Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

വിദേശ ജയിലുകളിൽ കഴിയുന്നത് 7772 ഇന്ത്യക്കാർ; മഹാഭൂരിപക്ഷവും യു.എ.ഇയിലും സൗദിയിലും; ബ്രിട്ടീഷ് ജയിലിലും 512പേർ

വിദേശ ജയിലുകളിൽ കഴിയുന്നത് 7772 ഇന്ത്യക്കാർ; മഹാഭൂരിപക്ഷവും യു.എ.ഇയിലും സൗദിയിലും; ബ്രിട്ടീഷ് ജയിലിലും 512പേർ

വിവിധ കുറ്റങ്ങൾ ചുമത്തപ്പെട്ട് വിദേശത്തെ ജയിലുകളിൽ കഴിയുന്നത് 7772 ഇന്ത്യക്കാർ. ഇതിലേറ്റവും കൂടുതൽ ഗൾഫ് നാടുകളിലാണ്. മലയാളികളടക്കം ആയിരക്കണക്കിനുപേരാണ് മോചനം കാത്ത് കഴിയുന്നത്. 77 രാജ്യങ്ങളിലെ തടവറകളിൽ ഇന്ത്യക്കാർ കഴിയുന്നുണ്ട്. വിദേശ കാര്യ സഹമന്ത്രി വി.കെ.സിങ്ങാണ് രാജ്യസഭയെ ഇക്കാര്യം അറിയിച്ചത്.

ഗൾഫ് രാജ്യങ്ങളിൽ മാത്രം 3842 ഇന്ത്യക്കാർ തടവറയിലുണ്ട്. ഇതിൽ വലിയൊരു വിഭാഗവും മലയാളികളാണ്. ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ തടവിൽ കഴിയുന്നത് യു.എ.ഇയിലാണ്. 1630 പേർ. സൗദി അറേബ്യ തൊട്ടുപിന്നിലുണ്ട്. 1439 പേർ.

ഗൾഫ് രാജ്യങ്ങൾ കഴിഞ്ഞാൽ, നേപ്പാളിലാണ് ഇന്ത്യൻ തടവുപുള്ളികളേറെ. 996 പേരാണ് ഇവിടെയുള്ളത്. ബ്രിട്ടനിൽ 512 ഇന്ത്യക്കാരും പാക്കിസ്ഥാനിൽ 512 പേരും മലേഷ്യയിൽ 294 പേരും മോചനം കാത്ത് കഴിയുന്നു. 

തടവിൽക്കഴിയുന്ന ഇന്ത്യക്കാരുടെ മോചനത്തിനായി ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് മന്ത്രി രാജ്യസഭയെ അറിയിച്ചു. 20 രാജ്യങ്ങളുമായി തടവുപുള്ളികളെ കൈമാറാനുള്ള കരാറിൽ ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്. ഇതനുസരിച്ച് ശിക്ഷാ കാലയളവിലെ ശേഷിച്ച ഭാഗം ഇവർക്ക് ഇന്ത്യൻ ജയിലിലുകളിൽ കഴിയാനാകും.

കൈമാറ്റക്കരാർ അനുസരിച്ച് ഇതുവരെ 50 ഇന്ത്യക്കാരെ കൊണ്ടുവരാനായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 29 പേരെ ശ്രീലങ്കയിൽനിന്നും 15 പേര മൗറീഷ്യസിൽനിന്നും ആറുപേരെ ബ്രിട്ടനിൽനിന്നും നാട്ടിലെത്തിക്കാനായി. ഇന്ത്യയും യു.എ.ഇയുമായി തടവുപുള്ളികളെ കൈമാറ്റം ചെയ്യാനുള്ള കരാറിൽ 2011 നവംബറിലാണ് ഒപ്പുവച്ചത്. ഈ കരാർ അനുസരിച്ച് തടവുകാർക്ക് ശേഷിച്ചകാലം ഏത് രാജ്യത്ത് കഴിയണമെന്ന് സ്വയം തീരുമാനിക്കാനാവും. എന്നാൽ, ഈ രാജ്യങ്ങളിലെ തടവുകാർ ആരും ഈ സൗകര്യം വിനിയോഗിച്ചിട്ടില്ലെന്ന് തെലംഗാന മൈഗ്രന്റ്‌സ് റൈറ്റ്‌സ് കൗൺസിൽ പ്രസിഡന്റ് നാരായണ സ്വാമി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP