Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലങ്ക പ്രളയക്കെടുതിയിൽ; 15 വർഷത്തിനിടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിൽ കൊല്ലപ്പെട്ടത് നൂറു പേർ; 14 ജില്ലകളിലായി രണ്ടു ലക്ഷം പേർ കെടുതികൾ നേരിടുന്നു; ദുരിതാശ്വാസ സഹായവുമായി ഇന്ത്യൻ നാവികസേനാ കപ്പലുകൾ കൊളംബോയിൽ

ലങ്ക പ്രളയക്കെടുതിയിൽ; 15 വർഷത്തിനിടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിൽ കൊല്ലപ്പെട്ടത് നൂറു പേർ; 14 ജില്ലകളിലായി രണ്ടു ലക്ഷം പേർ കെടുതികൾ നേരിടുന്നു; ദുരിതാശ്വാസ സഹായവുമായി ഇന്ത്യൻ നാവികസേനാ കപ്പലുകൾ കൊളംബോയിൽ

കൊളംമ്പോ: 2003ന് ശേഷം ശ്രീലങ്ക കണ്ട് ഏറ്റവും വലിയ വെള്ളപ്പൊക്കത്തിൽ 100 പേർ മരിച്ചു. 99 പേരെ കാണാതായി. ദുരിതം ഒഴിയാൻ സമയമെടുക്കുമെന്ന് അറിയിച്ച് ശ്രീലങ്കൻ അധികൃതർ. കനത്ത വെള്ളപ്പൊക്കത്തിന് ഇടയാക്കിയ മഴ വരും ദിവസങ്ങളിലും കനക്കുമെന്നാണ് മുന്നറിയിപ്പ്. കേലാനി നദിക്കരയിലുള്ള ജനങ്ങളെ ഒഴിപ്പിക്കുകയാണ് ശ്രീലങ്കൻ ദുരന്ത നിവാരണ സേന.

അയൽരാജ്യത്തുണ്ടായ പ്രകൃതി ദുരിതത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുംഖമറിയിച്ചതിന് പിന്നാലെ ദുരിതാശ്വാസ സഹായവുമായി ഇന്ത്യൻ നാവികസേനാ കപ്പൽ ഐഎൻഎസ് കിർച്ച് കൊളംബോയിലെത്തി.

ശ്രീലങ്കയിലെ 14 ജില്ലകളിലെ രണ്ട് ലക്ഷത്തിലധികം ജനങ്ങളാണ് പ്രളയക്കെടുതി നേരിടുന്നത്. 69 അഭയ കേന്ദ്രങ്ങളിലായി 12,007 പേരെയാണ് മാറ്റിപ്പാർപ്പിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി 1000 ആർമി ട്രൂപ്പുകളെ വിന്യസിച്ചു.

ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഐക്യരാഷ്ട്ര സഭയോടും അയൽരാജ്യങ്ങളോടും സഹായമഭ്യർത്ഥിച്ചതിനെ തുടർന്നാണ് ഇന്ത്യ അത്യാവശ്യ സഹായവുമായി ഐഎൻഎസ് കിർച്ച് കൊളംബോയിലേക്ക് അയച്ചത്. ഇതുവരെ മൂന്ന് കപ്പലുകളാണ് ഇന്ത്യ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അയച്ചത്. ഇവയിൽ ഐഎൻഎസ് ശാർദുൽ, ഐഎൻഎസ് ജലശ്വാ എന്നിവ കൊളംബോയിലേക്കുള്ള യാത്രയിലാണ്.

ഡൈവിംഗിനുള്ള പ്രത്യേക ടീം, ബോട്ടുകൾ, ഹെലികോപ്ടറുകൾ എന്നിവയടക്കമാണ് നാവികസേന സംഘം ഐഎൻഎസ് ജലശ്വയിൽ തിരിച്ചിരിക്കുന്നതെന്ന് നാവികസേനാ വക്താവ് ക്യാപ്റ്റൻ ഡികെ ശർമ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP