Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഹാരാഷ്ട്രയിൽ ഇന്ന് മുതൽ പ്ലാസ്റ്റിക് നിരോധനം; നിയമം ലംഘിക്കുന്നവർക്ക് 25000 രൂപവരെ പിഴയും മൂന്നുമാസം വരെ ജയിൽശിക്ഷയും

മഹാരാഷ്ട്രയിൽ ഇന്ന് മുതൽ പ്ലാസ്റ്റിക് നിരോധനം; നിയമം ലംഘിക്കുന്നവർക്ക് 25000 രൂപവരെ പിഴയും മൂന്നുമാസം വരെ ജയിൽശിക്ഷയും

മുംബൈ: മഹാരാഷ്ട്രയിൽ ഇന്ന് മുതൽ പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നു. നിരോധനം ശനിയാഴ്ച നിലവിൽവരുമെങ്കിലും തിങ്കളാഴ്ച മുതലാണ് നടപടികളുണ്ടാവുക. നിയമം ലംഘിക്കുന്നവിരിൽ നിന്നും 25,000 രൂപ വരെ പിഴ ഈടാക്കും. മൂന്ന് മാസം വരെ ജയിൽ ശിക്ഷയും നുഭവിക്കണം. നിയമം ലംഘിക്കുന്നവരെ പിടിക്കാൻ മുംബൈ മുനിസിപ്പാലിറ്റി മുന്നൂറോളം പരിശോധകർക്ക് പ്രത്യേകപരിശീലനം നൽകി.

പ്ലാസ്റ്റിക് കാരിബാഗുകൾ ഒരുതവണ ഉപയോഗിച്ച് കളയാവുന്ന പ്ലാസ്റ്റിക് കപ്പ്, പ്ലേറ്റുകൾ, സ്പൂൺ, ഫ്ളക്സ്, സ്ട്രോ, ഉത്പന്നങ്ങൾ പൊതിഞ്ഞവയല്ലാത്ത തെർമോകോൾ, അലങ്കാരങ്ങൾക്കായി ഉപയോഗിക്കുന്ന തെർമോകോൾ, 500 മില്ലിയിൽ കുറഞ്ഞ കുപ്പികൾ എന്നിവയൊക്കെ നിരോധിക്കപ്പെട്ടവയിൽപ്പെടും. ആദ്യത്തെ നിയമലംഘനത്തിന് 5000 രൂപയാണ് പിഴ. വീണ്ടും പിടിക്കപ്പെട്ടാൽ 10,000 രൂപയും മൂന്നാം തവണ 25,000 രൂപയുമാണ് പിഴ.

500 മില്ലിയോ കൂടുതലോ പാനീയം സൂക്ഷിക്കാവുന്ന പെറ്റ് ബോട്ടിലുകൾ, മരുന്നുകൾ പൊതിയാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ, കയറ്റുമതിക്കായുള്ള വസ്തുക്കൾ പൊതിയുന്ന പ്ലാസ്റ്റിക്, പാൽ, എണ്ണ തുടങ്ങിയ ഉത്പന്നങ്ങൾ പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക് കവറുകൾ, മാലിന്യം ശേഖരിക്കുന്ന പ്ലാസ്റ്റിക് വീപ്പ, കൃഷിക്കായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ എന്നിവയെ നിരോധനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടുത്ത ഗണേശോത്സവംവരെ തെർമോകോളിനെയും നിരോധനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. .

നിയമം നടപ്പാവുന്നതോടെ ചെറിയ കടകൾമുതൽ വലിയ മാർക്കറ്റുകളും മാളുകളും പരിശോധനയ്ക്ക് വിധേയമാകും. മഹാരാഷ്ട്രയെ കൂടാതെ പഞ്ചാബ്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിലും ഇത്തരത്തിൽ പ്ലാസ്റ്റിക് നിരോധിച്ചിട്ടുണ്ട്. ചില സംസ്ഥാനങ്ങളിൽ ഇത് ഭാഗികമായിമാത്രമേ നടപ്പാക്കിയിട്ടുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP