Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

' അവർ മരിച്ചിട്ട് മൂന്ന് ദിവസമായി, ആ മൃതദ്ദേഹങ്ങൾ ഇപ്പോഴും അഭയം തേടിയ കെട്ടിടത്തിൽ തന്നെയാണ് '; രക്ഷാപ്രവർത്തനത്തിൽ വീഴ്‌ച്ചയുണ്ടായെന്ന് കാട്ടി യുവാവിന്റെ ഫേസ്‌ബുക്ക് വീഡിയോ; കഴുത്തോളം വെള്ളം മൂടിയിട്ടും കൂടെയുള്ള ആറ് പേർ മരിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്നും യുവാവിന്റെ പരാതി

' അവർ മരിച്ചിട്ട് മൂന്ന് ദിവസമായി, ആ മൃതദ്ദേഹങ്ങൾ ഇപ്പോഴും അഭയം തേടിയ കെട്ടിടത്തിൽ തന്നെയാണ് '; രക്ഷാപ്രവർത്തനത്തിൽ വീഴ്‌ച്ചയുണ്ടായെന്ന് കാട്ടി യുവാവിന്റെ ഫേസ്‌ബുക്ക് വീഡിയോ; കഴുത്തോളം വെള്ളം മൂടിയിട്ടും കൂടെയുള്ള ആറ് പേർ മരിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്നും യുവാവിന്റെ പരാതി

മറുനാടൻ ഡെസ്‌ക്‌

കുത്തിയതോട്: പ്രളയക്കെടുതിയെ തുടർന്നുള്ള രക്ഷാപ്രവർത്തനത്തിൽ വീഴ്‌ച്ച വന്നെന്ന് ചൂണ്ടിക്കാട്ടി യുവാവിന്റെ വീഡിയോ. കൂത്തിയതോടിൽ നിന്നുമുള്ള യുവാവാണ് പ്രതിഷേധ വീഡിയോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. ചാലക്കുടി പുഴയിൽ വെള്ളം കയറിയതോടെ അടുത്തുള്ള പള്ളിയുടെ ഭാഗം ക്യാമ്പാക്കി മാറ്റിയിരുന്നു. ഈ ഭാഗത്തെ മതിലിടിഞ്ഞ് വീണ് ആറ് പേർ മരിച്ച സംഭവത്തിലായിരുന്നു യുവാവിന്റെ പ്രതിഷേധം. കഴുത്തോളം വെള്ളം മൂടിയിട്ടും കൂടെയുള്ള ആറുപേർ മരിച്ചിട്ടും ഒരു അധികൃതരും തിരിഞ്ഞ് നോക്കിയില്ലെന്നാണ് പരാതി.

'അവർ മരിച്ചിട്ട് മൂന്ന് ദിവസമായി, ആ മൃതദേഹങ്ങൾ ഇപ്പോഴും കഴുത്തോളം വെള്ളത്തിലാണ്. മൃതദേഹങ്ങൾ ഇപ്പോഴും അഭയം തേടിയ കെട്ടിടത്തിൽ തന്നെ കിടക്കുകയാണ്. തെരഞ്ഞെടുപ്പ് സമയത്താണെങ്കിൽ രാഷ്ട്രീയ പ്രവർത്തകർ വരുമായിരുന്നു. പൊലീസ്, ഫയർഫോഴ്‌സ്, രക്ഷാപ്രവർത്തകർ, നേവി, രാഷ്ട്രീയ നേതാക്കൾ ഇവരാരും എത്തിയില്ല. കുടിവെള്ളം പോലും ലഭിച്ചില്ല.'

ജലനിരപ്പ് കുറഞ്ഞതോടെയാണ് തകർന്ന കെട്ടിടത്തിന് സമീപത്ത് നിന്ന് യുവാവ് പ്രതിഷേധിച്ചത്. വെള്ളവും, ഭക്ഷണവും ലഭിച്ചില്ലെന്നും പള്ളിയുടെ കെട്ടിടത്തിന് സമീപത്ത് കൂടി നാവിക സേനയുടെ ബോട്ട് കടന്നുപോയല്ലാതെ സഹായം ലഭിച്ചില്ലെന്നും യുവാവ് വീഡിയോയിൽ ആരോപിക്കുന്നു.

രക്ഷാപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും അധികൃതരും ആവശ്യമായ ഒന്നും ചെയ്തില്ലെന്ന് നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. രക്ഷാപ്രവർത്തനത്തിലെ ഏകോപനമാണ് സംഭവത്തിന് പിന്നിലെന്നാണ് ആരോപണം. ക്യാമ്പ് തന്നെ വെള്ളത്തിലായിട്ട് പോലും ആരു തിരിഞ്ഞ് നോക്കിയില്ലെന്ന് പറഞ്ഞ യുവാവിനുള്ള പിന്തുണ ഏറുകയാണ്. ആളുകൾ രക്ഷയ്ക്കായി അഭയം തേടിയ പള്ളി കെട്ടിടം ഇടിഞ്ഞ് ആറുപേർ വെള്ളത്തിനടിയിൽ മരിച്ച് കിടക്കുകയാണെന്നും യുവാവ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP