Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടോയ്‌ലെറ്റിലെ മണം സഹിക്കാൻ പറ്റിയില്ല; ഹീത്രുവിൽ നിന്നും ദുബയിലേക്കു പറന്നുയർന്ന ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം അര മണിക്കൂർ കഴിഞ്ഞ് തിരിച്ചിറക്കി

ടോയ്‌ലെറ്റിലെ മണം സഹിക്കാൻ പറ്റിയില്ല; ഹീത്രുവിൽ നിന്നും ദുബയിലേക്കു പറന്നുയർന്ന ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം അര മണിക്കൂർ കഴിഞ്ഞ് തിരിച്ചിറക്കി

ടോയ്‌ലെറ്റ് ടന്ന് വിമാനത്തിനുള്ളിൽ പരന്ന മണം യാത്രക്കാർക്ക് സഹിക്കാൻ കഴിയാതെ വന്നതോടെ പൈലറ്റ് വിമാനം തിരിച്ചിറക്കാൻ നിർബന്ധിതനാകുകയായിരുന്നു. ടോയ്‌ലെറ്റ് നിറഞ്ഞൊഴുകിയതാണെന്ന് പൈലറ്റ് സ്ഥിരീകരിക്കുകയും ചെയ്തു. ടോയ്‌ലറ്റിനു സമീപത്തെ സീറ്റുകളിലെ യാത്രക്കാരാണ് ആദ്യം പരാതി ഉന്നയിച്ചത്. ഇതു പരിഹരിക്കാൻ വിമാന ജീവനക്കാർക്കു കഴിഞ്ഞില്ല. വൃത്തികെട്ട മണം പരന്നതോടെ യാത്രക്കാർ അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ഇതിനകം പറന്ന് ബെൽജിയത്തിനു മുകളിലെത്തിയ വിമാനം പൈലറ്റ് ലണ്ടനിലേക്കു തന്നെ തിരിച്ചു പറത്തുകയായിരുന്നു.

ടോയ്‌ലെറ്റിൽ നിന്നുള്ള അസഹനീയ മണം കാരണം ഏഴു മണിക്കൂർ യാത്ര മുടങ്ങിയെന്ന് വിമാനത്തിലുണ്ടായിരുന്ന ഹെർട്‌സ്മിയറിലെ ടോറി കൗൺസിലർ അഭിഷേക് സച്‌ദേവ് ട്വീറ്റ് ചെയ്തു. കൃത്യസമയത്തു തന്നെ പറന്നുയർന്ന വിമാനത്തിനകത്ത് അര മണിക്കൂറോളം പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. എന്താണു പ്രശ്‌നമെന്ന് പൈലറ്റ് ജീവനക്കാരോട് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് അൽപ്പ സമയം കഴിഞ്ഞ് ടോയ്‌ലെറ്റിൽ നിന്നും മല വിസർജ്യത്തിന്റെ അവശിഷ്ടങ്ങൾ പുറത്തേക്ക് വരുന്നതാണ് അസഹനീയ മണത്തിന് കാരണമെന്ന് പൈലറ്റ് തന്നെ വ്യക്തമാക്കി. ജീവനക്കാർക്ക് ഇതു ശരിയാക്കാൻ കഴിയില്ലെന്നും എന്നാൽ ഇതു വിമാനത്തിന്റെ സാങ്കേതിക തകരാറല്ലെന്നും പൈലറ്റ് പറഞ്ഞതായി സച്‌ദേവ് വിവരിച്ചു.

അപ്രതീക്ഷിതമായി യാത്ര മുടങ്ങിയ യാത്രക്കാരെ മുന്ന് മണിക്കൂറിനു ശേഷം മറ്റൊരു വിമാനത്തിൽ കയറ്റി വിടുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒടുവിൽ യാത്രക്കാർക്ക് 15 മണിക്കൂർ കാത്തിരിക്കേണ്ടി വന്നതായും സച്‌ദേവ് പറഞ്ഞു. സംഭവത്തിൽ ബ്രിട്ടീഷ് എയർവേയ്‌സ് യാത്രക്കാരോട് ക്ഷമാപണം നടത്തുകയും ഇവർക്കു വേണ്ട താമസ ഭക്ഷണ സൗകര്യങ്ങൾ ഒരുക്കി കൊടുക്കുകയും ചെയ്തു.


Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP