Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിനുള്ള ആശ്വാസപദ്ധതികൾ എന്തെല്ലാം? പ്രധാനമന്ത്രി കേരളത്തിലെത്തിയതോടെ ആകാംക്ഷ മുറുകുന്നു; നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തിയത് രാത്രി 10.52 ഓടെ; പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുക ശനിയാഴ്ച; ചെങ്ങന്നൂരിൽ വലിയ ദുരന്തമുണ്ടാകുമെന്ന സജി ചെറിയാന്റെ അറിയിപ്പിനെ തുടർന്ന് കൂടുതൽ സേനയെ വിന്യസിക്കാൻ നടപടി; രാത്രി തന്നെ പരമാവധി ആളുകളെ ഒഴിപ്പിക്കാൻ ശ്രമം

കേരളത്തിനുള്ള ആശ്വാസപദ്ധതികൾ എന്തെല്ലാം? പ്രധാനമന്ത്രി കേരളത്തിലെത്തിയതോടെ ആകാംക്ഷ മുറുകുന്നു;  നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തിയത് രാത്രി 10.52 ഓടെ; പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുക ശനിയാഴ്ച; ചെങ്ങന്നൂരിൽ വലിയ ദുരന്തമുണ്ടാകുമെന്ന സജി ചെറിയാന്റെ അറിയിപ്പിനെ തുടർന്ന് കൂടുതൽ സേനയെ വിന്യസിക്കാൻ നടപടി; രാത്രി തന്നെ പരമാവധി ആളുകളെ ഒഴിപ്പിക്കാൻ ശ്രമം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മഴക്കെടുതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്ത ശേഷമാണ് മോദി രാത്രി 10.52 ഓടെ് തിരുവനന്തപുരത്തെത്തിയത്. ശംഖുമുഖത്തെ വ്യോമസേനയുടെ ടെക്‌നിക്കൽ ഏരിയയിലാണ് അദ്ദേഹം വിമാനമിറങ്ങിയത്.

മുഖ്യമന്ത്രി, കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള, സുരേഷ് ഗോപി എംപി എന്നിവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. രാത്രി രാജ്ഭവനിൽ തങ്ങുന്ന അദ്ദേഹം ശനിയാഴ്ച ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കും. രാവിലെ 7.10 മുതൽ പത്തനംതിട്ട, ആലപ്പുഴ, റാന്നി, ആലുവ എന്നിവിടങ്ങളിൽ പ്രധാനമന്ത്രി ഹെലികോപ്ടറിൽ പ്രളയബാധിത പ്രദേശങ്ങൾ വീക്ഷിക്കും.

മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിയെ അനുഗമിക്കും. തുടർന്ന് രാവിലെ 9.25-ന് കൊച്ചി നേവൽ ബേസിൽ മുഖ്യമന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ കേരളത്തിനുള്ള ആശ്വാസ പദ്ധതികൾ പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നത്. കേരളത്തെ പ്രളയബാധിതമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും സർക്കാർ മുന്നോട്ടു വയ്ക്കും. കൂടിക്കാഴ്ചയ്ക്കു ശേഷം ശനിയാഴ്ച രാവിലെ 10.30-ന് പ്രധാനമന്ത്രി കൊച്ചിയിൽനിന്നു മടങ്ങും.

അതിനിടെ ചെങ്ങന്നൂർ മേഖലയിൽ രക്ഷാദൗത്യത്തിന് സൈന്യത്തെ നിയോഗിക്കണമെന്ന എംഎൽഎ സജി ചെറിയാന്റെ ആവശ്യത്തെ തുടർന്ന് കൂടുതൽ സൈന്യത്തെ വിന്യസിച്ചുതുടങ്ങിയിട്ടുണ്ട്. രാത്രി തന്നെ കൂടുതൽ ആളുകളെ ഒഴിപ്പിക്കാനാണ് ശ്രമം.
ചെങ്ങന്നൂർ പാണ്ടനാട് ഭാഗങ്ങളിൽ ഇതിനകം സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

സഹായത്തിനായി ബന്ധപ്പെടേണ്ട നമ്പറുകൾ:
9495003640
9495003630
0477228538630
8547611801
04792452334
9605535658
8301093227
9400536261
9446727290
8848225104
9447453244

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP