1 usd = 70.32 inr 1 gbp = 89.47 inr 1 eur = 79.76 inr 1 aed = 19.16 inr 1 sar = 18.76 inr 1 kwd = 231.71 inr

Aug / 2018
15
Wednesday

അനിശ്ചിതത്വത്തിനൊടുവിൽ ഇമ്രാന്റെ സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിച്ചു; ഓഗസ്റ്റ് 18ന് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നറിയിച്ച് പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് ; ചടങ്ങ് ലളിതമാക്കണമെന്നും വിദേശ നേതാക്കളേയും താരങ്ങളേയും ക്ഷണിക്കേണ്ടതില്ലെന്നും വ്യക്തമാക്കി ഇമ്രാൻ ഖാൻ

August 11, 2018

ഇസ്‌ലാമാബാദ് : പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുന്ന ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ തീയതി വ്യക്തമാക്കി പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ്(പിടിഐ). ഈ മാസം 18ന് അദ്ദേഹം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പിടിഐ വ്യക്തമാക്കിയത്. ഇമ്രാ...

'അപ്പോൾ ഞാൻ മരിക്കേണ്ടതായിരുന്നു'; പാലത്തിൽ നിന്നും സ്വന്തം കൂട്ടുകാരി തള്ളിയിട്ടത് 60 അടി താഴ്‌ച്ചയിലേക്ക് ; 16കാരിയുടെ ശ്വാസകോശത്തിനും വാരിയെല്ലിനും പരുക്ക്; മകളെ തള്ളിയിട്ട സംഭവത്തിൽ കൂട്ടുകാരിക്കെതിരെ കേസ് വേണമെന്ന് ആവശ്യപ്പെട്ട് അമ്മ; സംഭവത്തിന്റെ വീഡിയോ ഇന്റർനെറ്റിൽ വൈറൽ

August 10, 2018

വാഷിങ്ടൺ: പാലത്തിൽ സുഹൃത്തുക്കളുമായി നിൽക്കുന്ന പെൺകുട്ടി. നിമിഷങ്ങൾക്കകം അവളെ സുഹൃത്ത് തടാകത്തിലേക്ക് തള്ളിയിടുന്നു. അതും 60 അടി താഴ്‌ച്ചയിലേക്ക്. ഇന്റർനെറ്റിൽ വൈറലാകുന്ന വീഡിയോയാണിത്. വാഷിങ്ടണിലെ യാക്കോൾട്ടിലുള്ള ലൂയിസ് നദിയിലേക്കാണ് പതിനാറുകാരിയെ ...

സ്വന്തം ജെറ്റ് വിമാനത്തിൽ കൂളിങ് ഗ്ലാസ് വെച്ച് യാത്ര; വിവിധ ബാങ്കുകളിലായി ലക്ഷക്കണക്കിന് ഡോളറിന്റെ ആസ്തി; ഭക്തന്മാരിൽ നിന്നും സംഭാവന വാങ്ങി മുൻ ബുദ്ധ സന്യാസിയുടെ 'അടിപൊളി' ജീവിതം ; ഒടുവിൽ തട്ടിപ്പു കേസിൽ പിടിയിലായപ്പോൾ ബാങ്കോക്ക് കോടതി വിധിച്ചത് 114 വർഷം തടവ്

August 10, 2018

ബാങ്കോക്ക്: വിവിധ ബാങ്കുകളിലായി കോടിക്കണക്കിന് ഡോളർ രൂപയുടെ ആസ്തി. തന്റെ ഭക്തന്മാരിൽ നിന്നും കോടികൾ സംഭാവന വാങ്ങി അടിപൊളി ജീവിതം നയിച്ചു. ഒടുവിൽ തട്ടിപ്പ് കേസിൽ പിടിക്കപ്പെട്ട മുൻ ബുദ്ധ സന്യാസിക്ക് ബാങ്കോക്ക് കോടതി വിധിച്ചത് 114 വർഷം തടവ്. തായ്‌ലന്റി...

യുവതിയെ 15 വർഷം ഗുഹയിലടച്ച് ലൈംഗികമായി പീഡിപ്പിച്ചു; 83കാരനായ മന്ത്രവാദി പിടിയിൽ; 13 വയസിൽ ചികിത്സയ്‌ക്കെന്ന് പറഞ്ഞ് മാതാപിതാക്കൾ ഇയാളുടെ അടുത്ത് ഏൽപ്പിച്ച് മടങ്ങി; പിന്നീട് വന്നപ്പോൾ കുട്ടിയെ കാണാതായെന്ന് മന്ത്രവാദി;15 വർഷത്തിനിടെ പലതവണ ഗർഭം ധരിച്ചിട്ടുണ്ടെന്നും പൊലീസിനോട് വെളിപ്പെടുത്തി യുവതി

August 10, 2018

ജക്കാർത്ത: പതിനഞ്ച് വർഷം യുവതിയെ ഗുഹയിലടച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 83കാരനായ മന്ത്രവാദി പിടിയിൽ. ഇന്തോനേഷ്യയിലെ ജക്കാർത്തയിലാണ് സംഭവം. ഇയാളുടെ വീടിന് സമീപമുള്ള ഗുഹയിൽ നിന്നും യുവതിയെ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ക്രൂര സംഭവം പുറത്ത് വരു...

ഞാൻ മരിച്ചുകാണാനായിരിക്കും ഇപ്പോൾ അവൾ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ് അകലം ഇരട്ടിയാക്കി മേഘന്റെ അച്ഛൻ; രാജകുമാരിക്ക് ചേരാത്ത അച്ഛനെ പൂർണമായും ഉപേക്ഷിച്ച് മകളും; ഹാരിയുടെ ഭാര്യയുടെ കുടുംബപ്രശ്‌നം തീരുന്നില്ല

August 10, 2018

ഹാരി രാജകുമാരന്റെ ഭാര്യയായി മേഘൻ മെർക്കൽ ബ്രിട്ടീഷ് രാജകുടുംബത്തിലംഗമായതോടെ സ്വന്തം കുടുംബവുമായുള്ള ബന്ധം മേഘൻ വേണ്ടെന്നുവെച്ചോ? തന്നെ വൈകാരികമായി ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുന്ന അച്ഛനുമായി യാതൊരു ബന്ധവും വേണ്ടെന്ന തീരുമാനതത്തിലാണ് മേഘൻ മെർക്കൽ. ...

ബുർഖ ധരിച്ചവരെ കണ്ടാൽ തപാൽപ്പെട്ടി പോലെയിരിക്കുമെന്ന് പറഞ്ഞ ബോറിസ് ജോൺസനെ വിടാതെ വിമർശകർ; കേസടുത്ത് അന്വേഷിക്കാൻ പൊലീസും; വിമത നേതാവിനെ ഒതുക്കാൻ തെരേസ മെയ്‌ തന്നെ ചരടുവലിക്കുന്നുവെന്നും ആരോപണം

August 10, 2018

മുസ്ലീം സ്ത്രീകളെ അവഹേളിക്കുന്ന തരത്തിൽ പരാമർശം നടത്തിയെന്ന ആരോപണം നേരിടുന്ന മുൻവിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസണിനെതിരേ അന്വേഷിക്കാനുള്ള നീക്കം അദ്ദേഹത്തെ ഒതുക്കാനുള്ള പ്രധാനമന്ത്രി തെരേസ മേയുടെ തന്ത്രമാണെ ന്ന ആരോപണം ശക്തമായി. കൺസർവേറ്റീവ് പാർട്ടിയ...

എമിറേറ്റ്‌സിൽനിന്നും ലഭിക്കുന്ന ഫ്രീ മദ്യം കഴിച്ച് ദുബായിലേക്ക് ചെല്ലരുത്; ഇമിഗ്രേഷൻ ഓഫീസർമാരോട് മെക്കിട്ടുകേറാൻ നിൽക്കരുത്; സൂക്ഷിച്ചില്ലെങ്കിൽ ഈ ബ്രിട്ടീഷുകാരിയെപ്പോലെ മൂന്നുദിവസം അകത്തു കിടന്നാലും പോര; ഊരിപ്പോരാൻ അവിടെ തുടരേണ്ടിയും വരും

August 10, 2018

അന്താരാഷ്ട്ര വിമാന സർവീസുകളിൽ മദ്യം ലഭിക്കുമെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. എന്നാൽ, എമിറേറ്റ്‌സ് വിമാനത്തിൽ ലണ്ടനിൽനിന്ന് ദുബായിലേക്ക് നാലുവയസ്സുകാരിയായ മകൾക്കൊപ്പം പറന്നിറങ്ങിയ എല്ലി ഹോൾമാൻ, വിമാനത്തിൽനിന്ന് കിട്ടിയ ഒരു ഗ്ലാസ് വൈൻ ഇത്രയേറെ പ...

സഞ്ചാര സ്വാതന്ത്ര്യം വേണ്ടെന്നുവെച്ചും ബ്രിട്ടനുമായി സഖ്യത്തിന് സമ്മതിച്ച് യൂറോപ്യൻ യൂണിയൻ; പരിസ്ഥിതി-സാമൂഹിക നിയമങ്ങൾ തുടരാൻ വാശി പിടിക്കും; പിടിവാശികൾ അയയുമ്പോൾ ബ്രെക്‌സിറ്റ് യാഥാർഥ്യത്തിലേക്ക്

August 10, 2018

ബ്രിട്ടൻ വിട്ടുപോയാലും യൂറോപ്യൻ പൗരന്മാർക്ക് ഇപ്പോൾ ലഭിക്കുന്ന അതേ അവകാശങ്ങൾ തുടർന്നും വേണമെന്ന പിടിവാശിയിലായിരുന്നു യൂറോപ്യൻ യൂണിയന്റെ നേതാക്കൾ ഇതുവരെ. പലവട്ടം ചേർന്ന ബ്രെക്‌സിറ്റ് ചർച്ചകളിലും പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം കീറാമുട്ടിയായി നിന്നു. ന...

ബെർലിൻ വിമാനത്താവളത്തിൽ ആശങ്ക സൃഷ്ടിച്ച് യാത്രക്കാരന്റെ ബാഗ്; സ്‌കാനിങ് മിഷീനുകളിൽ തെളിഞ്ഞ വസ്തും എന്താണെന്ന് മനസ്സിലാകാതെ അധികൃതർ നെട്ടോട്ടമോടി; ഒടുവിൽ ബോംബ് സ്‌ക്വാഡ് പരിശോധനയിൽ ലഭിച്ചത് സെക്‌സ് ടോയ്‌സ്

August 09, 2018

ബെർലിൻ: സ്ഫോടകവസ്തുക്കളെന്ന് സംശയിച്ച് വിമാനത്താവള അധികൃതർ പരിശോധനയ്ക്ക് പിടിച്ചുവച്ച ബാഗിൽ നിന്ന് ഒടുവിൽ ലഭിച്ചത് സെക്സ് ടോയ്സ്. ജർമ്മൻ തലസ്ഥാനമായ ബെർലിനിലെ ഷോൺഫെൽഡ് വിമാനത്താവളത്തിലാണ് സംശയാസ്പദമായ വസ്തുക്കളടങ്ങിയ ബാഗ് ആശങ്ക സൃഷ്ടിച്ചത്.ലഗേജുകൾ പരി...

പാക്കിസ്ഥാനി നടി രേഷ്മ വെടിയേറ്റ് മരിച്ചു ; സഹോദരന്റെ വീട്ടിൽ വച്ച് ഭർത്താവ് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് ; പ്രശസ്തരായ സ്ത്രീകൾക്ക് നേരെ പാക്കിസ്ഥാനിൽ ഈ വർഷം നടക്കുന്ന പതിനഞ്ചാമത്തെ അക്രമമെന്ന് റിപ്പോർട്ട്

August 09, 2018

ഇസ്ലാമാബാദ്: പാക്കിസ്ഥാനി നടിയും ഗായികയുമായ രേഷ്മ കൊല്ലപ്പെട്ടു. ഭർത്താവിന്റെ വെടിയേറ്റാണ് ഇവർ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഇദ്ദേഹത്തിന്റെ നാലാം ഭാര്യയായിരുന്നു രേഷ്മ. ഇയാളുമായി പിരിഞ്ഞ് നാളുകളായി രേഷ്മ ഹാക്കിമാബാദിലെ സഹോദരന്റെ വീട്ടിലായിരുന്നു. ബുധനാ...

വധശിക്ഷ പതിവെങ്കിലും കുരിശിൽ തറച്ച് കൊല്ലുക അപൂർവം; മോഷണവും കൊലപാതകശ്രമവും ബലാത്സംഗവും നടത്തിയ വിദേശ പൗരനെ മക്കയിൽ കുരിശിൽ തറച്ച് കൊന്ന് സൗദി അറേബ്യ

August 09, 2018

ജിദ്ദ: ചെറിയ കുറ്റങ്ങൾക്ക് പോലും സൗദി അറേബ്യയിൽ കടുത്ത ശിക്ഷ നൽകി വരുന്നത് നിത്യസംഭവമാണ്. കടുത്ത കുറ്റങ്ങൾക്ക് വധശിക്ഷയും ഇവിടെ പതിവാണ്. എന്നാൽ ഇവിടെ കുരിശിൽ തറച്ച് കുറ്റവാളികളെ കൊല്ലുകയെന്നത് അപൂർവ സംഭവമാണ്. ഇപ്പോഴിതാ മോഷണവും കൊലപാതകശ്രമവും ബലാത്സംഗ...

കോടീശ്വരിയായിട്ടും ആൻജെലീന ജോളിക്ക് മതിയാവുന്നില്ല; വേർപിരിഞ്ഞ് പോയ ബ്രാഡ്പിറ്റിനെ പാപ്പരാക്കിയേ ഹോളിവുഡ് സുന്ദരിയടങ്ങൂ; മുൻ ഭാര്യയെയും മകളെയും നോക്കാൻ ഇതുവരെ ഒമ്പത് ദശലക്ഷം ഡോളർ കൊടുത്തിട്ടും പരാതി തീരാതെ ആൻജെലീന

August 09, 2018

ലോസ് ഏഞ്ചൽസ്: ഹോളിവുഡ് സുന്ദരി ആൻജെലീന ജോളി വേർപിരിഞ്ഞ് പോയ മുൻ ഭർത്താവ് ബ്രാഡ്പിറ്റിനെ പാപ്പരാക്കി കുത്തുപാളയെടുപ്പിക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. വിവാഹമോചനത്തിന് ശേഷം മുൻ ഭാര്യയെയും മകളെയും നോ...

ഉടൻ ഒരു ലക്ഷം ആവുമെന്ന് കരുതി 20,000 കൊടുത്ത് വാങ്ങിയവർക്ക് ഇപ്പോൾ 6500 പോലുമില്ല; ഇന്നലെ ഒറ്റയടിക്ക് 600 ഡോളർ വിലയിടിഞ്ഞ് ബിറ്റ്കോയിൻ; ക്രിപ്‌റ്റോ കറൻസിയെ മണി ചെയിൻ തട്ടിപ്പാക്കിയവർ ചിരിക്കുമ്പോൾ കാശുപോയത് അനേകർക്ക്

August 09, 2018

ന്യൂയോർക്ക്: യുഎസ് സെക്യൂരിറ്റീസ് എക്സേഞ്ച് കമ്മീഷൻ (എസ്ഇസി) ബിറ്റ്കോയിന്റെ ഭാവിയുമായി ബന്ധപ്പെട്ട് എടുക്കേണ്ടുന്ന നിർണായക തീരുമാനം വൈകിപ്പിക്കുന്നതിനെ തുടർന്ന് ബിറ്റ്കോയിൻ വില വീണ്ടും കുത്തനെ ഇടിഞ്ഞുവെന്ന് റിപ്പോർട്ട്. ഇതിനെ തുടർന്ന് ബിറ്റ് കോയിൻ വി...

ബ്രിട്ടീഷ് പൗരത്വത്തിന്റെ പേരിൽ എന്ത് തോന്ന്യവാസവും കാട്ടാനുള്ള ലൈസൻസ് അല്ല; പെൺകുട്ടികളെ പീഡിപ്പിച്ച് അകത്തായ മൂന്ന് പേരുടെ ബ്രിട്ടീഷ് പൗരത്വം റദ്ദ് ചെയ്ത് പാക്കിസ്ഥാനിലേക്ക് നാട് കടത്താൻ കോടതിയുടെ അനുമതിയായി

August 09, 2018

ലണ്ടൻ: ഗ്രേറ്റർ മാഞ്ചസ്റ്ററിലെ റോച്ച്ഡെയിലിൽ 2012ൽ പെൺകുട്ടികളെ പീഡിപ്പിച്ച് അകത്തായിരിക്കുന്ന ഒമ്പത് അംഗ സംഘത്തിലെ മൂന്ന് പേരുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കി അവരുടെ സ്വദേശമായ പാക്കിസ്ഥാനിലേക്ക് നാട് കടത്താൻ കോടതിയുടെ അനുമതി ലഭിച്ചു. ടാക്സി ഡ്രൈവർമാര...

കുട്ടിയെ കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 33 വർഷം തടവിൽ കഴിഞ്ഞയാൾ മടങ്ങി എത്തിയപ്പോൾ നാട്ടുകാർ തല്ലിക്കൊന്നു; ഉത്തരേന്ത്യൻ മോഡൽ 'നീതി നടപ്പിലാക്കൽ' യുകെയിൽ; സൗത്ത് വെയിൽസിലെ ന്യൂട്രെഡ്ഗറിൽ മൂന്ന് പേർ പിടിയിൽ

August 09, 2018

വെയിൽസ്: ഡേവിഡ് ഗൗട് എന്ന 54 കാരനെ തല്ലിക്കൊന്ന കേസിൽ സൗത്ത് വെയിൽസിലെ ന്യൂട്രെഡ്ഗറിലുള്ള മൂന്ന് പേർ പിടിയിലായി. ഡാരെൻ ഈവ്ഷാം (47), ഡേവിഡ് ഒസ്ബോൺ (51), ലിയുവാൻ ഹാർലെ (23) എന്നിവരെയാണ് ഈ കുറ്റത്തിന് പൊലീസ് പൊക്കിയിരിക്കുന്നത്. 17 വയസുള്ള കുട്ടിയെ കൊന്...

MNM Recommends