Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ധാക്കയിൽ റസ്റ്റോറന്റ് ആക്രമിച്ച ഭീകരരിൽ ഭരണകക്ഷി നേതാവിന്റെ മകനും; തൊണ്ണൂറോളം തീവ്രവാദികൾ ഇന്ത്യയിലേക്ക് കടന്നു; രാജ്യത്തുടനീളം ആക്രമണസാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്

ധാക്കയിൽ റസ്റ്റോറന്റ് ആക്രമിച്ച ഭീകരരിൽ ഭരണകക്ഷി നേതാവിന്റെ മകനും; തൊണ്ണൂറോളം തീവ്രവാദികൾ ഇന്ത്യയിലേക്ക് കടന്നു; രാജ്യത്തുടനീളം ആക്രമണസാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്

മറുനാടൻ ഡെസ്‌ക്‌

ധാക്ക/ന്യൂഡൽഹി: ധാക്കയിലെ റെസ്‌റ്റോറന്റിൽ വെള്ളിയാഴ്ച ആക്രമണം നടത്തിയ ഭീകരരിൽ ബംഗ്ലാദേശിലെ ഭരണകക്ഷിയായ അവാമി ലീഗ് നേതാവിന്റെ മകനും ഉണ്ടെന്ന് സ്ഥിരീകരണം. ധാക്കയിലെ ഹോലെ ആർട്ടിസാൻ ബേക്കറി റെസ്റ്റോറന്റിൽ കയറിയ അക്രമികൾ നിരവധിപേരെ ബന്ദികളാക്കുകയും ഇന്ത്യൻ വിദ്യാർത്ഥിനി ഉൾപ്പെട 22 വിദേശികളെ തിരഞ്ഞുപിടിച്ച് കഴുത്തറുത്തുകൊലപ്പെടുത്തുകയുമായിരുന്നു.

റോഹൻ ഇംതിയാസ്, ഷമീം മുബഷിർ, നിബ്രാസ് ഇസ്‌ലാം, ഖൈറുൽ ഇസ്‌ലാം പായൽ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ആകെ ഏഴ് പേരാണ് ഹോളി ആർട്ടിസാൻ കഫെയിൽആക്രമണം നടത്തിയത്. ഇവരിൽ ആറു പേർ വധിക്കപ്പെട്ടു. ഒരാളെ ജീവനോടെ പിടികൂടിയിട്ടുണ്ട്.

അക്രമികളിൽ ഒരാളായ റോഹൻ ഇംതിയാസ് ഭരണകക്ഷിയായ അവാമി ലീഗ് നേതാവ് എസ് എം ഇതിയാസ് ഖാന്റെ മകനാണ്. അവാമി ലീഗ് ധാക്ക സിറ്റി ഘടകത്തിന്റെ നേതാവും ബംഗ്ലാദേശ് ഒളിമ്പിക് അസോസിയേഷൻ ഡെപ്യൂട്ടി സെക്രട്ടറി ജനറലുമാണ് ഇംതിയാസ് ഖാൻ. മകനെ കാണാതായതിനെ തുടർന്ന് ജനുവരി നാലിന് ഇംതിയാസ് പൊലീസിൽ പരാതി നൽകിയിരുന്നു.

കഴിഞ്ഞ ആറുമാസമായി കുടുംബവും മറ്റു ബന്ധങ്ങളും ഉപേക്ഷിച്ച് അക്രമികൾ ഭീകരസംഘടനയായ ജംഇയത്തുൽ മുജാഹിദീൻ ബംഗ്ലാദേശ് എന്ന സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുകയും പരിശീലനം തേടുകയും ചെയ്തതായാണ് ബംഗഌദേശ് അധികൃതർ നൽകുന്ന വിശദീകരണം. കഴിഞ്ഞ ആറു മാസത്തിനിടയിൽ ഇവരെ കാണായതായിരുന്നു.

ഐ.എസ് പുറത്തുവിട്ട ചിത്രങ്ങളെന്ന് സൂചിപ്പിച്ച് തീവ്രവാദ സംഘടനകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈറ്റ് ഇന്റലിജൻസ് എന്ന ഏജൻസിയാണ് ഇവരുടെ ചിത്രങ്ങൾ പുറത്തുവിട്ടത്. കൊല്ലപ്പെട്ട അക്രമികളുടെ ചിത്രവും ഫേസ്‌ബുക്കിലെ ഇവരുടെ ചിത്രങ്ങളും ഒത്തുനോക്കിയാണ് അക്രമികൾ ഇവരാണെന്ന് സ്ഥിരീകരിച്ചത്. ഖൈറുൽ ഇസ്‌ലാം ഒഴികെയുള്ളവർ ധാക്കയിലെ പ്രമുഖ സ്‌കൂളുകളിൽ പഠിച്ചവരും സമ്പന്ന കുടുംബങ്ങളിൽ നിന്നുള്ളവരുമാണ്.

അതേസമയം ആകാശ്, ബദൂൻ, ബികാശ്, ഡോൺ, റിപ്പൺ എന്നിവരാണ് അക്രമികളെന്ന് ബംഗ്ലാദേശ് പൊലീസ് പറയുന്നു. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം നേരത്തെ ഐ. എസ് ഏറ്റെടുത്തിരുന്നെങ്കിലും ബംഗഌദേശ് സർക്കാർ അത് നിഷേധിക്കുകയാണ്. ഭീകരാക്രമണത്തിന് പിന്നിൽ ഐ.എസ് അല്ലെന്നും പാക്കിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുള്ള ജംഇയത്തുൽ മുജാഹിദീൻ ഷയ്ഖ് ഹസീന സർക്കാരിനെ അട്ടിമറിക്കാൻ ഉദ്ദേശിച്ച് ആസൂത്രണം ചെയ്തതാണ് ഭീകരാക്രമണെന്നാണ് ബംഗ്ലാദേശ് അധികൃതരുടെ നിലപാട്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തിരുന്നെങ്കിലും ഇത് പ്രാദേശിക സംഘടനയായ ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശ് (ജെഎംബി) ആണെന്നാണ് സർക്കാർ പറയുന്നത്. ആക്രമണത്തിൽ പങ്കെടുത്തവരെല്ലാം ബംഗ്ലാദേശിൽ നിന്നുള്ളവരാണെന്നാണ് ബംഗ്ലാദേശ് സർക്കാർ വ്യക്തമാക്കുന്നത്. ജെഎംബിയുമായി അടുത്ത ബന്ധമുള്ള പാക് ചാരസംഘടനയായ ഐഎസ്‌ഐ ഷെയ്ക്ക് ഹസീന സർക്കാരിനെ അട്ടിമറിക്കാനാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും ബംഗ്ഌദേശ് അധികൃതർ ആരോപിക്കുന്നു.

അതേസമയം, ബംഗ്ലാദേശിലേയും അഫ്ഗാനിസ്ഥാനിലേയും പരിശീലനം ലഭിച്ച ജമാത്ത് ഉൽ മുജാഹ്ദ്ദീന്റെ ഏകദേശം തൊണ്ണൂറോളം തീവ്രവാദികൾ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതായും രാജ്യത്ത് പലയിടത്തും ഇവർ ആക്രമണം നടത്താൻ പദ്ധതികൾ ആസത്രണം ചെയ്യുന്നതായും ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹൈദരാബാദ് കേന്ദ്രമാക്കി ഐഎസ് ബന്ധത്തോടെ ആക്രമണം നടത്താനാണ് പദ്ധതിയെന്നും ഇന്റലിജൻസ് ഉദ്യോഗസ്ഥർ പറയുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കാൻ ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകി. ബംഗളുരു, മുംബൈ, എന്നിവിടങ്ങളിൽ ഭീകരാക്രമണ പദ്ധതിയുണ്ടാകാമെന്ന സംശയവും ഇന്റലിജൻസിനുണ്ട്. ഹൈദരാബാദിൽ ക്ഷേത്രം കേന്ദ്രീകരിച്ച് ഭീകരാക്രമണത്തിനും വർഗീയ കലാപത്തിനും പദ്ധതിയിട്ടത് ഭീകരരെ പിടികൂടി എൻഐഎ നിർവീര്യമാക്കിയിരുന്നു. അതേസമയം ബംഗ്ലാദേശ് തീവ്രവാദികൾ രാജ്യത്തേക്ക് കടന്നുകയറിയിട്ടുണ്ടെന്ന വിവരം കൗണ്ടർ ഇന്റലിജൻസ് ഏജൻസി നിഷേധിച്ചിട്ടുണ്ട്.

ഢാക്കയിൽ നടന്ന ആക്രമണത്തിന്റെ പശ്ചാത്തിൽ ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പ് പരിഗണിച്ച് നിരവധി ഏജൻസികൾ രാജ്യത്താകമാനം തീവ്രവാദികളെ കണ്ടെത്താനുള്ള ശക്തമായ ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. 'എത്ര പേർ നുഴഞ്ഞു കയറിയെന്ന് വ്യക്തമായി അറിയില്ല. നഗരത്തിലും രാജ്യത്തെ മറ്റു സ്ഥലങ്ങളിലും തീവ്രവാദികൾ കടന്നു കയറിയതായി മുന്നറിയിപ്പുണ്ട്. ബംഗ്ലാദേശിൽ നിന്നു മാത്രമല്ല അഫ്ഗാനിസ്ഥാനിൽ നിന്നും നുഴഞ്ഞു കയറ്റമുണ്ടെന്നാണ് അറിയുന്നത്.

ഇതിനു പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റിനു പുറമെ പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെയും ബന്ധങ്ങളുണ്ടോ എന്നും അന്വേഷണം നടക്കുന്നുണ്ട്. ബംഗ്ലാദേശ്, സിറിയ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും പരിശീലനം ലഭിച്ച തീവ്രവാദികൾ നുഴഞ്ഞുകയറിയതായാണ് മുന്നറിയിപ്പ്. ബംഗഌദേശിൽ ഭീകരാക്രമണം നടത്തിയവരെല്ലാം അഭ്യസ്തവിദ്യരായിരുന്നു. ഹൈദരാബാദിൽ പിടിയിലായവരും ഉന്നത വിദ്യാഭ്യാസം നേടിയവരാണെന്നതിനാൽ രണ്ടിടത്തും ഐഎസിന്റെ പങ്കുണ്ടാകാമെന്ന സാധ്യതയാണ് തെളിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP