Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടാനച്ഛനിൽ നിന്നും പത്താം വയസിൽ ഗർഭിണിയായ പെൺകുട്ടിക്ക് ഗർഭച്ഛിദ്രം നിഷേധിച്ചു; 11-ാം വയസിൽ അമ്മയായ കുഞ്ഞിന് വേണ്ടി ലോകത്തിന്റെ പ്രാർത്ഥന

രണ്ടാനച്ഛനിൽ നിന്നും പത്താം വയസിൽ ഗർഭിണിയായ പെൺകുട്ടിക്ക് ഗർഭച്ഛിദ്രം നിഷേധിച്ചു; 11-ാം വയസിൽ അമ്മയായ കുഞ്ഞിന് വേണ്ടി ലോകത്തിന്റെ പ്രാർത്ഥന

ണ്ടാനച്ഛനെയും രണ്ടാനമ്മയെയും മാതാപിതാക്കളുടെ സ്ഥാനത്ത് കാണണമെന്ന് പലരും ഉപദേശിക്കാറുണ്ട്. എന്നാൽ അവർ തിരിച്ച് അങ്ങനെ കണ്ടില്ലെങ്കിൽ എന്താണ് ചെയ്യുക. പരാഗ്വേയിലെ ഈ പെൺകുട്ടിയെ അവളുടെ രണ്ടാനച്ഛൻ മറ്റൊരു വിധത്തിൽ കണ്ടതിനാലാണ് അവൾക്ക് 10ാവയസിൽ ഗർഭിണിയാകേണ്ടി വന്നത്. അബോർഷൻ നടത്തി ഈ മാനക്കേടിൽ നിന്നും തലയൂരാൻ പെൺകുട്ടി കിണഞ്ഞ് പരിശ്രമിച്ചെങ്കിലും അധികൃതർ അവൾക്ക് ഗർഭച്ഛിദ്രം നിഷേധിക്കുകയായിരുന്നു. തൽഫലമായി 11-ാം വയസിൽ അവൾക്ക് അമ്മയാകേണ്ടി വന്നു.

ഇപ്പോൾ ലോകം ഈ കുഞ്ഞ് അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കുകയാണ്. മതപരമായ നിയമങ്ങൾ മൂലമാണ് പെൺകുട്ടിക്ക് ഗർഭച്ഛിദ്രം നിഷേധിച്ചിരിക്കുന്നത്. ഇവിടുത്തെ നിയമമനുസരിച്ച് അമ്മയുടെ ആരോഗ്യത്തിനോ ആയുസ്സിനോ ദോഷമുണ്ടാകുന്ന ഒഴിച്ച് കൂടാനാവാത്ത സന്ദർഭങ്ങളിൽ മാത്രമെ ഗർഭച്ഛിദ്രം അനുവദിക്കുകയുള്ളൂ.

ഡോക്ടർമാർ ഇന്നലെ പെൺകുട്ടിക്ക് സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്തു. ഒരു പെൺകുഞ്ഞാണ് പിറന്നിരിക്കുന്നത്.രണ്ടുപേരും ആരോഗ്യത്തോടെ ഇരിക്കുന്നുണ്ടെങ്കിലും ഇത്രയും ചെറിയ പ്രായത്തിൽ അമ്മയായത് പെൺകുട്ടിക്ക് കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന ആശങ്കകളും ഉയരുന്നുണ്ട്. എന്നാൽ പരാഗ്വേയിലെ കർക്കശമായ ഗർഭച്ഛിദ്ര നിയമത്തിന് മുന്നിൽ പെൺകുട്ടിയെ പ്രസവിപ്പിക്കുക മാത്രമെ വഴിയുണ്ടായിരുന്നുള്ളൂ. ഇതിനെല്ലാം ഉത്തരവാദിയായ രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിചാരണയ്ക്കായി കാത്തിരിക്കുകയാണ്. പെൺകുട്ടിയെ നിരുത്തരവാദപരമായി വളർത്തിയതിന് അവളുടെ അമ്മയുടെ പേരിലും കേസ് ചാർജ് ചെയ്തിട്ടുണ്ട്.

പെൺകുട്ടിക്ക് അബോർഷൻ നിഷേധിച്ച നടപടിക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രതിഷേധം ശക്തമാവുകയാണ്. യുഎൻ മനുഷ്യാവകാശ ഒഫീഷ്യലുകളും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.അബോർഷന് വിധേയരാകുന്ന സ്ത്രീകളോടും അത് നിർവഹിക്കുന്ന ഡോക്ടർമാരോടും ക്ഷമിക്കാൻ റോമൻ കത്തോലിക്കാ പുരോഹിതന്മാർ തയ്യാറാകണമെന്ന് പോപ്പ് പറഞ്ഞിരുന്നു. പരാഗ്വേയിലെ സംഭവത്തിനെതിരെ പ്രതിഷേധം ശക്തമാകുവാൻ ഇതും പിൻബലമേകിയിട്ടുണ്ട്. ബ്രസീലിലും 2009-ൽ ഇതുപോലുള്ള സംഭവം ആവർത്തിച്ചിരുന്നു. അവിടെയും രണ്ടാനച്ഛനായിരുന്നു വില്ലനായി വർത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP