1 usd = 64.70 inr 1 gbp = 90.60 inr 1 eur = 79.83 inr 1 aed = 17.62 inr 1 sar = 17.25 inr 1 kwd = 216.10 inr

Feb / 2018
26
Monday

പത്രപ്രവർത്തകനെ കൊന്നത് അമേരിക്കയിൽ എബോള പടരുന്നത് സ്വപ്നം കണ്ടുനടന്ന ലേഡി അൽഖ്വയ്ദയെ ജയിൽ മോചിതയാക്കാനുള്ള ആവശ്യം നിരസിച്ചപ്പോൾ

August 22, 2014

അമേരിക്കയിൽ എബോള പടർന്നുപിടിക്കുന്നത് സ്വപ്നം കാണുകയും രാസായുധാക്രമണത്തിന് പദ്ധതിയിടുകയും ചെയ്ത ലേഡി അൽഖ്വയ്ദ തീവ്രവാദിയെ ജയിൽമോചിതയാക്കണമെന്ന ആവശ്യം നിരസിക്കപ്പെട്ടതോടെയാണ് പത്രപ്രവർത്തകനായ ജയിംസ് ഫോളിയെ ഐസിസ് ഭീകരർ വധിച്ചതെന്ന് റിപ്പോർട്ട്. എം.ഐ.ടി...

ഐഫോണിനുവേണ്ടി തർക്കം മൂത്തപ്പോൾ കാമുകനെ തെരുവിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയ പെൺകുട്ടിയെ നോക്കി വാപൊളിച്ച് നാട്ടുകാർ

August 22, 2014

കാമുകിയുമായി നടക്കുമ്പോഴും ഫോണിൽ കളിച്ചുകൊണ്ടിരിക്കുന്ന കാമുകനെ എന്തു ചെയ്യണം? ചൈനയിലെ ഈ കാമുകി ചെയ്തത് അൽപം കടന്ന കൈയായിപ്പോയി. തന്നെ ശ്രദ്ധിക്കാതെ ഐഫോണിൽ കളിച്ചുകൊണ്ടിരുന്ന കാമുകന്റെ കൈയിൽനിന്ന് ഫോൺ തട്ടിയെടുക്കുന്നതിനായി കാമുകി അവനെ ചവിട്ടി നിലത്ത...

കൂട്ടമരണം ഒഴിവാക്കാൻ അനേകം യസീദികൾ ഒരുമിച്ച് ഇസ്ലാം മതം സ്വീകരിച്ചു; മതപരിവർത്തന വീഡിയോ പുറത്ത്

August 22, 2014

ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപ്പാലത്തിൽപെട്ട യസീദികൾക്ക് മുന്നിൽ മറ്റു മാർഗമുണ്ടായിരുന്നില്ല. ഐഎസ് ഭീകരന്മാരുടെ പോർവിളിക്ക് മുന്നിൽ കീഴടങ്ങിയ നൂറുകണക്കിന് യസീദികൾ, ഇസ്ലാം മതത്തിൽ ചേർന്നു. കൂട്ടക്കുരുതി നടത്തിയ ഭീകരർ പിടിച്ചുകൊണ്ടുവന്ന യസീദികളെ മത...

സൗദി രാജകുമാരൻ വിമാനത്താവളത്തിലേക്ക് പോയത് സ്വകാര്യ വിമാനത്തിൽ പറന്നുയരാൻ; കൊള്ള നടന്നത് പത്തുകാറുകളിൽ ഉണ്ടായിരുന്ന ബോഡിഗാർഡുകളെ വെട്ടിച്ച്

August 22, 2014

ഹോളിവുഡ് സിനിമകളെ അതിശയിപ്പിക്കുന്ന രീതിയിൽ ഫ്രാൻസിൽവച്ച് കൊള്ളയടിക്കപ്പെട്ട സൗദി രാജകുമാരൻ അബ്ദുൾ അസീസ് ബിൻ ഫഹദാണെന്ന് വെളിപ്പെടുത്തൽ. പാരീസിന് വടക്ക് പോർട്ടെ ഡെ ലാ ചാപ്പലിനടുത്തുവച്ചാണ് പത്ത് കാറുകൾനിറയെ ബോഡി ഗാർഡുകളുമായി സഞ്ചരിച്ച രാജകുമാരൻ ഞായറാഴ...

നാട്ടിൽ ജീവിക്കുന്ന ഭാര്യാസഹോദരിയെ കെട്ടാൻവേണ്ടി ഭാര്യയെ കൊല്ലാൻ കൊട്ടേഷൻ കൊടുത്ത പാക്കിസ്ഥാൻകാരൻ അറസ്റ്റിൽ

August 22, 2014

പാകിസ്താനിലുള്ള ഭാര്യാ സഹോദരിയെ വിവാഹം കഴിക്കുന്നതിനുവേണ്ടി ഭാര്യയെ കൊല്ലാൻ കൊട്ടേഷൻ കൊടുത്ത 65-കാരനെ ബ്രിട്ടനിൽ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. പാക്കിസ്ഥാൻകാരനായ മുഹമ്മദ് അലിയാണ് അറസ്റ്റിലായത്. 70-ലേറെ തവണ കുത്തേറ്റാണ് മുഹമ്മദ് അലിയുടെ ഭാര്യ ആമിന ...

വിവാഹപൂർവ ബന്ധങ്ങൾ തടയാൻ ഇറാന്റെ കുറുക്കുവഴി; ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് താൽക്കാലിക വിവാഹം നടത്താം

August 22, 2014

വിവാഹപൂർവ ബന്ധങ്ങളും സ്വവർഗരതിയും വ്യാപകമായതോടെ, ഇറാനിലെ മത നേതാക്കൾ അതിനെ നേരിടാനുള്ള കുറുക്കുവഴികൾ തേടാൻ തുടങ്ങി. ഇറാനിലെ പുതുതലമുറയ്ക്കിടയിൽ വിവാഹ പൂർവ ബന്ധങ്ങളും സ്വവർഗരതിയും വ്യാപകമാണെന്ന് സർക്കാർ തന്നെ നിയോഗിച്ച അന്വേഷണ സമിതിയാണ് കണ്ടെത്തിയത്. ...

ജീവൻ പേടിച്ച് അവർ സ്വീഡനിൽ എത്തി താലിക്കെട്ടി; ഒരുമിച്ച് ജീവിക്കാൻ ഇറാനിൽ നിന്ന് മുങ്ങിയ യുവതികളുടെ കഥ

August 21, 2014

ഒമ്പതു വർഷം നീണ്ട പ്രണയത്തിനൊടുവിൽ സെഹർ മോസ് ലോയും മാര്യം ഇറാൻഫറും വിവാഹിതരായി. കടുത്ത എതിർപ്പുകൾക്കിടയിൽ നിന്ന് രക്ഷപ്പെട്ട് സ്വീഡിഷ് നഗരമായ സ്‌റ്റോക്‌ഹോമിൽ വിവാഹചടങ്ങുകൾ പൂർത്തിയാകുമ്പോൾ ആഗ്രഹം സഫലമായതിന്റെ സന്തോഷം ഇരുവരുടെയും മുഖത്ത് കാണാമായിരുന്ന...

ഹമാസ് സൈനിക മേധാവിയുടെ ഭാര്യയെയും കുഞ്ഞിനെയും വധിച്ച് ഇസ്രയേൽ റോക്കറ്റ്; മുറിവേറ്റ ഫലസ്തീനികൾ പ്രതികാരവാഞ്ഛയോടെ രംഗത്ത്

August 21, 2014

വെടിനിർത്തൽ ഇടവേളയ്ക്കു ശേഷം ഗസയിൽ പുനരാംഭിച്ച ഇസ്രയേൽ ആക്രമണത്തിൽ ഹമാസ് സൈനിക വിഭാഗം മേധാവി മുഹമ്മദ് ദെയ്ഫിന്റെ ഭാര്യ 27-കാരി വിദാദും ഏഴു മാസം പ്രായമുള്ള മകനും കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ഗസ്സ സിറ്റിയിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഇവരുൾപ്പെടെ നാ...

മുതലയെ ഒതുക്കാൻ നാലു സിംഹങ്ങൾ ഒരുമിച്ചു; കാട്ടിലെ ഉഗ്രൻ പോരാട്ടത്തിന്റെ കാഴ്ച

August 21, 2014

ലോകമുണ്ടായകാലം മുതൽക്ക് ഭക്ഷണത്തിനുവേണ്ടിയാണ് പോരാട്ടങ്ങൾ മുഴുവനുണ്ടായിട്ടുള്ളത്. ചത്തുകിടക്കുന്ന ആനയുടെ ഇറച്ചി ആർക്കെന്ന തർക്കമാണ് മുതലയും സിംഹങ്ങളും തമ്മിലുള്ള ഈ പോരാട്ടത്തിനും വഴി തുറന്നത്. കൂറ്റൻ മുതലയെ കീഴ്‌പ്പെടുത്താൻ മൂന്ന് സിംഹങ്ങൾ ഒന്നിച്ചെത...

റൂഫ്‌ടോപ്പിൽ വാട്ടർസ്ലൈഡ് വരെ ലഭ്യം; ലോകത്തെ ഏറ്റവും വിലകൂടിയ അപ്പാർട്ട്‌മെന്റ് മൊണാക്കോയിൽ

August 21, 2014

ലോകത്ത് പണം കൊണ്ട് മാത്രം നേടാനാവുന്ന ചിലതുണ്ട്. മൊണാക്കോയിലെ ടൂർ ഒഡിയോൺ എന്ന അംബരചുംബിയായ കെട്ടിടത്തിന് മുകളിലെ അപ്പാർട്ട്‌മെന്റ് അത്തരത്തിലൊന്നാണ്. മെഡിറ്ററേനിയൻ തീരത്ത് 540 അടി ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ഈ അപ്പാർട്ട്‌മെന്റിന്റെ വിലകേട്ട് നടുങ്ങര...

2300 അടി താഴേക്ക് വീണ് മരിക്കുന്നത് വർഷം തോറും 300 പേർ; ലോകത്തെ ഏറ്റവും അപകടകാരിയായ റോഡ് ബൊളീവിയയിൽ

August 21, 2014

ബൊളീവിയയിലെ യൂംഗസ്സ് റോഡിന്റെ വിളിപ്പേര് മരണത്തിന്റെ പാതയെന്നാണ്. അക്ഷരാർഥത്തിൽ ലോകത്തേറ്റവും അപകടം പിടിച്ച റോഡാണിത്. 2300 അടി ഉയരത്തിലൂടെ കടന്നുപോകുന്ന ഈ ഹൈവേയിൽനിന്ന് വർഷം തോറും വീണുമരിക്കുന്നത് 300-ലേറെ പേരാണ്.  ലാ പാസിൽനിന്ന് കോറോയിക്കോയിലേക്കുള്...

അമേരിക്കൻ പത്രപ്രവർത്തകനെ വധിച്ച് വീഡിയോ പോസ്റ്റ് ചെയ്തു; ഇറാഖി വിമതരുടെ പ്രതികാരം അമേരിക്കയുടെ ഉറക്കം കെടുത്തുന്നു

August 20, 2014

2012-ൽ സിറിയയിൽ നിന്ന് തട്ടികൊണ്ടു പോയ അമേരിക്കൻ ഫോട്ടോ ജേണലിസ്റ്റ് ജെയിംസ് റൈറ്റ് ഫോലിയെ തലറുത്ത് കൊലപ്പെടുത്ത ദൃശ്യമടങ്ങിയ വീഡിയോ ഐഎസ്‌ഐഎസ് ഭീകരർ പുറത്തു വിട്ടു. അമേരിക്കയ്ക്ക് ഒരു സന്ദേശം എന്ന പേരിൽ സോഷ്യൽ മീഡീയ വഴി പുറത്ത് വിട്ട കിരാത കൃത്യത്തിന്...

ഐസ്‌ലാന്റിൽ അഗ്നിപർവ്വത സ്‌ഫോടനത്തിന് വീണ്ടും സാധ്യതയേറി; യുറോപ്പിനു മുകളിലൂടെ പറക്കുന്ന സർവ വിമാനങ്ങളും നിലക്കുമെന്ന ആശങ്ക ശക്തമായി

August 20, 2014

ഐസ്‌ലാന്റിലെ ബൊറോർബുങ്ക അഗ്നി പർവ്വതം പൊട്ടിത്തെറിക്കാൻ സാധ്യതയേറിയതായുള്ള ഭൗമശാസ്ത്രജ്ഞരുടെ മുന്നറിയിപ്പിനെ തുടർന്ന് വിമാന സർവീസുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ഈ അഗ്നിപർവ്വതം സജീവമായതോടെ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ ട്രാവൽ ഏജൻസികൾക്കെല്ലാം മ...

രോഗിയായ എനിക്ക് രണ്ടോ മൂന്നോ വർഷം കൂടിയേ ആയുസുണ്ടാവൂ; അതിനു മുമ്പ് സ്ഥാനം ഒഴിയും; കത്തോലിക്ക വിശ്വാസികളെ നിരാശപ്പെടുത്തുന്ന പ്രസ്താവനയുമായി പോപ്പ് ഫ്രാൻസിസ്

August 20, 2014

വത്തിക്കാൻ സിറ്റി: ഊർജ്ജസ്വലനും ജനകീയനും സമർപ്പിതജീവിതത്തിന് വഴികാട്ടിയുമായ ഫ്രാൻസിസ് മാർപ്പാപ്പയെ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ലോകമെങ്ങുമുള്ള കത്തോലിക്കാ സഭാവിശ്വാസികളെ ആശങ്കയിലാഴ്‌ത്തുന്ന വന്ദ്യപിതാവിന്റെ ഒരു പ്രസ്താവനയാണ് ഊഹാപോഹങ്ങൾക്ക...

എബോളയുടെ മരണ താണ്ഡവത്തിന് വേഗത കൂടി; മൂന്ന് ദിവസം കൊണ്ടു മരിച്ചത് 84 പേർ; മരണ സംഖ്യ 1229 ആയി ഉയർന്നു

August 20, 2014

പശ്ചിമ ആഫ്രിക്കയിൽ മരണം വിതച്ച് ലോകത്തെ ഒന്നടങ്കം ആശങ്കയിലാക്കിയ എബോള വൈറസ് ബാധയേറ്റ് മരിക്കുന്നവരുടെ എണ്ണം അതിവേഗം കൂടി വരുന്നു. കഴിഞ്ഞയാഴ്ച വെറും മൂന്ന് ദിവസത്തിനുള്ളിൽ 84 പേർ മരിച്ചെന്നും ഇതുവരെയുള്ള മൊത്തം മരണ സംഖ്യ 1229 ആയെന്നും ലോകാരോഗ്യ സംഘടന ...

MNM Recommends