Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാത്രിയിൽ കൂട്ടുകാരിയുമൊത്ത് പുഴയിൽ നീന്താൻ ഇറങ്ങിയ ബ്രിട്ടീഷുകാരിയെ മുതല കടിച്ചുകൊണ്ടുപോയി; തോറന്റൺ ബീച്ച് എന്നും അപരിചിതർക്ക് മരണക്കെണി

രാത്രിയിൽ കൂട്ടുകാരിയുമൊത്ത് പുഴയിൽ നീന്താൻ ഇറങ്ങിയ ബ്രിട്ടീഷുകാരിയെ മുതല കടിച്ചുകൊണ്ടുപോയി; തോറന്റൺ ബീച്ച് എന്നും അപരിചിതർക്ക് മരണക്കെണി

ബ്രിട്ടനിൽനിന്ന് ഓസ്‌ട്രേലിയയിൽ അവധിയാഘോഷിക്കാനെത്തിയ ബ്രിട്ടീഷ് സുഹൃത്തുക്കളെ കാത്തിരുന്നത് ദുരന്തം. നോർത്ത് ക്വീൻസ്‌ലൻഡിലെ തോറന്റൺ ബീച്ചിൽ രാത്രി നീന്താനിറങ്ങിയ 46-കാരിയെ മുതല കടിച്ചുകൊണ്ടുപോയി. ഒപ്പമുണ്ടായിരുന്ന 47-കാരി രക്ഷപ്പെട്ടു.

മുതലകളുടെ ആവാസ കേന്ദ്രമായ ഇവിടെ രാത്രി നീന്തൽ അപകടകരമാണ്. ഈ വിവരം അറിയാതെയാകാം സുഹൃത്തുക്കൾ എത്തിയതെന്നാണ് കരുതുന്നത്. സുഹൃത്തിനെ മുതല കടിച്ചുകൊണ്ടുപോകുമ്പോൾ കൂട്ടുകാരി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അതെല്ലാം വിഫലമായെന്ന് പൊലീസിദ്യോഗസ്ഥൻ റസൽ പാർക്കർ പറഞ്ഞു.

കടൽത്തീരത്തുകൂടി നടക്കുകയായിരുന്ന ഇവർ പെട്ടെന്ന് നീന്താൻ തീരുമാനിക്കുകയായിരുന്നു. തെളിഞ്ഞ രാത്രിയായിരുന്നതുകൊണ്ട് കാഴ്ചയ്ക്കും തടസ്സമുണ്ടായിരുന്നില്ല. എന്നാൽ പെട്ടെന്നാണ് കൂട്ടത്തിലൊരാളെ മുതല കടിച്ചത്. എന്നെ മുതല പിടിച്ചുവെന്നതാണ് അവസാനമായി യുവതി പറഞ്ഞതെന്ന് കൂട്ടുകാരി പൊലീസിനോട് പറഞ്ഞു.

സുഹൃത്തിനെ രക്ഷിക്കാനാവാതെ കുഴഞ്ഞ കൂട്ടുകാരി അടുത്തുള്ള കടയിലേക്ക് ഓടിയെത്തി സഹാമഭ്യർഥിച്ചു. പെട്ടെന്നുതന്നെ ഇവർ കുഴഞ്ഞുവീഴുകയും ചെയ്തു. ഇവരെ ഉടനടി ആശുപത്രിയിലേക്ക് മാറ്റി. സുഹൃത്തിന്റെ ദുരന്തം ഉൾക്കൊള്ളാനാകാത്ത കടുത്ത നടുക്കത്തിലാണ് ഇവരെന്ന് അധികൃതർ പറഞ്ഞു. 

പുഴകൾ വന്നുചേരുന്ന പ്രദേശമാണ് തോറന്റൺ ബീച്ച്. മുതലകൾ നിറഞ്ഞ ഇവിടെ ആളുകൾ രാത്രിയിൽ കടലിൽ ഇറങ്ങാറില്ല. ഈ വിവരം അറിയാതെയാകാം സുഹൃത്തുക്കൾ നീന്താനിറങ്ങിയതെന്ന് കരുതുന്നു. കാണാതായ യുവതിക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP