Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓർത്തഡോക്‌സ് സഭ വൈദികർക്ക് താൽക്കാലികാശ്വാസം; ഒരുദിവസത്തേക്ക് അറസ്റ്റ് പാടില്ലെന്ന് സുപ്രീം കോടതി; ഉത്തരവ് വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ

ഓർത്തഡോക്‌സ് സഭ വൈദികർക്ക് താൽക്കാലികാശ്വാസം; ഒരുദിവസത്തേക്ക് അറസ്റ്റ് പാടില്ലെന്ന് സുപ്രീം കോടതി; ഉത്തരവ് വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഓർത്തഡോക്‌സ് സഭയിലെ രണ്ടുവൈദികരെ ഒരു ദിവസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി നിർദ്ദേശം. കേസ് പരിഗണിക്കുന്നത് മറ്റന്നാളത്തേക്ക് മാറ്റി. കേസ് പരിഗണിക്കുന്നത് വരെ അറസ്റ്റ് കോടതി വിലക്കി. വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു കോടതി ഉത്തരവ്.

കുമ്പസാരരഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിലാണ് രണ്ട് ഓർത്തഡോക്സ് വൈദികർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഒന്നാം പ്രതി സോണി വർഗീസ്, നാലാം പ്രതി ജെയ്സ് കെ ജോർജ് എന്നിവരുടെ ജാമ്യാപേക്ഷയാണ് സുപ്രിം കോടതി പരിഗണിച്ചത്. ജസ്റ്റിസുമാരായ എകെ സിക്രി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ഇരുവരുടെയും അറസ്റ്റ് കോടതി വ്യാഴാഴ്ച വരെ തടഞ്ഞു. വ്യാഴാഴ്ച വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി സംസ്ഥാനസർക്കാരിനോട് നിർദേശിച്ചു.

അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും കഴിഞ്ഞദിവസം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇന്ന് വാദം കേൾക്കാൻ കോടതി തീരുമാനിച്ചത്. യുവതിയുടെ വാദങ്ങൾ മുഖവിലയ്ക്കെടുത്താൽ പോലും പീഡനകുറ്റം നിലനിൽക്കില്ലെന്നാണ് ഇവരുടെ വാദം. ബലാത്സംഗം ചെയ്തെന്ന യുവതിയുടെ തെറ്റാണെന്നും ഉഭയ സമ്മതത്തോടെയുള്ള സൗഹൃദമാണ് യുവതിയുമായി ഉണ്ടായിരുന്നതെന്നും ജെയ്സ് കെ ജോർജിന്റെ ജാമ്യഹർജിയിൽ പറയുന്നു. ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പ്രതികൾ യുവതിയോട് വേട്ടമൃഗത്തെ പോലെ പെരുമാറിയെന്ന ഹൈക്കോടതി പരാമർശം നീക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP