Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രി അനുമതി നിഷേധിച്ചത് ഫെഡറലിസത്തിന് നിരക്കാത്തത്; സംസ്ഥാനങ്ങളുടെ കാര്യങ്ങൾ പ്രധാനമന്ത്രിമാർ കേട്ടേ മതിയാവൂ എന്ന സാമാന്യതത്വം നരേന്ദ്ര മോദി ലംഘിച്ചു: വിമർശനവുമായി ഉമ്മൻ ചാണ്ടി

മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രി അനുമതി നിഷേധിച്ചത് ഫെഡറലിസത്തിന് നിരക്കാത്തത്; സംസ്ഥാനങ്ങളുടെ കാര്യങ്ങൾ പ്രധാനമന്ത്രിമാർ കേട്ടേ മതിയാവൂ എന്ന സാമാന്യതത്വം നരേന്ദ്ര മോദി ലംഘിച്ചു: വിമർശനവുമായി ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ അനുമതി നൽകാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് ഉമ്മൻ ചാണ്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനാനുമതി നിഷേധിച്ചത് ഫെഡറൽ സംവിധാനത്തിന് നിരക്കാത്ത നടപടിയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. കഴിഞ്ഞ കാലങ്ങളിൽ പ്രധാന മന്ത്രിമാർ ചോദിച്ച ഉടനെ സന്ദർശനാനുമതി നൽകിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ കാര്യങ്ങൾ പ്രധാനമന്ത്രിമാർ കേട്ടേ മതിയാവൂ എന്ന സാമാന്യ തത്വം നരേന്ദ്ര മോദി ലംഘിച്ചുവെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി.

സന്ദർശാനനുമതി നിഷേധിച്ചതിനെതിരെ സംസ്ഥാന സർക്കാർ എടുക്കുന്ന ഏത് നിലപാടിനൊപ്പവും പ്രതിപക്ഷം ഉണ്ടാകും അരി വിഹിതം വെട്ടിക്കുറച്ചതിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതികരിക്കാൻ സംസ്ഥാന സർക്കാർ വൈകിയെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

പൊലീസിൽ ഒരിക്കലും നടക്കരുതാത്തത് നടക്കുന്ന. പാർട്ടി താത്പര്യങ്ങൾ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വീഴ്ചകളുടെ ഉത്തരവാദിത്വം ജീവനക്കാരിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നു.എല്ലാം ശരിയാക്കുമെന്ന് പറഞ്ഞവർ ഒന്നും ശരിയാക്കുന്നത് കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP