Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദുരന്ത ഭൂമിയായ നേപ്പാളിൽ നിന്ന് 105 വയസുകാരനെ രക്ഷപ്പെടുത്തി; ഫാഞ്ചു ഗലെയെ കണ്ടെത്തിയത് ഭൂകമ്പമുണ്ടായി എട്ടു ദിവസത്തിനുശേഷം

ദുരന്ത ഭൂമിയായ നേപ്പാളിൽ നിന്ന് 105 വയസുകാരനെ രക്ഷപ്പെടുത്തി; ഫാഞ്ചു ഗലെയെ കണ്ടെത്തിയത് ഭൂകമ്പമുണ്ടായി എട്ടു ദിവസത്തിനുശേഷം

കാഠ്മണ്ഡു: നൂറ്റിയഞ്ചു വയസായ ഫാഞ്ചു ഗല ഇനിയുള്ള ജീവിതം ജീവിച്ചു തീർക്കുക താൻ അനുഭവിച്ച ഏറ്റവും വലിയ ദുരന്തത്തിന്റെ ഓർമകളും പേറിയാകും. ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് എട്ടു ദിവസത്തിനു ശേഷമാണ് ഫാഞ്ചു ജീവിതത്തിലേക്കു മടങ്ങിയെത്തിയത്.

മധ്യനേപ്പാളിലെ കിംതാഗ് ഗ്രാമവാസിയാണു ഫാഞ്ചു ഗലെ. നേപ്പാളിനെ കശക്കിയെറിഞ്ഞ ഏപ്രിൽ 25ലെ ഭൂചലനത്തിൽ ഫാഞ്ചുവിന്റെ വീടും നാമാവശേഷമായി. വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടപ്പോൾ പ്രായംതളർത്തിയ ശരീരവുമായി രക്ഷപ്പെടാൻ കഴിയാതെ ഫാഞ്ചു കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ടു.

ഇനിയുമാരും ജീവനോടെയുണ്ടാവില്ലെന്നുറപ്പിച്ചാണു ജോലിക്കാർ എട്ടാം ദിവസം കെട്ടിടാവശിഷ്ടങ്ങൾ നീക്കംചെയ്തു തുടങ്ങിയത്. ജോലി പുരോഗമിക്കുമ്പോൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഞരക്കം. ശബ്ദം കേട്ടഭാഗത്തെ അവശിഷ്ടങ്ങൾ മാറ്റിയെത്തുമ്പോൾ ജോലിക്കാർ ഫാഞ്ചുവിനെ അവശനിലയിൽ കണ്ടെത്തി. ഉടൻതന്നെ പുറത്തെടുത്ത് ആശുപത്രിയിലേക്കു മാറ്റി.

എട്ടുദിവസം മണ്ണിനടിയിൽ കിടന്നിട്ടും പരിശോധനയിൽ കാലിനു ചെറിയ പരിക്ക് മാത്രമാണു കണ്ടെത്താൻ കഴിഞ്ഞത്. ഇയാളെ നേപ്പാളി സൈനിക ഹെലികോപ്റ്ററിൽ ചികിത്സയ്ക്കായി തൃശൂലി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം ഫാഞ്ചുവിനെ ആശുപത്രിയിൽനിന്നു വിട്ടയയ്ക്കുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ച 7.9 തീവ്രതയിൽ നേപ്പാളിലുണ്ടായ ഭൂകമ്പത്തിൽ ഏഴായിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP