Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യേശു ക്രിസ്തുവിനെ മാതാപിതാക്കൾ ചെറുപ്പത്തിൽ വളർത്തിയത് ഈ വീട്ടിലോ? നസ്‌റാത്തിലെ ഭവനം കണ്ടെത്തിയതായി സൂചനകൾ

യേശു ക്രിസ്തുവിനെ മാതാപിതാക്കൾ ചെറുപ്പത്തിൽ വളർത്തിയത് ഈ വീട്ടിലോ? നസ്‌റാത്തിലെ ഭവനം കണ്ടെത്തിയതായി സൂചനകൾ

പുരാതന ഗ്രന്ഥങ്ങളിൽ നിന്ന് ലഭിച്ച സൂചനകളിലൂടെ യേശു ക്രിസ്തു കുട്ടിക്കാലത്ത് വളർന്ന വീട് ഇസ്രയേലിലെ നസ്‌റാത്തിൽ കണ്ടെത്തിയതായി പുരാവസ്തു ഗവേഷകർ. എഡി 670-ൽ ഐറിഷ് പുരോഹിതനായ അദൊംനാൻ എഴുതിയ ഡി ലുക്കസ് സാൻക്ടിസ് എന്ന ഗ്രന്ഥത്തിൽ നിന്ന് ലഭിച്ച സൂചനകൾ പ്രകാരമാണ് കല്ലും കുമ്മായവും ചേർത്തുണ്ടാക്കിയ പുരാതന വീട് കണ്ടെത്തിയത്. ഈ ഗ്രന്ഥത്തിൽ പറയുന്ന ഒന്നാം നൂറ്റാണ്ടിലെ നസ്‌റാത്തിലെ ഈ വീട്ടിലാണ് യേശു വളർന്നതെന്ന് ബ്രിട്ടീഷ് ആർക്കിയോളജിസ്റ്റ് പ്രൊഫസർ കെൻ ഡാർക് പറയുന്നു. ഈ വീട് രണ്ടു കല്ലറകൾക്കിടയിലെ ഒരു ചർച്ചിന് അടിയിലായാണ് സ്ഥിതി ചെയ്യുന്നതെന്നും പ്രസ്തുത ഗ്രന്ഥത്തിലുള്ളതായി പ്രൊഫസർ ഡാർക്ക് പറയുന്നു. നസ്‌റാത്തിലേക്ക് തീർത്ഥാടനം നടത്തിയ ഒരു പുരോഹിതന്റെ യാത്രയെ അടിസ്ഥാനമാക്കിയാണ് ഈ പുസ്തകം എഴുതിയിട്ടുള്ളത്.

യേശു കുട്ടിക്കാലം ചെലഴിച്ച വീടിന്റെ സ്ഥാനത്ത് നിൽക്കുന്ന ഒരു പള്ളിയെക്കുറിച്ച് ഈ പുസ്തകത്തിൽ പറയുന്നുണ്ട്. ബൈസാന്റിയൻ കാലഘട്ടത്തിലും പിന്നീട് 12-ാം നൂറ്റാണ്ടിലെ കുരിശുയുദ്ധ കാലത്തും ഈ വീടിന്റെ അവശിഷ്ടങ്ങൾ പ്രധാന്യമുള്ളതാണെന്നും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി പള്ളിയാക്കി മാറ്റുകയായിരുന്നെന്നും റീഡിങ് യൂണിവേഴ്‌സിറ്റി ആർക്കിയോളജിസ്റ്റായ പ്രൊഫസർ ഡാർക് പറയുന്നു. ഒരു മലഞ്ചെരുവിൽ സ്ഥിതി ചെയ്യുന്ന ഈ വീടിനകത്ത് നിരവധി മുറികളും പടവുകളും ഉണ്ട്. ഇവയിൽ ഒരു കവാടം തകരാതെ അവശേഷിച്ചിട്ടുണ്ട്.

ഇത് യേശുവിന്റെ വീട് തന്നെയാണെന്നതിന് തെളിവുകളൊന്നുമില്ലെങ്കിലും അത് അവിശ്വസിക്കാൻ തന്റെ പക്കൽ കാരണങ്ങളൊന്നുമില്ലെന്നും പ്രൊഫസർ ഡാർക് ബിബ്ലിക്കൽ ആർക്കിയോളജിക്കൽ റിവ്യൂ ജേണലിൽ എഴുതിയ പ്രബന്ധത്തിൽ പറയുന്നു. ഇപ്പോൾ വടക്കൻ ഇസ്രയേലിൽ ഉൾപ്പെടുന്ന നസ്‌റാത്തിൽ 2006 മുതൽ പുരാവസ്തു ഗവേഷണം നടത്തി വരികയാണ് ഇദ്ദേഹം. 1880കളിൽ ഏതാനും കന്യാ സ്ത്രീകൾ ഒരു പുരതാന ജലസംഭരണി യാദൃശ്ചികമായി കണ്ടെത്തിയതിനെ തുടർന്ന് പ്രധാന്യമുള്ള സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി ഈ പ്രദേശത്താകെ ഉൽഖനനം ആരംഭിക്കുകയായിരുന്നു. ഇത് ഇപ്പോഴും തുടരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP