Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോടതിയും ജഡ്ജിയും ഒന്നും ഇവിടെ വേണ്ട; അനധികൃതമായി ഇവിടെയെത്തുന്നവരെ ആ നിമിഷം വന്നിടത്തേക്ക് തന്നെ ഓടിക്കണം; കുടിയേറ്റക്കാർക്കെതിരെ കടുത്ത നിലപാടുമായി ട്രംപ് രംഗത്ത്

കോടതിയും ജഡ്ജിയും ഒന്നും ഇവിടെ വേണ്ട; അനധികൃതമായി ഇവിടെയെത്തുന്നവരെ ആ നിമിഷം വന്നിടത്തേക്ക് തന്നെ ഓടിക്കണം; കുടിയേറ്റക്കാർക്കെതിരെ കടുത്ത നിലപാടുമായി ട്രംപ് രംഗത്ത്

മേരിക്കയിലെത്തുന്ന അനധികൃത കുടിയേറ്റക്കാർക്കെതിരെ തന്റെ നിലപാട് കടുപ്പിച്ചാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ഇത്തരക്കാരെ ഹിയറിംഗിനോ മറ്റ് പ്രക്രിയകൾക്കോ വിധേയമാക്കാതെ അവർ വന്നിടത്തേക്ക് തന്നെ തിരിച്ചയക്കണമെന്നാണ് ട്രംപ് ഇന്നലെ ആഹ്വാനം ചെയ്തിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഇക്കാര്യത്തിൽ കോടതിയും ജഡ്ജിയും ഒന്നും വേണ്ടെന്ന നിലപാടാണ് പ്രസിഡന്റ് വെളിപ്പെടുത്തിയിരിക്കുന്നത്. അനധികൃതമായി ഇവിടെയെത്തുന്നവരെ ആ നിമിഷം വന്നിടത്തേക്ക് തന്നെ ഓടിക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഇത്തരക്കാരെ അമേരിക്കയിലേക്ക് കടന്ന് കയറാൻ അനുവദിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നനാണ് ഇന്നലത്തെ ട്വീറ്റിലൂടെ ട്രംപ് വ്യക്തമാക്കുന്നത്. അമേരിക്ക അനുവർത്തിച്ച് വന്നിരുന്നു കുടിയേറ്റ നയം നാളിതുവരെ ലോകമാകമാനം പരിഹാസത്തോടെയായിരുന്നു കണ്ടിരുന്നതെന്നും നിയമപരമായി ഇവിടേക്ക് വരുന്നവരെ സംബന്ധിച്ചിടത്തോളം ഇത് വളരെ അനീതികരമായിരുന്നുവെന്നും ട്രംപ് എടുത്ത് കാട്ടുന്നു.അതായത് നിയമപരമായി ഇവിടെ എത്തുന്നവരെ വെല്ലുവിളിക്കുന്ന തരത്തിലായിരുന്നു അനധികൃത കുടിയേറ്റക്കാർ ഇവിടേക്ക് ഒഴുകിയിരുന്നതെന്നും ട്രംപ് ആരോപിക്കുന്നു.

നിയമപരമായി ഇവിടേക്ക് വരാൻ ശ്രമിച്ചവർ വർഷങ്ങളോളം കാത്തിരിക്കേണ്ടി വന്നപ്പോൾ അനധികൃത കുടിയേറ്റക്കാർ അതിവേഗത്തിൽ ഇവിടെ ചുളുവിലെത്തിയെന്നാണ് ട്രംപ് ആരോപിക്കുന്നത്. അതിനാൽ കുടിയേറ്റക്കാരെ ഇവിടേക്ക് കൊണ്ട് വരുന്നത് അവരുടെ കഴിവുകളുടെ അടിസ്ഥാനത്തിലാക്കിയേ പറ്റുവെന്നും അതാണ് തന്റെ ഭരണകൂടത്തിന്റെ ലക്ഷ്യവുമെന്നും ട്രംപ് വ്യക്തമായ സൂചനയേകിയിരിക്കുകയാണ്. അമേരിക്കയെ വീണ്ടും മഹത്തരമാക്കുന്നതിന് സഹായിക്കുന്നതിന് കഴിവുള്ളവരെയാണ് ഇവിടേക്ക് വേണ്ടതെന്നും ട്രംപ് വ്യക്തമാക്കുന്നു.

ഏത് കാരണത്തായാലും നിയമവിരുദ്ധമായി ഇവിടേക്ക് കുടിയേറുന്നവർക്കുള്ള എല്ലാ ലീഗൽ പ്രൊസീഡിങ്സും നിഷേധിക്കുന്നതിനെ താൻ അനുകൂലിക്കുന്നുവെന്നാണ് ഏറ്റവും പുതിയ ട്വീറ്റിലൂടെ ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ട്രംപ് ഭരണകൂടത്തിന്റെ ' സീറോ ടോളറൻസ് ' നയം കാരണം ഏപ്രിൽ മുതൽ മെയ്‌ വരെയുള്ള ആറാഴ്ചക്കാലത്തിനിടെ ഏതാണ്ട് 2000ത്തോളം കുട്ടികളാണ് അവരുടെ രക്ഷിതാക്കളിൽ നിന്നും വേർതിരിക്കപ്പെട്ടിരുന്നത്. ഇതിനെതിരെ ലോകമെമ്പാട് നിന്നും പ്രതിഷേധം ശക്തമായിരുന്നുവെങ്കിലും ട്രംപ് ഇതിൽ നിന്നും പിന്തിരിയാൻ തയ്യാറായിരുന്നില്ല.

കുട്ടികളെ കുടുംബങ്ങളുമായി യോജിപ്പിക്കുന്നതിനുള്ള ഒരു എക്സിക്യൂട്ടീവ് ഓർഡറിൽ ബുധനാഴ്ച ട്രംപ് ഒപ്പ് വച്ചിരുന്നു. എന്നാൽ ഇത്തരം കുടുംബങ്ങളുടെ ഇമിഗ്രേഷൻ നടപടികൾ തീരുന്നത് വരെ അവരെ തടഞ്ഞ് വയ്ക്കാൻ അധികൃതർ ഈ ഓർഡർ കൂടുതൽ അധികാരം നൽകുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP