Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൗമാരക്കാരനായ കൂട്ടുകാരൻ മുങ്ങിച്ചാകുന്നത് സുഹൃത്തുക്കൾ ചിരിച്ച് കൊണ്ട് നോക്കി നിന്നു; തമാശയാണെന്ന് കരുതിയ ദുരന്തത്തിന്റെ വീഡിയോ പുറത്ത്

കൗമാരക്കാരനായ കൂട്ടുകാരൻ മുങ്ങിച്ചാകുന്നത് സുഹൃത്തുക്കൾ ചിരിച്ച് കൊണ്ട് നോക്കി നിന്നു; തമാശയാണെന്ന് കരുതിയ ദുരന്തത്തിന്റെ വീഡിയോ പുറത്ത്

പ്രാണവായു കിട്ടാതെ വെള്ളത്തിൽ താണ് താണ് പോകുമ്പോൾ പ്രിയപ്പെട്ട കൂട്ടുകാർ ഒരു ചെറുവിരൽ പോലുമനക്കാതെ ആ കാഴ്ച കണ്ട് കൊണ്ട് നിൽക്കുന്ന അനുഭവം എത്ര ഭീകരമായിരിക്കും അല്ലേ..? അവരിൽ ആരെങ്കിലും ഒരു ചെറിയ മുടിത്തുമ്പെങ്കിലും നീട്ടി തന്നെ രക്ഷിച്ചെങ്കിലെന്നായിരിക്കും മരണത്തെ മുഖാമുഖം കാണുന്നയാൾ അപ്പോൾ അത്യധികമായി ആഗ്രഹിച്ചിരിക്കുക. ഇതേ അവസ്ഥയാണ് ചൈനയിലെ 15 വയസുകാരൻ തന്റെ അന്ത്യനിമിഷങ്ങളിൽ അനുഭവിച്ചിട്ടുണ്ടാവുകയെന്നുറപ്പാണ്. പാഒ പാഒ എന്നറിയപ്പെടുന്ന ഈ കൗമാരക്കാരൻ വെള്ളത്തിൽ മുങ്ങിത്താഴ്ന്ന് മരണതീരത്തേക്ക് പോകുമ്പോൾ സമീപം കൂട്ടുകാർ ചിരിച്ച് കൊണ്ട് നിൽക്കുകയായിരുന്നുവെന്നാണ് തെളിഞ്ഞിരിക്കുന്നത്. തമാശയാണെന്ന് കരുതിയ ദുരന്തത്തിന്റെ വീഡിയോ ഇപ്പോൾ പുറത്തായിരിക്കുകയാണ്. മനസാക്ഷിയുള്ള ആർക്കും ഞെട്ടലോടെ മാത്രമേ ആ വിഡീയോ കണ്ടിരിക്കാനാവൂ. 

പാഒ പാഒ വെള്ളത്തിൽ പ്രാണരക്ഷാർത്ഥം പിടയുന്നതിന്റെ ദൃശ്യങ്ങൾ ഒരു മൊബൈൽ ക്യാമറയിലാണ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച ചൈനയിലെ ഹുനാൻ പ്രവിശ്യയിലാണീ സംഭവം അരങ്ങേറിയതെന്ന് പീപ്പിൾസ് ഡെയ്‌ലി ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. തങ്ങളുടെ കൂട്ടുകാരൻ വെള്ളത്തിലേക്ക് എടുത്ത് ചാടുകയായിരുന്നുവെന്നും തുടർന്ന് മുങ്ങുന്നതായി തമാശ അഭിനയിക്കുകയായിരുന്നുവെന്നുമാണ് പാഒ പാഒ യുടെ ഒരു സഹപാഠി സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. യുയാംഗ് കൗണ്ടിയിലെ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയാണ് മരിച്ച കുട്ടി. ജീവനോട് മല്ലിട്ട് ഇവൻ ജലത്തിൽ മുങ്ങുകയും പൊങ്ങുകയും ചെയ്യുന്നതിന്റെയും കൈകൾ ഉപയോഗിച്ച് തുഴയാൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. ഇത് കണ്ട്‌കൊണ്ട് കൂട്ടുകാരായ ആറംഗസംഘം കരയിൽ നിന്ന് ആർത്ത് ചിരിക്കുകയും ചെയ്യുന്നുണ്ട്. ഇതിൽ മഞ്ഞ ടി ഷർട്ടിട്ട ഒരു കുട്ടി കരയുടെ വക്കത്ത് വന്ന് നിന്ന് തന്റെ കൈ പാഒയ്ക്ക് നേരെ നീട്ടുന്നതും കാണാം. എന്നാൽ പാഒയ്ക്ക് ആ കൈ എത്തിപ്പിടിക്കാൻ സാധിക്കാത്തത് കണ്ട് മറ്റുള്ളവർ ചിരിക്കുന്നുമുണ്ട്.

വീഡിയോയുടെ അവസാനം വെള്ളത്തിൽ മുങ്ങി കുട്ടി അപ്രത്യക്ഷമാകുന്നതും കൂട്ടുകാരെ മാത്രവുമാണ് കാണുന്നത്. തങ്ങളുടെ കൂട്ടുകാരൻ ഒരു മിനിറ്റിന് ശേഷവും വെള്ളത്തിൽ നിന്ന് പൊങ്ങാതിരിക്കുന്നത് കണ്ട് തങ്ങൾ പരിഭ്രമിച്ച് പോയെന്നാണ് ഇതിൽ ഒരു കുട്ടി വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഒരു പെൺകുട്ടി മറ്റുള്ളവരോട് അവനെ രക്ഷിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അവർക്കാർക്കും നീന്തൽ അറിയില്ലായിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. കുട്ടികളുടെ ഈ സംഘം ഉച്ചയ്ക്ക് 12.30നാണ് നദിക്കരയിലെത്തിയത്. നദിക്കരയിലെത്തിയ സംഘത്തോട് പാഒ പാഒ നീന്തേണമോ എന്ന് ചോദിച്ചെങ്കിലും തങ്ങൾക്ക് നീന്താൻ വശമില്ലെന്ന് അവർ പറയുകയായിരുന്നു. തുടർന്ന് പാഒ നദിയിലേക്ക് എടുത്തുചാടി നീന്താൻ തുടങ്ങുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

തങ്ങൾക്ക് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഒരു ഫോൺ ലഭിച്ചതിനെ തുടർന്നാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്നാണ് ഒരു പൊലീസ് വക്താവ് പറയുന്നത്. തുടർന്ന് പൊലീസുകാർ അവിടെയെത്തുകയും നദിയിലിറങ്ങി പാഒയുടെ മൃതദേഹം മുങ്ങിയെടുക്കുകയുമായിരുന്നു. ആംബുലൻസ് ഉടൻ എത്തിയെങ്കിലും കുട്ടി മരിച്ചുവെന്ന് പാരാമെഡിക്കൽ ടീം ഉറപ്പിക്കുകയായിരുന്നു. ഇവിടെയുള്ള നദീഭാഗത്തിന്റെ അടിത്തട്ടിന് ചെരിവുണ്ടെന്നും ചെളി നിറഞ്ഞതാണെന്നും അതിനാൽ അപകടസാധ്യതയേറെയാണെന്നുമാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വീക്കെൻഡിൽ സ്‌കൂൾ തുറന്നിരുന്നില്ലെന്നും കുട്ടികൾ നദിയിൽ നീന്താൻ പോയപ്പോൾ അതിൽ ഒരു കുട്ടി മുങ്ങി മരിച്ചുവെന്നുമാണ് യുയാംഗ് എഡ്യുക്കേഷൻ ബ്യൂറോ വക്താവ് സൗ യുകിങ് പറയുന്നത്. പുഴയിൽ നിന്നും അരമൈൽ അകലത്തായിരുന്നു അവരുടെ സ്‌കൂൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP