Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'ഒരാൾക്ക് അശ്ലീലമായി തോന്നുന്നത് മറ്റൊരാൾക്ക് കവിതയായി തോന്നാം;ചിത്രത്തെ നോക്കികണ്ടത് രവിവർമ ചിത്രം ആസ്വദിച്ച അതേ കണ്ണിൽ; ഒരിടത്തും അശ്ലീലത പ്രകടമായി കണ്ടില്ലെന്നും വിലയിരുത്തൽ';  മുലയൂട്ടൽ ക്യാമ്പയിൻ ചിത്രത്തിൽ അശ്ലീലത എവിടെയെന്ന് ഹൈക്കോടതി!; ഗൃഹലക്ഷ്മി കവർചിത്രത്തിനെതിരെയുള്ള ഹർജിതള്ളി

'ഒരാൾക്ക് അശ്ലീലമായി തോന്നുന്നത് മറ്റൊരാൾക്ക് കവിതയായി തോന്നാം;ചിത്രത്തെ നോക്കികണ്ടത് രവിവർമ ചിത്രം ആസ്വദിച്ച അതേ കണ്ണിൽ; ഒരിടത്തും അശ്ലീലത പ്രകടമായി കണ്ടില്ലെന്നും വിലയിരുത്തൽ';  മുലയൂട്ടൽ ക്യാമ്പയിൻ ചിത്രത്തിൽ അശ്ലീലത എവിടെയെന്ന് ഹൈക്കോടതി!; ഗൃഹലക്ഷ്മി കവർചിത്രത്തിനെതിരെയുള്ള ഹർജിതള്ളി

മറുനാടൻ ഡെസ്‌ക്‌

മാതൃഭൂമി ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ച മുലയൂട്ടൽ ക്യാമ്പയിൻ ചിത്രത്തിൽ അശ്ലീലത പ്രകടമാകുന്നില്ലെന്ന് വിധിയെഴുതി ഹൈക്കോടതി. ചിത്രത്തിൽ സ്ത്രികളെ മാന്യതയില്ലാതെ ചിത്രീകരിക്കുന്നതായി ഒന്നും തന്നെ കാണാൻ സാധിക്കുന്നില്ലെന്നുമായിരുന്നു ഹൈക്കോടതി നിരീക്ഷണം. മാതൃഭൂമി വനിതാമാസികയായ ഗൃഹലക്ഷ്മിയിൽ ഏപ്രിൽമാസത്തിൽ പുറത്തിറങ്ങിയ പതിപ്പിലായിലാണ് 'തുറിച്ച് നോക്കരുത് ഞങ്ങൾക്കും മുലയൂട്ടണം' എന്ന തലക്കെട്ടോടെ ക്യാമ്പയിന് തുടക്കമിട്ടത്.

ഇതിൽ മോഡലും സാമൂഹികപ്രവർത്തകയും കൂടിയായ ജിലു ജോസഫ് കവർചിത്രത്തിനായി മോഡൽ ചെയ്തത്. കുട്ടിക്ക് മുലയൂട്ടുന്ന ചിത്രത്തോടെ പുറത്തിറങ്ങിയ മാസികയുടെ കവർപേജിനെതിരെയിരുന്നു ഹർജി സമർപിച്ചത്. കൊല്ലത്തെ അഭിഭാഷകനായ വിനോദ് വിൽസന്റ് മാത്യു സമർപിച്ച ഹർജി കേൾക്കവേയാണ്‌ കോടതി വിശദമായ വിലയിരുത്തൽ നടത്തിയത്.

സദാചാരബോധത്തെ ഹനിക്കുന്ന ഒന്നും തന്നെ ആ കവർ ചിത്രത്തിൽ അടങ്ങിയിട്ടില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ. ഒരാൾക്ക് അശ്ലീലമായി തോന്നുന്നത് മറ്റൊരാൾക്ക് കവിതയായി തോന്നാമെന്നും കോടതി വിശദീകരിച്ചു. ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്, ജസ്റ്റിസ് ഡാമ ശേഷാദ്രിനായിഡു, എന്നിവരടങ്ങിയ ബെഞ്ചാണ് മുഖചിത്രത്തിനെതിരെയുള്ള ഹർജിയിൽ വിധിപ്രഖ്യാപിച്ചത്. ഹർജിക്കാരൻ ആരോപിക്കുന്ന കേസിലെ അശ്ലീലത എത്ര ശ്രമിച്ചിട്ടും കാണാൻ കഴിയുന്നില്ലെന്നായിരുന്നു വിധി പ്രഖ്യാപിച്ചപ്പോൾ കോടതി പറഞ്ഞത്.

ആണുങ്ങൾക്ക് ആക്ഷേപകരമായ ഒന്നും തന്നെ ഫോട്ടോയുടെ കാപ്ഷനിലും കണ്ടെത്തിയിട്ടില്ല. രാജാരവിവർമ്മയുടെ ചിത്രങ്ങളിൽ നോക്കുന്ന അതേ കണ്ണ് കൊണ്ടാണ് ഈ ചിത്രത്തെ ഞങ്ങൾ നോക്കിയതും ചിത്രം തങ്ങൾക്ക് അനുഭവപ്പെട്ടതും', ജഡ്ജിമാർ വിലയിരുത്തി. സൗന്ദര്യം കുടികൊള്ളുന്നത് നോക്കുന്നയാളുടെ കണ്ണുകളിലാണെന്നും അതുപോലെ തന്നെയാണ് അശ്ലീലതയെന്നും കോടതി നിരീക്ഷിച്ചു.

പോസ്‌കോ വകുപ്പിന്റേയും ബാലനീതി വകുപ്പിന്റേയും ലംഘനമാണ് കവർ ചിത്രമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്. സ്ത്രികളെ മോശമായി ചിത്രീകരിക്കാൻ കവർ ചിത്രം സഹായകരമായെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. എന്നാൽ ഹർജിക്കാരന്റെ ആരോപണങ്ങളെ പൂർണമായും തള്ളിക്കളാഞ്ഞാണ് കോടതി വിധി പ്രഖ്യാപിച്ചത്.

ഇന്ത്യൻ കലാസൃഷ്ടികൾ മനുഷ്യശരീരത്തെ എക്കാലവും ആസ്വദിക്കുകയും ആദരിക്കുകയുമാണ് ചെയ്തിട്ടുള്ളതെന്നും കോടതി വിധി പ്രഖ്യാപിക്കുന്ന വേളയിൽ പറഞ്ഞു. അജന്തയിലെയും കാമസൂത്രയിലെയും കലാസൃഷ്ടികകൾ ഇതിന് ഉദാഹരണമാണെന്നും ഇന്ത്യൻ മനസ്സിന്റെ പാകതയാണ് അത് കാണിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

കവർചിത്രം വഴി സ്ത്രികളെ മോശമായി ചിത്രീകരിച്ചിട്ടില്ലെന്നും കുട്ടികളെ തെറ്റായ രീതിയിൽ ചിത്രത്തിനായി ഉപയോഗിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മാതൃഭൂമിയുടെ മുലയൂട്ടൽ ക്യാമ്പയിന്റെ ഭാഗമായി പുറത്തിറക്കിയ കവർചിത്രം ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. എന്നാൽ വിവാദങ്ങളെ താൻ ഭയപ്പെടുന്നില്ലെന്നുമായിരുന്നു ചിത്രത്തിന്റെ മോഡൽ കൂടിയായ ജിലു ജോസഫ് പ്രതികരിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP