടപാടിൽ കൈപൊള്ളിയ ബാങ്ക് പുതിയ വിശദീകരണവുമായി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ

മുംബൈ: 6082 കോടിയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട 31 വൻകിട ലോൺ അക്കൗണ്ടുകൾ അന്വേഷണ വിധേയമാക്കി പരിശോധിച്ചെന്ന് വ്യക്തമാക്കി ഐസിഐസിഐ ബാങ്ക്. ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ ചന്ദ കൊച്ചാറിന്റെ ഭർത്താവ് ദീപക് കൊച്ചാറും വിഡിയോകോൺ ഗ്രൂപ്പിന്റെ തലവൻ വേണുഗോപാൽ ദൂതുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ നേരിടുന്നതിനിടെയാണ് ബാങ്കിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കാണ് ഐസിഐസിഐ. ഒരു അജ്ഞാത കേന്ദ്രത്തിൽ നിന്ന് ബാങ്കിന് 31 അക്കൗണ്ടുകളിലെ ഇടപാടുകളെ പറ്റി പരാതി മാർച്ചിൽ തന്നെ ലഭിച്ചെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സിഇഒ കൊച്ചാറിന്റെ പ്രവർത്തനത്തെ പറ്റിയും ഇത്തരത്തിൽ പരാതികൾ കിട്ടിയിരുന്നു. പലിശയിനിത്തിലെ വരുമാനത്തിന്റെ കണക്കുകളിലെ ക്രമക്കേടുകളെ പറ്റിയും എൻപിഎ റിക്കവറികളെ പറ്റിയും കോർപ്പറേറ്റ് ലോണുകളിലെ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട ഓവർ വാല്വേഷൻ നടക്കുന്നതായും തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് നൽകിയ കത്തിൽ പറയുന്നു.

അതേസമയം ചില ഇടപാടുകളുടെ കാര്യത്തിൽ അവ നിഷ്‌ക്രിമയാണോ എന്ന് വിലയിരുത്തുന്നതിൽ താമസം വരികയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ ഈ ലോണുകൾ നിഷ്‌ക്രിയമാണെന്ന് ഇത്തരമൊരു പരാതിയെപ്പറ്റി ബാങ്ക് അറിയുന്നതിന് മുമ്പുതന്നെ വിലയിരുത്തലും ഉണ്ടായെന്നും ബാങ്ക് അറിയിക്കുന്നു. അതെസമയം ഈ വായ്പയെടുത്തവരുടെ വിവരങ്ങൾ ബാങ്ക് വെളിപ്പെടുത്തിയിട്ടുമില്ല.

2012ൽ വിഡിയോകോണിന് ഐസിഐസിഐയിൽനിന്നു ലഭിച്ച 3250 കോടി രൂപയുടെ വായ്പയ്ക്കു പകരമായി ദീപക് കൊച്ചാറിനു സാമ്പത്തിക നേട്ടമുണ്ടായെന്നാണു പരാതിക്കാരൻ അരവിന്ദ് ഗുപ്ത പ്രധാനമന്ത്രിക്കും മറ്റും 2016ൽ എഴുതിയ കത്തിൽ ആരോപിച്ചത്. വിഡിയോകോണിന്റെ വായ്പയിലെ 2810 കോടി രൂപ ഐസിഐസിഐ ബാങ്ക് കഴിഞ്ഞ വർഷം കിട്ടാക്കടമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആരോപണം ഉയർന്നതിന് പിന്നാലെ ചന്ദ കൊച്ചാറിനു പിന്തുണയുമായി ബാങ്ക് രംഗത്തെത്തുകയും ചെയ്തു. വിഡിയോകോണിന് 40,000 കോടി രൂപ വായ്പ നൽകിയ 20 ബാങ്കുകളുടെ കൂട്ടായ്മയിലെ ഒരു കക്ഷി മാത്രമാണു തങ്ങളെന്നും വായ്പ നൽകാൻ തീരുമാനിച്ചതു ചന്ദ കൊച്ചാറിന്റെ നേതൃത്വത്തിലുള്ള സമിതിയല്ലെന്നുമായിരുന്നു ബാങ്കിന്റെ നിലപാട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP