Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വയറുവേദനയുമായി ആശുപത്രിയിൽ പോയ മറ്റൊരു കന്യാസ്ത്രീ കൂടി പ്രസവിച്ചു; ഈ കുഞ്ഞിനും പോപ്പിന്റെ പേര് തന്നെയിടുമോ ആവോ

വയറുവേദനയുമായി ആശുപത്രിയിൽ പോയ മറ്റൊരു കന്യാസ്ത്രീ കൂടി പ്രസവിച്ചു; ഈ കുഞ്ഞിനും പോപ്പിന്റെ പേര് തന്നെയിടുമോ ആവോ

യറുവേദനയുമായി ആശുപത്രിയിലെത്തിയ മറ്റൊരു കന്യാസ്ത്രീ കൂടി പ്രസവിച്ചു. ഇക്കുറിയും താൻ എങ്ങനെ ഗർഭം ധരിച്ചുവെന്നതിന് കന്യാസ്ത്രീയ്ക്ക് യാതൊരു അറിവുമില്ല. തെക്കേ അമേരിക്കക്കാരിയായ കന്യാസ്ത്രീയാണ് ഇറ്റലിയിലെ മാർച്ചെയിലുള്ള സഭാ അധികൃതരെ ഞെട്ടിച്ചുകൊണ്ട് കുഞ്ഞിന് ജന്മം നൽകിയത്. ആദ്യത്തെ സംഭവത്തിലെന്ന പോലെ ഈ കുഞ്ഞിലും പോപ്പ് ഫ്രാൻസീസിന്റെ പേരുതന്നെ നൽകുമോ എന്നാണ് ഇറ്റലിക്കാർ അടക്കം പറയുന്നത്.

കഴിഞ്ഞവർഷം ഇറ്റലിയിൽത്തന്നെയാണ് കന്യാസ്ത്രീ കുഞ്ഞിനെ പ്രസവിച്ചത്. കടുത്ത വയറുവേദനയെത്തുടർന്ന് കന്യാസ്ത്രീയെ മദർ സുപ്പീരിയറും മറ്റു കന്യാസ്ത്രീകളും കൂടി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ദൈവത്തിന്റെ സമ്മാനമായ ആ കുഞ്ഞിനെ വളർത്താൻ താൻ ഒരുക്കമാണെന്നും കന്യാസ്ത്രീയെന്നതിനെക്കാൾ ഒരമ്മയായി മാറാനാണ് തനിക്കാഗ്രഹമെന്നും പറഞ്ഞ ആ കന്യാസ്ത്രീ, ദിവ്യഗർഭത്തിൽപ്പിറന്ന ആ കുട്ടിക്ക് ഫ്രാൻസീസ് എന്നാണ് പേരിട്ടത്.

സമാനമാണ് ഇത്തവണയും കാര്യങ്ങൾ. കഴിഞ്ഞ ജൂണിലാണ് ഇവർ മഠത്തിലെത്തിയത്. അപ്പോൾത്തന്നെ ഇവർ ഗർഭിണിയായിരിക്കാമെന്നാണ് കരുതുന്നത്. എന്നാൽ താൻ എങ്ങനെ ഗർഭിണിയായെന്ന് അറിയില്ലെന്ന് ഈ കന്യാസ്ത്രീ ആവർത്തിച്ചുപറയുന്നു. ഏതായാലും കന്യാസ്ത്രീയെയും കുഞ്ഞിനെയും ഏറ്റെടുക്കാൻ അവരുടെ മഠം താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

2011-ലും ഇറ്റലിയിൽ ഒരു കന്യാസ്ത്രീ പ്രസവിച്ചിരുന്നു. ഒരു പുരോഹിതൻ ബലാൽസംഗം ചെയ്ത കോംഗോക്കാരിയായ കന്യാസ്ത്രീ ഗർഭിണിയാവുകയായിരുന്നു. കുട്ടിയെ പ്രസവിച്ചതോടെ അവർക്ക് മഠത്തിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. സഭാ അധികൃതർ കുഞ്ഞിനെ ദത്തുനൽകുകയും ചെയ്തു. കന്യാസ്ത്രീയല്ലാതായതോടെ അവർ കുട്ടിയെ വീണ്ടെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP