Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഈ ലോകത്ത് ഇങ്ങനെയും ജീവിതങ്ങൾ! ബലാൽസംഗത്തിന് ഇരയായതിന് ആദ്യം ശിക്ഷിച്ചത് കോടതി; എല്ലാവരും കൈവിട്ടപ്പോൾ പീഡകനെ കെട്ടി ജീവിതം

ഈ ലോകത്ത് ഇങ്ങനെയും ജീവിതങ്ങൾ! ബലാൽസംഗത്തിന് ഇരയായതിന് ആദ്യം ശിക്ഷിച്ചത് കോടതി; എല്ലാവരും കൈവിട്ടപ്പോൾ പീഡകനെ കെട്ടി ജീവിതം

കാബൂൾ: ബലാൽസംഗം ചെയ്തയാളെ ഭർത്താവായി സ്വീകരിക്കാൻ നിർബന്ധിതയായി ജീവിതത്തിലെ സ്വപ്‌നങ്ങളെല്ലാം മാറ്റിവച്ച് ഒരു ജീവിതം തെരഞ്ഞെടുക്കുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം കടുത്ത തീരുമാനമാണെന്നതിൽ സംശയമില്ല. അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂൾ സ്വദേശിയായ ഗുൽനാസ് എന്ന യുവതിക്ക് ജീവിതത്തിൽ അപ്രീക്ഷിതമായി നേരിടേണ്ടി വന്ന ഒരു ദുരനുഭവം അവരുടെ ഭാവിയുടെ തന്നെ വഴിതിരിച്ചു വിടുകയാണുണ്ടായത്. 16-ാം വയസ്സിലാണ് ഗുൽനാസിനെ തന്റെ കസിന്റെ ഭർത്താവ് ബലാൽസംഗം ചെയ്തത്. പീഡനത്തിന് ഇരയായെന്നു മാത്രമല്ല, ബലപ്രയോഗിത്തിലൂടെ വ്യഭിചാരം നടത്തിയെന്ന കുറ്റം ആരോപിച്ച് കോടതി രണ്ടു വർഷത്തെ തടവിനു ശിക്ഷിച്ചു. പിന്നീട് അപ്പീൽ കേട്ട കോടതി ശിക്ഷ 12 വർഷമാക്കി വർധിപ്പിക്കുകയും ചെയ്തു. ഒടുവിൽ പീഡകനെ വിവാഹം ചെയ്യാമെന്ന് സമ്മതിച്ചതിനെ തുടർന്ന് ജയിലിൽ നിന്ന് മോചിക്കപ്പെടുകയും ചെയ്തു.

കുടുംബത്തിന് അപമാനമുണ്ടാക്കിയെന്ന കുറ്റത്തിന് വീട്ടുകാരും തിരിഞ്ഞു നോക്കാതെ ആയപ്പോൾ ജയിലിൽ വച്ച് പ്രസവിച്ച തന്റെ മകളുടെ ഭാവിയോർത്ത് ജീവിതത്തിലെ ഏറ്റവും കടുത്ത ഒറു തീരുമാനമെടുക്കുകയായിരുന്നു ഗുൽനാസ്. തന്നെ ബലാൽസംഗം ചെയ്തയാളെ വിവാഹം ചെയ്യുക! അങ്ങനെ തന്റെ ബന്ധുവിന്റെ ഭർത്താവ് കൂടിയായ അസദുദ്ദീൻ എന്ന പീഡകനെ ഭർത്തവായി വരിച്ച് നിറമില്ലാത്ത ഒരു ജീവിതത്തിന് തുടക്കമിടുകയായിരുന്നു ഗുൽനാസ്. അവിവാഹിതയായിരിക്കൈ ബലാൽസംഗത്തിനിരയായി ഗർഭിണിയായതിനാൽ സഹോദരങ്ങൾ ഗുൽനാസിനെ തിരിഞ്ഞു നോക്കാൻ തയാറായിരുന്നില്ല. ഈ ദുസ്സഹമായ ജീവിത്തിൽ നിന്ന് കരകയറാനും മകൾക്ക് നല്ലൊരു ഭാവി ഉണ്ടാകണമെങ്കിലും തടവു ശിക്ഷയിൽ ഇളവ് ലഭിക്കണമെങ്കിലും അസദുല്ലയെ വിവാഹം ചെയ്യുകയല്ലാതെ മറ്റൊരു പോംവഴി ഗുൽനാസിനുണ്ടായിരുന്നില്ല. അങ്ങനെ 2013-ലാണ് ഇരുവരും വിവാഹിതരായത്.

തനിക്കുണ്ടായ ദുരനുഭവത്തിന്റെ പശ്ചാത്തലത്തിൽ മകൾക്ക് കാബൂളിൽ ഒരു സാധാരണ ജീവിതം സാധ്യമാകുമായിരുന്നില്ല. മകളുടെ നല്ലഭാവിക്ക് അസദുല്ലയെ വിവാഹം ചെയ്യുകയല്ലാതെ നിർവാഹമില്ലായിരുന്നെന്നും ചീത്തപ്പേരുമായി ജീവിക്കുന്നതിനേക്കാൾ നല്ലത് മരണമാണ് കാബൂളിലെ പരമ്പരാഗത രീതിയെന്നും ഗുൽനാസ് പറയുന്നു. ഗുൽനാസിനെ ബലാൽസംഗം ചെയ്ത കുറ്റത്തിന് തടവു ശിക്ഷ ലഭിച്ച അസദുല്ലയ്ക്കും വിവാഹത്തോടെ മോചനം ലഭിച്ചു. വിവാഹത്തിനു തയാറായതിലൂടെ താൻ ഗുൽനാസിനെ രക്ഷിക്കുകയായിരുന്നെന്നാണ് ഇയാളുടെ വാദം.

ചെയ്ത കുറ്റത്തിൽ ഒരു പശ്ചാത്താപവും ഇയാൾക്കില്ല. 'ഞാൻ ഗുൽനാസിനെ വിവാഹം ചെയ്തില്ലായിരുന്നുവെങ്കിൽ സമൂഹത്തിൽ അവൾക്ക് ജീവിക്കാൻ കഴിയുമായിരുന്നില്ല. ഇപ്പോൾ ഗുൽനാസിന് ഒരു പ്രശ്‌നവുമില്ല,' അസദുല്ല പറയുന്നു. വിവാഹം കഴിഞ്ഞ് രണ്ടു വർഷങ്ങൾക്കിപ്പുറം ഗുൽനാസ് മൂന്നാമതു ഗർഭിണിയായിരിക്കുകയാണ്. അസദുല്ലയുടെ ആദ്യ ഭാര്യയും ഇപ്പോഴുമുണ്ട്. അഞ്ചു മക്കൾ അവർക്കുമുണ്ട്. കുടുംബ വീട്ടിൽ രണ്ടു ഭാര്യമാരും ഏഴു മക്കളുമായി അസദുല്ല കഴിയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP