Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മേരിക്കുട്ടിക്കായി ഒരുപാട് ചലഞ്ച് ഏറ്റെടുക്കേണ്ടി വന്നു; സിനിമ നിർത്തിപോയാൽ ഇൻഡസ്ട്രീയിൽ സംസാരമാകുമെന്ന് ഉറപ്പായതോടെ ആ നീക്കം ഞാൻ ഉപേക്ഷിച്ചത്; കാരവാനിൽ പോയിരുന്ന് പലപ്പോയും കരയേണ്ട സാഹചര്യവും വന്നു; രജ്ഞിത്തും കൂട്ടത്തിലുള്ളവരും നൽകിയ ആത്മവിശ്വാസത്തിന്റെ റിസൾട്ടായിരുന്നു എന്നിലെ മേരിക്കുട്ടി  

മറുനാടൻ ഡെസ്‌ക്‌

 

മേരിക്കുട്ടി സിനിമയുടെ ചിത്രീകരണത്തിനായി താൻ ഒരുപാട് ചലഞ്ചുകളേറ്റെടുക്കേണ്ടി വന്നെന്ന് വെളിപ്പെടുത്തി നടൻ ജയസൂര്യ. ചിത്രം കണ്ടുകഴിഞ്ഞപ്പോൾ എനിക്കൊരുപാട് സന്തോഷം തോന്നി എന്നാൽ പ്രേക്ഷകരാണ് ഒരു ചിത്രം അംഗീകരിക്കേണ്ടതെന്നും ജയസൂര്യ വെളിപ്പെടുത്തുന്നു. എന്റെ മകൾക്ക് ഈ സിനിമ ഒത്തിരി ഇഷ്ടമായി. മകനും കണ്ടതിന് ശേഷം ചിത്രത്തിനേ കുറിച്ച് നല്ല അഭിപ്രായമാണ് പറഞ്ഞത്. 

സിനിമ കണ്ടവരൊക്കേയും നല്ല അഭിപ്രായങ്ങൾ മാത്രമാണ് പറഞ്ഞത്. അതിൽ താൻ സന്തോഷവാനാണെന്നും ജയസൂര്യ പ്രതികരിക്കുന്നു. കെ പി എസി ലളിത, ഇന്നസെന്റ് തുടങ്ങി നിരവധിപേർ തന്നെ വിളിച്ചിരുന്നു. സിനിമ കണ്ടതിനു ശേഷം മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകർ രേഖപ്പെടുത്തിയത്. ഇൻഡസ്ട്രീയിലുള്ള നിരവധി പേരും തനിക്ക് അഭിനന്ദനം അറിയിച്ച് വിളിച്ചെന്നും ജയസൂര്യ പറയുന്നു.

സിനിമയിൽ ഏറ്റവും വേദനതോന്നിയത് ഷൂട്ടിങ്ങിന്റെ ആദ്യദിനങ്ങളിലായിരുന്നു. മുൻപൊരിക്കലും അഭിനയത്തിനിടയിൽ ഇനിക്ക് ഇങ്ങനെ സംഭവിച്ചിട്ടില്ല. മേരിക്കുട്ടിയുടെ ഷൂട്ടിങ് പിന്നിട്ട് മൂന്നുദിവസം പിന്നിടുമ്പോഴും എനിക്ക് അഭിനയത്തിൽ തൃപ്തി തോന്നിയില്ല. ഷോട്ട് പറയുന്നു അക്ഷൻ കട്ട് ഒക്കെ പറയുന്നൊണ്ടെങ്കിലും രഞ്ജിത്തും അതേ അവസ്ഥയിലാണെന്ന് എനിക്ക് മനസിലായിരുന്നു. മനസുകൊണ്ട് പലവെട്ടം ഇത് നിർത്തിയാലോ എന്ന് ഞങ്ങൾ പരസ്പരം ചിന്തിച്ചിട്ടുണ്ട് എന്നാൽ ഇൻഡസ്ട്രീയിൽ ഇത് സംസാരമാകുമോ എന്ന ഭയം സിനിമയിൽ നിന്ന് പിന്മാറാനുള്ള എന്റെ തീരുമാനത്തെ മാറ്റിച്ചു. എനിക്ക് അഭിനയിക്കാൻ പറ്റാത്ത സാഹചര്യങ്ങൾ വരെവന്നു. കാരവാനിൽ ഇരുന്ന് പലവെട്ടം ഇത് ചിന്തിച്ചു ഞാൻ കരഞ്ഞിട്ടുണ്ട്‌

എന്തോ ഒരു ചെറിയ പ്രശ്നമാണ്. മനസ്സു കൊണ്ട് എനിക്കാ കഥാപാത്രം ആകാൻ കഴിയുന്നുണ്ട്. പക്ഷേ പുറമേ കാണുമ്പോൾ ആ സംതൃപ്തിയില്ല. മൂന്നാം ദിവസം രാത്രിയാണ് സിനിമയിൽ ജ്യുവലിന്റെ മകളായി അഭിനയിക്കുന്ന കുട്ടി അൽഫാം ചിക്കൻ വേണം എന്നു പറയുന്ന സീൻ എടുക്കുന്നത്. ആ സീനാണ് വഴിത്തിരവായത്. ആ നിമിഷത്തിലെ മേരിക്കുട്ടിയെയാണ് വേണ്ടതെന്ന് എല്ലാവരും പറഞ്ഞു. ഈ മീറ്ററാണ് നമുക്ക് വേണ്ടതെന്ന് രഞ്ജിത് ശങ്കറും പറഞ്ഞു. പതുങ്ങിയ ശബ്ദത്തിലാണ് മേരിക്കുട്ടിയിൽ ഉടനീളം ഞാൻ സംസാരിച്ചിരുന്നത്. എന്നാൽ അങ്ങനെ ശബ്ദം കുറച്ചപ്പോൾ പയ്യെ ഫിമെയിൽ ടച്ചപ്പിനൊപ്പം എന്റെ മനസും ശരീരവും അതിലേക്ക് ഒതുങ്ങിയെന്നും ജയസൂര്യ പറയുന്നു.

സരിത സാരി ഉടുപ്പിച്ചപ്പോഴാണ് എന്റെ ലുക്ക് തന്നെ മാറിയത്. ഞാൻ വേറൊരു രീതിയിലായിരുന്നു സാരി ഉടുത്തിരുന്നത്. ആദ്യ മൂന്ന് ദിവസത്തെ ഷൂട്ട് പിന്നീട് റീ ഷൂട്ട് ചെയ്യാൻ രഞ്ജിത്ത് തീരുമാനമെടുത്തിരുന്നെന്നും ജയസൂര്യ പറയുന്നു. ചിത്രത്തിൽ മേരിക്കുട്ടിയുടെ വയറു പ്രദർശിപ്പിച്ചത് വിവാദമാക്കിയിരുന്നു എന്നാൽ ആദ്യരംഗത്തൽ തന്നെ ആ രംഗം ഉൾപ്പെടുത്തിയതിന് പിന്നിൽ ഒരു കാരണുണ്ടെന്നും ജയസൂര്യ പറയുന്നു. സ,ാധാരണ സിനിമകളിൽ നായിക വയറുകാണിക്കുന്നതു പോലെ തോന്നിക്കില്ലെന്നാണ് തന്റെ വിശ്വാസമെന്നായിരുന്നു ജയസൂര്യയുടെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP