Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജനിക്കുന്ന കുട്ടികളുടെ എണ്ണം കുറയുമ്പോഴും പൊതുവിദ്യാലയത്തിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വർധന; ഈ വർഷം എത്തിയത് മുൻവർഷത്തേക്കാൾ 32,349 വിദ്യാർത്ഥികൾ; അൺ എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണത്തിൽ വൻ ഇടിവ്; മികവു പുലർത്തുന്ന സർക്കാർ സ്‌കൂളുകളിൽ ഒറ്റയടിക്ക് കൂടിയത് മൂന്നും നാലും ഡിവിഷനുകൾ; ഒച്ചപ്പാടുകൾ ഇല്ലാതെ നിശബ്ദ വിപ്‌ളവം നയിച്ച് മന്ത്രി രവീന്ദ്രനാഥ്

ജനിക്കുന്ന കുട്ടികളുടെ എണ്ണം കുറയുമ്പോഴും പൊതുവിദ്യാലയത്തിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വർധന; ഈ വർഷം എത്തിയത് മുൻവർഷത്തേക്കാൾ 32,349 വിദ്യാർത്ഥികൾ; അൺ എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണത്തിൽ വൻ ഇടിവ്; മികവു പുലർത്തുന്ന സർക്കാർ സ്‌കൂളുകളിൽ ഒറ്റയടിക്ക് കൂടിയത് മൂന്നും നാലും ഡിവിഷനുകൾ; ഒച്ചപ്പാടുകൾ ഇല്ലാതെ നിശബ്ദ വിപ്‌ളവം നയിച്ച് മന്ത്രി രവീന്ദ്രനാഥ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുകയും മിക്കവയേയും പടിപടിയായി രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്യുന്ന പ്രവൃത്തികൾ പിണറായി സർക്കാർ ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതോടെ സർക്കാർ സ്‌കൂളുകളിലേക്ക് വിദ്യാർത്ഥികളുടെ കുത്തൊഴുക്ക്. ഈ വർഷം മാത്രം പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് മുൻവർഷത്തേക്കാൾ 32,349 വിദ്യാർത്ഥികൾ എത്തിയതോടെ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ നടക്കുന്ന നിശബ്ദ വിപ്‌ളവം വലിയ വിജയത്തിലേക്ക് നീങ്ങുകയാണ്. ഈ വർഷം പൊതുവിദ്യാലയങ്ങളിൽ ആകെ പുതുതായെത്തിയത് 1,85,971 വിദ്യാർത്ഥികളാണ്.

25 വർഷത്തിൽ ആദ്യമായാണ് പൊതുവിദ്യാലയങ്ങളിൽ മുൻവർഷത്തേക്കാൾ വിദ്യാർത്ഥികൾ കൂടുന്നത് എന്നതിൽ നിന്നുതന്നെ രണ്ടുവർഷമായി പിണറായി സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ പരിഷ്‌കരണങ്ങളും പഠനനിലവാരം മെച്ചപ്പെടുത്തലും വൻ വിജയമായെന്ന് വ്യക്തമാകുന്നു. ഈ അധ്യയനവർഷത്തെ കണക്കെടുത്തപ്പോൾ സംസ്ഥാനത്ത് മലപ്പുറത്ത് എറ്റവും കൂടുതൽ വിദ്യാർത്ഥികൾ മലപ്പുറത്താണ് പൊതുവിദ്യാഭ്യാസ മേഖലയിൽ എത്തിയിട്ടുള്ളത്. ജില്ലയിൽ 32,964 കുട്ടികൾ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ എത്തി. എട്ടാംക്‌ളാസിൽ അൺ എയ്ഡഡ് മേഖലയിലെ പഠനം ഉപേക്ഷിച്ച് പൊതുവിദ്യാഭ്യാസ രംഗത്തേക്ക് കൂടുതൽ കുട്ടികൾ എത്തുന്നു. ഇതിൽതന്നെ എയ്ഡഡിനേക്കാൾ സർക്കാർ സ്‌കൂളുകളിലെ മികവ് തിരിച്ചറിഞ്ഞ് രക്ഷിതാക്കൾ വിദ്യാർത്ഥികളെ ചേർക്കുന്നു.

പാലക്കാട് ജില്ലയിൽ ചില സ്‌കൂളുകളിൽ എ്ട്ടാംക്‌ളാസ് ഡിവിഷനുകൾ നാലും അഞ്ചും കൂട്ടിച്ചേർത്ത സാഹചര്യം വരെ ഉണ്ടായി. കഴിഞ്ഞവർഷം മികച്ച വിജയം കാഴ്ചവച്ച കൊടുവായൂർ സ്‌കൂളിൽ എട്ടാംക്‌ളാസ് ഡിവിഷൻ കെ വരെ എത്തി. ഇതോടെ സമീപത്തെ എയ്ഡഡ് സ്‌കൂളുകളിൽ ഉൾപ്പെടെ ഡിവിഷൻ ഫാളും ഉണ്ടായി. നഗരത്തിലെ പിഎംജി സ്‌കൂളിലും അഡ്‌മിഷന് വൻ തിരക്കാണ് ഇക്കുറി. സംസ്ഥാനത്തൊട്ടാകെ ഈ പ്രവണത ദൃശ്യമായതോടെ അൺഎയ്ഡഡ് മേഖലയിൽ വൻ കുറവാണ് ഉണ്ടായിട്ടുള്ളത്. ജനിക്കുന്ന കുട്ടികളുടെ എണ്ണം കുറയുമ്പോഴും സർക്കാർ സ്‌കൂളുകളെ സ്മാർട് ക്‌ളാസ് ഉൾപ്പെടെ ക്രമീകരണങ്ങൾ നടത്തി മികവിന്റെ കേന്ദ്രങ്ങളാക്കിയതും പാഠപുസ്തക വിതരണത്തിലുൾപ്പെടെ കൃത്യത വരുത്താനായതും പാഠ്യപദ്ധതിയിലും പഠനമികവ് കൊണ്ടുവരുന്നതിലും മുന്നോട്ടു കുതിക്കാനായതുമെല്ലാമാണ് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്തെ ജനങ്ങൾക്ക് പ്രിയങ്കരമാക്കുന്നത്.

മലപ്പുറത്തിന് പിന്നാലെ ഏറ്റവും കൂടുതൽ വർധന രേഖപ്പെടുത്തിയത് കോഴിക്കോട് (20043), പാലക്കാട് (12197), കണ്ണൂർ (16802), കൊല്ലം (16720), തിരുവനന്തപുരം (15777) ജില്ലകളിലാണ്. ഒന്നാം ക്ലാസിൽമാത്രം ഈ വർഷം 10,078 കുട്ടികൾ പുതുതായെത്തി. എല്ലാ ജില്ലകളിലും ഒന്നാം ക്ലാസിൽ കൂടുതൽ കുട്ടികളെത്തി. ഏറ്റവും കൂടുതൽ മലപ്പുറത്താണ്, 5009 കുട്ടികൾ. മുൻവർഷത്തേക്കാൾ 49.7%. സംസ്ഥാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെത്തിയത് അഞ്ചാം ക്ലാസ്സിലാണ്, 45702പേർ. മുൻവർഷത്തേക്കാൾ 24.57 ശതമാനം കൂടുതൽ. എട്ടാം ക്ലാസിൽ കൂടുതലായെത്തിയത് 37,724 കുട്ടികളാണ്. 20.28 ശതമാനം വർധന. മലപ്പുറം ജില്ലയിൽ കൂടുതൽ കുട്ടികൾ സംസ്ഥാന പൊതുവിദ്യാഭ്യാസ രംഗത്തേക്ക് എത്തിയത് വലിയ നേട്ടമായി അധികൃതർ വിലയിരുത്തുന്നു.

പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ ജില്ലതലത്തിലെ കണക്ക് ഇപ്രകാരമാണ് :മലപ്പുറം (6.2 ലക്ഷം), കോഴിക്കോട് (3.6), പാലക്കാട് (3.1), കണ്ണൂർ (2.8), തൃശൂർ (2.8), കൊല്ലം (2.2), തിരുവനന്തപുരം (2.5), എറണാകുളം (2.2), ആലപ്പുഴ (1.6), കാസർകോട് (1.5), കോട്ടയം (1.4), വയനാട് (1.0), ഇടുക്കി (0.9), പത്തനംതിട്ട (0.76).

കഴിഞ്ഞ വർഷം സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്‌കൂളുകളിലായി സംസ്ഥാനത്ത് മൊത്തം 36.81 ലക്ഷം കുട്ടികളാണ് ഉണ്ടായിരുന്നത്. ഇത്തവണ അത് 37.04 ലക്ഷമായി വർധിച്ചു. സർക്കാർ സ്‌കൂളുകളിൽ 6.3 ശതമാനവും എയ്ഡഡ് മേഖലയിൽ 5.4 ശതമാനവും വർധിച്ചപ്പോൾ അൺഎയ്ഡഡ് മേഖലയിൽ മുൻവർഷത്തേക്കാൾ എട്ടുശതമാനം വിദ്യാർത്ഥികൾ കുറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പാക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ ഫലമായാണ് കുട്ടികളുടെ എണ്ണം ഗണ്യമായി വർധിച്ചതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറും ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP