Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കനത്ത മഴയിൽ പാക്കിസ്ഥാനിൽ 44 മരണം

ഇസ്‌ലാമാബാദ്: ശക്തമായ കാറ്റിലും മഴയിലും പാക്കിസ്ഥാനിൽ 44 പേർ മരിച്ചു. ഖൈബർ പക്തുൻക്‌വാ പ്രവിശ്യയിലാണ് ശക്തമായ കാറ്റിലും മഴയിലും 44 പേർ മരിച്ചത്. ഇരുനൂറോളം പേർക്കു പരിക്കേറ്റു. ഞായറാഴ്ചയാണ് പ്രവിശ്യയുടെ ഭാഗങ്ങളായ പെഷവാർ, നൗഷേര തുടങ്ങിയ സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്തത്. ശക്തമായ കാറ്റിൽ മേഖലയിലെ പല വീടുകളും തകർന്നു. 17 മില്ലിമീറ്റർ മഴയാണു ഞായറാഴ്ച പെഷവാറിലും പരിസര പ്രദേശങ്ങളിലും രേഖപ്പെടുത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP