Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമല ബോർഡ് നിയമിച്ച ലെയ്‌സൺ ഓഫീസറെ ഒരു മാസം തികയും മുമ്പ് പടിക്ക് പുറത്താക്കി ദേവസ്വം മന്ത്രി; ഇടതു സർക്കാർ തന്നെ ആർഎസ്എസ് നേതാവിനെ സുപ്രധാന ചുമതലക്കാരനാക്കിയതിൽ വിമർശനം കടുത്തപ്പോൾ ദേവസ്വം ബോർഡും കൈവിട്ടു; വി കെ രാജഗോപാലിനെ ശബരിമലയിലെ പ്രധാന ദൗത്യമേൽപ്പിച്ചതിന് ചുക്കാൻ പിടിച്ച റാന്നി എംഎൽഎ രാജു എബ്രഹാം വെട്ടിലായി

ശബരിമല ബോർഡ് നിയമിച്ച ലെയ്‌സൺ ഓഫീസറെ ഒരു മാസം തികയും മുമ്പ് പടിക്ക് പുറത്താക്കി ദേവസ്വം മന്ത്രി; ഇടതു സർക്കാർ തന്നെ ആർഎസ്എസ് നേതാവിനെ സുപ്രധാന ചുമതലക്കാരനാക്കിയതിൽ വിമർശനം കടുത്തപ്പോൾ ദേവസ്വം ബോർഡും കൈവിട്ടു; വി കെ രാജഗോപാലിനെ ശബരിമലയിലെ പ്രധാന ദൗത്യമേൽപ്പിച്ചതിന് ചുക്കാൻ പിടിച്ച റാന്നി എംഎൽഎ രാജു എബ്രഹാം വെട്ടിലായി

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം: ശബരിമലയിൽ എത്തുന്ന വി ഐ പികൾക്ക് ദർശനം ഒരുക്കലും അനുഗമിക്കലും അടക്കം ഉന്നത ചുമതല ചെയ്യാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയമിച്ച ലെയസ്ൺ ഓഫീസർ വി കെ രാജഗോപാലിനെ ഒരു മാസം പോലും തികയുന്നതിന് മുൻപ് ബോർഡ് പടിയിറക്കി. ദേവസ്വം മന്ത്രിക്ക് നേരിട്ടും അല്ലാതെയും ലഭിച്ച പരാതികൾ പരിശോധിച്ച മന്ത്രി കടകം പള്ളി സുരേന്ദ്രൻ വി കെ രാജഗോപാലിനെ പുറത്താക്കാൻ നിർദ്ദേശിക്കുകയായിരുന്നു.ഇതനുസരിച്ച് വെള്ളിയാഴ്ച ചേർന്ന ബോർഡ് യോഗം വി കെ രാജഗോപാലിനെ ഒഴിവാക്കാൻ. തീരുമാനിക്കുകയായിരുന്നു.

ചില സാങ്കേതിക കാരണങ്ങളാൽ ഉത്തരവ് റദ്ദു ചെയ്യുന്നുവെന്നാണ് വി കെ രാജ ഗോപാലിനെ പുറത്താക്കി കൊണ്ടുള്ള ഉത്തരവിൽ പറയുന്നത്. എന്നാൽ റാന്നിയിലെ അറിയപ്പെടുന്ന ആർഎസ്എസ് ഹിന്ദു ഐക്യവേദി പ്രവർത്തകനും ബിജെപി അനുഭാവിയുമായ രാജഗോപാലിന് വേണ്ടി ശുപാർശ ചെയ്തതും ബോർഡിൽ സമ്മർദ്ദം ചെലുത്തതിയതും റാന്നി എം എൽ എ രാജു എബ്രഹാമാണ്. രാജു എബ്രഹാമിന്റെ ശുപാർശയിൽ പത്തനം തിട്ടയില സിപിഐ എം ജില്ലാ സെക്രട്ടറിയും രാജഗോപാലിനെ പരിഗണിക്കാൻ ശുപാർശ കത്ത് നല്കിയിരുന്നു.

മുൻ ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന്റെ അടുപ്പക്കാരൻ കൂടിയായ രാജഗോപാലിന്റെ നിയമനത്തിലെ പൊരുത്തക്കേട് ശ്രദ്ധയിൽപ്പെടുത്തി ദേവസ്വം മന്ത്രി ആഫീസിൽ ആദ്യം പരാതി നല്കിയത് ബോർഡിലെ മുൻ പി ആർ ഒ മുരളി കോട്ടയ്ക്കകമാണ്. മുരളിക്ക് പുറമെ പത്തനംതിട്ടയിൽ നിന്നുള്ള ചില പാർട്ടി പ്രവർത്തകരും മന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് കടകംപള്ളി രഹസ്യ അന്വേഷണം നടത്തിയതും രാജ ഗോപാൽ ആർഎസ്എസ് ഹിന്ദു ഐക്യവേദി പ്രവർത്തകനുമാണന്ന് ബോധ്യപ്പെട്ടത്. റാന്നിയിലെ ഹൈന്ദ പരിപാടികളുടെ മുഖ്യ സൂത്രധാരകനും ചെറുകോൽ പുഴ ഹിന്ദുമത പരിഷത്തിന്റെ പ്രധാന സംഘാടകനായും പ്രവർത്തിച്ചു വന്ന രാജഗോപാൽ കിലിയിൽ നിന്നും അടുത്തിടെയാണ് വിരമിച്ചത്.

അതിന് ശേഷം ഹൈന്ദവ സംഘടകലിൽ പ്രത്യക്ഷത്തിൽ പ്രവർത്തിച്ചു വരുന്നതിനിടെ ബോർഡിൽ സമ്മർദ്ദം ചെലുത്തിയാണ് ഒരിക്കൽ അബോളിഷ് ചെയ്ത ലെയ്സൺ ഓഫീസർ തസ്തിക വീണ്ടും സൃഷിടിച്ച് കടന്നു കൂടിയത്. നിയമനം സമയത്ത ശമ്പളമേ വേണ്ട എന്ന നിലപാടായിരുന്നു രാജാഗോപാലിന്റേത്. കാരണം വി ഐ പി കളുമായുള്ള ബന്ധം വഴി അതിനേക്കാൾ വലിയ സൗഭാഗ്യങ്ങൾ ലക്ഷ്യം വെച്ചിരുന്നുവെന്ന് കരുതേണ്ടടി വരുമെന്ന് മന്ത്രി ആഫീസിലെ ഒരു ഉന്നതൻ വെളിപ്പെടുത്തി.

മുൻ ലെയ്സൺ ഓഫീസർ വഴി വിട്ട് നീക്കം നടത്തിയതിനാൽ അദ്ദേഹത്തെ 10 വർഷം മുൻപ് പുറത്താക്കുകയും തസ്തിക തന്നെ ഇല്ലാതാക്കുകയും ചെയ്തിരുന്നു. വി കെ രാജഗോപാലിനെ പുറത്താക്കിയതറിഞ്ഞ് പഴയ പി ആർ ഒ മുരളി കോട്ടയ്ക്കകം മന്ത്രി ആഫീസലും എ കെ ജി സെന്ററിലും കയറി ഇറങ്ങുകയാണ്. ഇദ്ദേഹത്തിനും ശമ്പളം വേണ്ടയെന്നാണ് പറയുന്നത്. അയ്യപ്പനെ സേവിച്ച ശബരിമലയിൽ കഴിയണം പോലും. മുരളി കോട്ടയ്ക്കത്തിന് വേണ്ടിയുള്ള ശുപാർശകൾ കേട്ടേേ ദവസ്വം മന്ത്രിക്കും ഇരിക്കപ്പൊറുതി മുട്ടിയിരിക്കയാണ്.

വി കെ രാജഗോപാലിനെ പോലെ ബിജെപി യും മായും ആർ എസ് എസുമായും അടുത്ത് ബന്ധം പുലർത്തുന്ന മുരളി കോട്ടയ്ക്കകത്തെയും നിയമിക്കേണ്ടതില്ലയെന്നാണ് മന്ത്രിയുടെ നിലപാട്. ലെയസൺ ഓഫീസർ തസ്തിക ശബരിമലക്ക് കൂടിയേ തീരുവെങ്കിൽ യോഗ്യതയുള്ള ഉത്തമനായ ഒരാളെ കണ്ടെത്തനാണ് വകുപ്പ് മന്ത്രി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് നൽകിയിരിക്കുന്ന നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP