Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകത്തെ ആദ്യ ലൈംഗികാവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയിച്ചു; ദക്ഷിണാഫ്രിക്കൻ യുവാവിനു പുനർജന്മം

ലോകത്തെ ആദ്യ ലൈംഗികാവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയിച്ചു; ദക്ഷിണാഫ്രിക്കൻ യുവാവിനു പുനർജന്മം

മ്പത് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ലോകത്ത് ആദ്യമായി പുരുഷ ലിംഗം വിജയകരമായി മാറ്റിവച്ചു ദക്ഷിണാഫ്രിക്കൻ ഡോക്ടർമാർ പുതിയ റെക്കോർഡിട്ടു. ശസ്ത്രക്രിയയ്ക്കു വിധേയനായ 21കാരൻ സാധാരണ പോലെ മൂത്രമൊഴിക്കുകയും ലൈംഗികമായി സജീവമാകുകയും ചെയ്തതോടെയാണ് ശസ്ത്രക്രിയ പൂർണ വിജയമായത്. ഗോത്രാചാര പ്രകാരമുള്ള ലിംഗാഗ്ര ചർമ്മം മുറിക്കലിനിടെ പരിക്കേറ്റാണ് യുവാവിന്റെ ലൈംഗികാവയവം മുറിച്ചു കളയേണ്ടി വന്നത്. മരണപ്പെട്ട ഒരു അവയവദാതാവിന്റെ ലിംഗമാണ് കഴിഞ്ഞ ഡിസംബറിൽ യുവാവിൽ ശസ്ത്രക്രിയയിലൂടെ തുന്നിപ്പിടിപ്പിച്ചത്. യുവാവ് വേഗത്തിൽ സുഖം പ്രാപിച്ചതോടെ തുന്നിപ്പിടിപ്പിച്ച ലിംഗം സാധാരണ പോലെ എല്ലാ പ്രവർത്തനങ്ങൾക്കും സജ്ജമായതായി ഡോക്ടർമാർ അറിയിച്ചു.

കേപ്ടൗണിലെ ടിഗെർബർഗ് ഹോസ്പിറ്റൽ, സ്റ്റെലൻബോഷ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ നേതൃത്വത്തിലാണ് ശസ്ത്ര്ക്രിയ നടന്നത്. ആദ്യ പുരുഷ ലിംഗമാറ്റ ശസ്ത്രക്രിയ വിജയകരമായതോടെ ഒമ്പതു പേരെ കൂടി ഇതേ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കാനിരിക്കുകയാണിപ്പോൾ സംഘം. ശസ്ത്രക്രിയ നടത്തിയ ശേഷം ലൈംഗികാവയവം പൂർണതോതിൽ പ്രവർത്തനക്ഷമമാകാൻ രണ്ടു വർഷമെടുക്കുമെന്നായിരുന്നു ഡോക്ടർമാർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ മാസങ്ങൾക്കകം തന്നെ പുതുതായി തുന്നിച്ചേർത്ത ലിംഗം പ്രവർത്തക്ഷമമായത് ഡോക്ടർമാരെ പോലും ഞെട്ടിച്ചിരിക്കുകയാണ്. 18-19 വയസ്സിൽ ലിംഗം നഷ്ടപ്പെടുന്നത് യുവാക്കളിൽ മാനസികമായി കടുത്ത ആഘാതമുണ്ടാക്കുന്നതാണെന്നും ഇവർ ആത്മഹത്യ ചെയ്യുന്നതായി പോലും റിപ്പോർട്ടുണ്ടെന്നും യൂണിവേഴ്‌സിറ്റി യൂറോളജി വിഭാഗം തലവൻ ഡോക്ടർ അന്ദ്രെ വാൻ ദെർ മർവി പറയുന്നു.

ഒരു പ്രാരംഭ പഠനമെന്ന നിലയിലാണ് ഈ ശസ്ത്രക്രിയ നടത്തിയത്. 2010ലാണ് പഠനങ്ങൾക്കു തുടക്കമിട്ടത്. പ്രൊഫസർ വാൻ ദെർ മർവിയുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം മുഖം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ച തന്ത്രങ്ങളാണ് ഈ ശസ്ത്രക്രിയയിലും പയറ്റിയത്.

ദക്ഷിണാഫ്രിക്കയിലെ ഷോസ ഗോത്രക്കാർക്കിടിയിൽ പരമ്പരാഗത ആചാര പ്രകാരം ലിംഗാഗ്ര ചർമ്മം മുറിക്കൽ വ്യാപകമാണ്. വൈദ്യ സഹായമില്ലാതെ നടക്കുന്ന ഈ ആചാരത്തിലൂടെ വർഷം തോറും 250ഓളം പേർക്കും ലിംഗം നഷ്ടപ്പെടുന്നതായാണ് വിദഗ്ദ്ധർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP