Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജീവിക്കാൻ വേണ്ടി തെരുവിൽ കച്ചവടം നടത്തിയ സിറിയൻ അഭയാർത്ഥി ബാലനെ റെസ്റ്റോറന്റ് മാനേജർ പരസ്യമായി തെരുവിലിട്ട് ചവിട്ടി; തുർക്കിയിൽ കനത്ത പ്രതിഷേധം

ജീവിക്കാൻ വേണ്ടി തെരുവിൽ കച്ചവടം നടത്തിയ സിറിയൻ അഭയാർത്ഥി ബാലനെ റെസ്റ്റോറന്റ് മാനേജർ പരസ്യമായി തെരുവിലിട്ട് ചവിട്ടി; തുർക്കിയിൽ കനത്ത പ്രതിഷേധം

തിജീവനമാണ് മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്‌നം. അതിന് വേണ്ടി മനുഷ്യൻ എന്തു ചെയ്യും. അതിന് കാലദേശഭേദമോ പ്രായവ്യത്യാസമോ ഇല്ല.തുർക്കിയിലെത്തിയ ഒരു സിറിയൻ ബാലനും അത് തന്നെയാണ് ചെയ്തത്. അതിജീവനത്തിനായി അവൻ തെരുവിൽ കച്ചവടം ചെയ്യാനിറങ്ങുകയായിരുന്നു. എന്നാൽ അവനെ അതിന് അനുവദിക്കാത്ത വിധത്തിൽ ഒരു റെസ്റ്റോറന്റ് മാനേജർ ഇറങ്ങിത്തിരിച്ചത് അവന് തിരിച്ചടിയായി. മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ലാത്ത ആ മനുഷ്യൻ സിറിയൻ ബാലനെ പരസ്യമായി തെരുവിലിട്ട് ചവിട്ടുകയായിരുന്നു.ഇതിനെതിരെ തുർക്കിയിൽ കനത്ത പ്രതിഷേധം അലയടിക്കുകയും ചെയ്തു.സോഷ്യൽ മീഡിയയിൽ ബാലനോടുള്ള അനുതാപം കരകവിയുകയും ചെയ്തു.

തുർക്കിയിലെ പടിഞ്ഞാറൻ നഗരമായ ഇസ്മിറിലെ വഴിയരുകിൽ ടിഷ്യൂ വിൽക്കാനിറങ്ങിയ സിറിയൻ ബാലന്റെ ചിത്രം ഈ സംഭവത്തിന് ശേഷം സോഷ്യൽ മീഡിയിയൽ ഞായറാഴ്ച വൈറലാവുകയായിരുന്നു. അഹമ്മദ് ഹംഡോ അബെയ്ഡ് എന്നാണീ ബാലന്റെ പേര്. മർദനത്തെ തുടർന്ന് മൂക്കിൽ നിന്നും ചോരയൊലിപ്പിച്ച് കൊണ്ട് കരയുന്ന ബാലന്റെ ചിത്രങ്ങൾ ആരുടെയും കരളലിയിപ്പിക്കുന്നതാണ്. നഗരത്തിലെ ബാസ്‌മെൻ സ്‌ക്വയറിൽ വച്ചാണ് ബാലനെതിരെ ആക്രമണമുണ്ടായിരിക്കുന്നത്. കുട്ടിക്കെതിരെയുണ്ടായ ഈ ആക്രമണം തുർക്കി പ്രധാനമന്ത്രി അഹമ്മദ് ഡാവുടോഗ്ലുവിന്റെ ശ്രദ്ധയിൽ വരെ എത്തിയെന്നതാണ് വിചിത്രം. കുട്ടിയെക്കുറിച്ച് അന്വേഷിക്കാനും സംരക്ഷിക്കാനും വേണ്ടിയുള്ള നടപടിയെടുക്കാൻ അദ്ദേഹം പ്രൊവിൻഷ്യൽ പാർട്ടി നേതാവിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

താൻ വഴിയരുകിൽ ടിഷ്യൂ വിൽക്കുകയായിരുന്നുവെന്നും അതിന്റെ ഭാഗമായി ഒരു സ്ത്രീക്ക് ഒരു പായ്ക്കറ്റ് നൽകുമ്പോൾ റസ്‌റ്റോറന്റ് മാനേജർ തന്നെ തള്ളുകയും അടിക്കുകയുമായിരുന്നു വെന്നാണ് ബാലൻ പറയുന്നതെന്നാണ് പ്രാദേശിക പത്രമായ ഹുറിയത്ത് ഡെയ്‌ലി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മർദിച്ചയാൾ തന്റെ മേൽ കയറി നിന്നുവെന്നും തനിക്ക് ബോധം നഷ്ടപ്പെട്ടിരുന്നുവെന്നും അവൻ വെളിപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് റോഡിനപ്പുറമുള്ള ഏതാനും സിറിയക്കാർ തന്റെ മുഖത്ത് വെള്ളം തളിച്ചതിനെ തുടർന്നാണ് ബോധം തിരിച്ചു കിട്ടിയതെന്നും ബാലൻ പറയുന്നു.

തുർക്കിയിൽ മർദനമേറ്റ സിറിയൻ ബാലന് വേണ്ടി ഒട്ടേറെ കണ്ണീർ ഒഴുക്കുന്നുവെന്നും അവനെ മർദിച്ചവരെ ജയിലിടയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് ഒരു ട്വിറ്റർ യൂസർ ട്വീറ്റ് ചെയ്തിരിക്കുന്നത്. കുട്ടികളോടുള്ള ആക്രമണം നിർത്താനാണ് നിരവധി ട്വിറ്റർ യൂസർമാർ ആവശ്യപ്പെട്ടിരിക്കുന്നത്. തെരുവിൽ വിൽപന നടത്തുന്ന സിറിയൻ ബാലനെ ക്രൂരമായി മർദിക്കുന്നത് കണ്ട് തന്റെ ഹൃദയം തകർന്നുവെന്നും താൻ ഇപ്പോൾ കരയുകയാണെന്നുമാണ് മറ്റൊരാൾ ട്വീറ്റ് ചെയ്തിരിക്കുന്നത്.

തന്റെ കസ്റ്റമർമാരെ ഈ ബാലൻ ശല്യം ചെയ്യുന്നുവെന്നാരോപിച്ചാണ് റസ്റ്റോറന്റ് മാനേജർ ബാലനെ ആക്രമിച്ചത്. മാനേജരുടെ ആക്രമണത്തെ ബാലൻ പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ അയാൾ അടിച്ച് വീഴ്‌ത്തുകയായിരുന്നു. യാത്രക്കാരും കസ്റ്റമർമാരും ഈ ആക്രണമത്തെ തടയാൻ ശ്രമിച്ചുവെങ്കിലും മാനേജർ പിന്മാറാൻ കൂട്ടാക്കാതെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഈ ആക്രമണം ഇസ്മിറിലെ ആളുകൾക്കും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. തുർക്കിയിലെ മൂന്നാമത്തെ വലിയ നഗരമായ ഇസ്മിർ ലിബറൽ സ്വഭാവം പുലർത്തുന്ന പ്രദേശമാണ്. ആറ് മാസം മുമ്പ് ഇസ്താംബുളിൽ ഒരു സിറിയൻ അഭയാർത്ഥി ബാലനെ ഒരു ബർജർ കമ്പനിയുട മാനേജർ മർദിച്ചതിനെതിരെയും വൻ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു.തുർക്കിയിൽ 1.7 മില്യൺ സിറിയൻ അഭയാർത്ഥികളുണ്ടെന്നാണ് യുഎൻ റഫ്യൂജി ഏജൻസി പറയുന്നത്. നാല് വർഷമായി സിറിയിയിൽ അരങ്ങേറുന്ന അഭ്യന്തര യുദ്ധത്തെ തുടർന്നാണ് ഇവർക്ക് നാട് വിടേണ്ടി വന്നത്.സതേൺ തുർക്കിയിലെ അഭയാർത്ഥി ക്യാംപിലാണ് ഇവരിൽ നല്ലൊരു ശതമാനവുമുള്ളത്. എന്നാൽ നിരവധി പേർ തുർക്കിയിലെ തെരുവുകളിൽ അലയാൻ നിർബന്ധിതരാകുന്നുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP