Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഫ്ഗാനിസ്ഥാനിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ എൻജിനിയർമാരെ മോചിപ്പിക്കുന്നതിനായുള്ള നടപടികൾ ശക്തമാക്കി; ഇന്ത്യൻ സ്ഥാനപതി വിനയ് കുമാർ അഫ്ഗാൻ വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തി; ഇന്ത്യക്കാർക്ക് കനത്ത സുരക്ഷ ഉറപ്പാക്കുമെന്നു സലാഹുദ്ദീൻ റബ്ബാനി

അഫ്ഗാനിസ്ഥാനിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ എൻജിനിയർമാരെ മോചിപ്പിക്കുന്നതിനായുള്ള നടപടികൾ ശക്തമാക്കി; ഇന്ത്യൻ സ്ഥാനപതി വിനയ് കുമാർ അഫ്ഗാൻ വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തി; ഇന്ത്യക്കാർക്ക് കനത്ത സുരക്ഷ ഉറപ്പാക്കുമെന്നു സലാഹുദ്ദീൻ റബ്ബാനി

മറുനാടൻ മലയാളി ഡസ്‌ക്‌

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യൻ എൻജിനിയർമാരെ മോചിപ്പിക്കുന്നതിനായി ഇന്ത്യൻ സ്ഥാനപതി വിനയ് കുമാർ അഫ്ഗാൻ വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തി. തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരുടെ മോചനം ഉടൻ സാധ്യമാകും. അതേ സമയം ഇന്ത്യക്കാർക്ക് കനത്ത സുരക്ഷ ഉറപ്പാക്കുമെന്നും സലാഹുദ്ദീൻ റബ്ബാനി പറഞ്ഞു.

ഇവരെ കണ്ടെത്താൻ ഗോത്രനേതാക്കന്മാരുടെ സഹായം സർക്കാർ തേടിയിട്ടുണ്ട്. വൈദ്യുതവിതരണ കമ്പനിയായ കെഇസിയിൽ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരെയും ഇവരുടെ അഫ്ഗാൻ സ്വദേശിയായ ഡ്രൈവറെയുമാണ് ആയുധങ്ങളുമായി എത്തിയ ഭീകരർ തട്ടിക്കൊണ്ടുപോയത്. ഇവർ എവിടെയാണെന്നതടക്കം ഒരു വിവരങ്ങളും ഇപ്പോൾ ലഭ്യമല്ല.

സർക്കാർ ഉദ്യോഗസ്ഥരാണെന്നു തെറ്റിദ്ധരിച്ച് താലിബാൻകാരാകാം തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ തട്ടിക്കൊണ്ടുപോയവരുടെ മോചനത്തിനായി ഇന്ത്യയിലെ വിദേശകാര്യമന്ത്രാലയവും അഫ്ഗാൻ അധികൃതരുമായി ഊർജിതമായി ബന്ധം പുലർത്തിവരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP