Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റെയിൽവേ പാലം തകർന്ന് ട്രെയിൻ കനാലിൽ വീണു; പാക്കിസ്ഥാനിൽ 12 സൈനികർ മരിച്ചു

ഇസ്‌ലാമാബാദ്: സൈനികർ സഞ്ചരിച്ച ട്രെയിൻ കനാലിലേക്കു മറിഞ്ഞ് 12 സൈനികർ മരിച്ചു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗുജ്‌റൻവാലയിലാണ് അപകടം.

വ്യാഴാഴ്ച വൈകുന്നേരമാണ് അപകടം. നൂറിലേറെ പേർക്ക് പരിക്കേറ്റു. ട്രെയിൻ കനാലിനു കുറുകെയുള്ള പാലം കടക്കുമ്പോഴാണ് അപകടമുണ്ടായത്. പാലം തകർന്ന് ട്രെയിൻ കനാലിൽ പതിക്കുകയായിരുന്നു. നാലു കമ്പാർട്ടുമെന്റുകളാണ് കനാലിൽ വീണത്. യൂണിറ്റ് കമാൻഡർ ഉൾപ്പെടെ 12 സൈനികരാണ് മരിച്ചത്. ഒന്നര മണിക്കൂറുകൾക്കുമുമ്പ് ഇതേ പാലത്തിലൂടെ മറ്റൊരു ട്രെയിൻ കടന്നുപോയിരുന്നു. പാലത്തിൽ അപകട സൂചനകളൊന്നും ഉണ്ടായതുമില്ല. സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തുമെന്നു പാക് റെയിൽവേ അധികൃതർ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP