Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്ലേബോയ് മോഡലും ടിവി അവതാരകയുമായ 25കാരി 82കാരനായ കോടീശ്വരനെ മിന്നുകെട്ടിയത് സ്വത്തിൽ ലക്ഷ്യം വച്ചോ? പാശ്ചാത്യ മാദ്ധ്യമങ്ങൾ ഇപ്പോൾ ഈ സുന്ദരിയുടെ പിന്നാലെ

പ്ലേബോയ് മോഡലും ടിവി അവതാരകയുമായ 25കാരി 82കാരനായ കോടീശ്വരനെ മിന്നുകെട്ടിയത് സ്വത്തിൽ ലക്ഷ്യം വച്ചോ? പാശ്ചാത്യ മാദ്ധ്യമങ്ങൾ ഇപ്പോൾ ഈ സുന്ദരിയുടെ പിന്നാലെ

മ്പത്തിയേഴു വയസിന്റെ വ്യത്യാസം ഒരു വ്യത്യാസമേയല്ലെന്നുള്ള പക്ഷക്കാരിയാണ് കാത്തി ഷമിറ്റ്‌സ്. അതും വരൻ ഒരു കോടീശ്വരൻ കൂടിയാകുമ്പോൾ. ഇരുപത്തഞ്ചുകാരിയായ ജർമൻ ടിവി അവതാരകയും മുൻ പ്ലേബോയ് മോഡലുമായ കാത്തി ഷമിറ്റ്‌സ് ഭർത്താവായി കണ്ടെത്തിയത് 82കാരനായ റിച്ചാർഡ് ലംഗറെയാണ്. എന്നാൽ തന്നെക്കാൾ 57 വയസു മൂത്ത റിച്ചാർഡ് ലംഗറെ കെട്ടിയതിനു പിന്നിൽ കാത്തിയുടെ ലക്ഷ്യം സ്വത്തു തന്നെയാണോ എന്ന ചർച്ച മാദ്ധ്യമങ്ങളിൽ തന്നെ ചൂടുപിടിച്ചിരിക്കുകയാണ്.

കാത്തിയുടെ ആദ്യവിവാഹമാണ് ഇതെങ്കിലും റിച്ചാർഡിന്റെ അഞ്ചാം വിവാഹമാണിത്. ഓസ്ട്രിയൻ ബില്യണറായ റിച്ചാർഡ് നാലു തവണ വിവാഹമോചനം നേടിയതോടെ ഇനി വിവാഹമേയില്ല എന്ന കടുത്ത തീരുമാനത്തിലായിരുന്നു. എന്നാൽ കാത്തി ആ തീരുമാനമെല്ലാം മാറ്റിയെടുത്തത് എന്തിനു വേണ്ടിയാണ് എന്ന ചോദ്യം ഇപ്പോഴും നിലനിൽക്കുന്നു.

കഴിഞ്ഞ ഓഗസ്റ്റിൽ കണ്ടുമുട്ടിയ ഇരുവരും ഒരു മാസത്തിനു ശേഷം വിവാഹം കഴിക്കുകയും ചെയ്തു. കാത്തിയ കണ്ടുമുട്ടുമ്പോൾ റിച്ചാർഡ് അവസാനം വിവാഹമോചനം നേടിയിട്ട് ഏഴു വർഷം ആയിട്ടുണ്ടായിരുന്നു. ഇനിയുള്ള ജീവിതത്തിൽ വിവാഹമേ വേണ്ട എന്ന തീരുമാനം ആയിരുന്നു റിച്ചാർഡിന്. കാത്തി മനസുമാറ്റിയെടുത്തുവെങ്കിലും റിച്ചാർഡിന്റെ ഉള്ളിലുള്ള ഭയം അടക്കിവയ്ക്കുന്നില്ല. പുതിയ ഭാര്യയുടേയും കണ്ണ് തന്റെ സ്വത്തിലാണോ എന്ന പേടിയും റിച്ചാർഡിന് ഇല്ലാതില്ല. സ്ത്രീകൾ വളരെ അപകടകാരികളാണ്. അവരെ വിവാഹം കഴിക്കുകയെന്നതും അതിനെക്കാൾ അപകടമാണ്. എന്നാൽ ചെറുപ്പക്കാരികളായ സ്ത്രീകളോടൊത്ത് ഇടപഴകുന്നത് എനിക്കിഷ്ടമുള്ള കാര്യമാണ്- 82കാരനാണെങ്കിലും തന്റെ മനസ് ഇപ്പോഴും ചെറുപ്പം തന്നെയാണെന്ന് റിച്ചാർഡ് സമ്മതിക്കുന്നു.

റിച്ചാർഡിനെ വിവാഹം ചെയ്ത ശേഷമുള്ള ആഡംബര ജീവിതം താൻ ഇഷ്ടപ്പെടുന്നുവെന്നും എന്നാൽ റിച്ചാർഡിനെ വിവാഹം ചെയ്യാനുള്ള കാരണം അതല്ലെന്നും കാത്തി പറയുന്നുണ്ട്. അതിനെക്കാളുപരി റിച്ചാർഡിനെ താൻ സ്‌നേഹിക്കുന്നുവെന്നാണ് കാത്തിയുടെ തുറന്നുപറച്ചിൽ. ടിവി അവതാരകയെന്ന നിലയിൽ പേരുനേടാൻ ആഗ്രഹിക്കവേയാണ് കാത്തി റിച്ചാർഡിന്റെ ജീവിതപങ്കാളിയാകുന്നത്. അവസാനം റിച്ചാർഡിനു വേണ്ടി താൻ കരിയർ ഉപേക്ഷിക്കുകയായിരുന്നുവെന്നും ഈ മോഡൽ പറയുന്നു. റിച്ചാർഡിന്റെ മുൻ ഭാര്യമാരെല്ലാം തന്നെ റിച്ചാർഡിനെക്കാൾ വളരെ ചെറുപ്പമായിരുന്നുവെന്നാണ് കാത്തി വ്യക്തമാക്കുന്നത്.

ശതകോടീശ്വരനായ റിച്ചാർഡ് ഓസ്ട്രിയയ്ക്കു പുറമേ വാർത്തകളിൽ നിറയുന്നത് ഇതാദ്യമായൊന്നുമല്ല. സെലിബ്രിറ്റികളായ സ്ത്രീകൾക്കൊപ്പം പ്രശസ്തമായ വിയന്ന ഓപ്പറ ബാളിൽ പങ്കെടുത്ത് വാർത്തകളിൽ ഒട്ടേറെ തവണ ഇടം പിടിച്ചിട്ടുണ്ട്. റാക്വൽ വെൽഷ്, ഫറാ ഫോസെറ്റ്, കാർമൻ ഇലക്ട്ര, പമേല ആൻഡേഴ്‌സൺ, പാരീസ് ഹിൽട്ടൺ തുടങ്ങിയ സെലിബ്രിറ്റികൾക്കൊപ്പം ഓരോ വർഷവും വിയന്ന ഓപ്പറ ബാളിൽ പങ്കെടുക്കാറുണ്ട്. അതിനായി എത്ര പണം ചെലവഴിക്കാനും റിച്ചാർഡിന് മടിയില്ല. കഴിഞ്ഞ വർഷം ഓപ്പറ ബാളിൽ പങ്കെടുക്കാൻ കിം കർദാഷിയാന് നൽകിയത് 500,000 ഡോളറാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP