Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഈ വിമാനത്തിൽ നിന്നും എല്ലാവരും രക്ഷപ്പെട്ടത് അവിശ്വസനീയം; തകർന്ന വിമാനം പവർ കേബിളുകൾക്കിടയിലൂടെ നിലംപതിച്ചിട്ടും അവശേഷിച്ചത് പരിക്കുകൾ മാത്രം

ഈ വിമാനത്തിൽ നിന്നും എല്ലാവരും രക്ഷപ്പെട്ടത് അവിശ്വസനീയം; തകർന്ന വിമാനം പവർ കേബിളുകൾക്കിടയിലൂടെ നിലംപതിച്ചിട്ടും അവശേഷിച്ചത് പരിക്കുകൾ മാത്രം

ഒട്ടാവ: നോവാ സ്‌കോട്ടിയിലെ വിമാനത്താവളത്തിൽ ലാന്റിങിന് ശ്രമിച്ച എയർ കാനഡാ വിമാനം അപകടത്തിൽ പെട്ട് 25പേർക്ക് പരിക്കേറ്റു. ലാന്റിങിന് ശ്രമിക്കുന്നതിന് ഇടയിൽ മൂടൽ മഞ്ഞ് പൈലറ്റിന്റെ കാഴ്ച മറച്ചതിനെ തുടർന്നാണ് വിമാനം അപകടത്തിൽ പെട്ടത്. കാഴ്ച മറഞ്ഞതിനെ തുടർന്ന് റെൺവേയിൽ നിന്ന് തെന്നിനീങ്ങിയ വിമാനം പൈലറ്റ് വിദഗ്തമായി ലാന്റ് ചെയ്തു. ലാന്റ് ചെയ്യുന്നതിനിടെ വൈദ്യുതി കേബിളുകളിൽ വിമാനം തട്ടുകയും ചെയ്തു. എന്നിട്ടും വൻ ദുരന്തം ഒഴിവായി. അവിശ്വസനീയമെന്നാണ് ഇതിനെ വ്യോമയാന മേഖലയിലെ പ്രമുഖർ കാണുന്നത്.

ടൊറന്റോയിൽ നിന്ന് ഇന്നലെ രാവിലെ 9ന് പുറപ്പെട്ട എസി624 എന്ന വിമാനമാണ് അപകടത്തിൽ പെട്ടത്. 132 യാത്രക്കാരും അഞ്ച് ജീവനക്കാരും ഉൾപ്പെടുന്ന വിമാനം ലാന്റിങിന് ഒരുങ്ങുന്നതിന് മുമ്പ് വിമാനത്താവളത്തിലെ വൈദ്യുതി നഷ്ടപ്പെട്ടിരുന്നു. തുടർന്ന് വൈദ്യതി പുനഃസ്ഥാപിക്കുമ്പോൾ വിമാനം ലാന്റ് ചെയ്തുകഴിഞ്ഞിരുന്നു. ഇതിനിടെയാണ് വിമാനം വൈദ്യുത കേബിളിൽ തട്ടിയത്. മൂടൽ മഞ്ഞ് കാരണം പൈലറ്റിന് കാഴ്ച പോയതയായിരുന്നു ഇതിന് കാരണം. ഇതോടെ വിമാനത്താവളത്തിൽ വൈദ്യുതി പോയി. അങ്ങനെ റൺവേയിലെ വെളിച്ചവും അടഞ്ഞതോടെ ഇരുട്ട് മാത്രം അവശേഷിച്ചു. കാഴ്ച പോയതോടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറുകയും ചെയ്തു.

132 യാത്രക്കാരും 5 ജീവനക്കാരുമാണ് വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. വിമാനത്താവളത്തിലെ വൈദ്യുതി നഷ്ടപ്പെട്ടതും അപകടത്തിന് കാരണമായോ എന്നത് ഇനിയും വ്യക്തമല്ല. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. റൺവേയിൽ മുഴുവൻ മഞ്ഞ് നിറഞ്ഞിരുന്നു. അതുകൊണ്ട് മാത്രമാണ് വിമാനം വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നാണ് സൂചന. മഞ്ഞ് കാരണം റൺവേയിൽ ഇടിച്ചിറക്കിയപ്പോൾ ഉരസൽ കാരണം തീയുണ്ടായില്ല. അതു സംഭവിച്ചെങ്കിൽ വിമാനം പൂർണ്ണമായും പൊട്ടിത്തെറിക്കുമായിരുന്നു.

പരിക്കേറ്റ ആരുടേയും നില ഗുരുതരമല്ല. വലിയ അപകടമാണ് ഭാഗ്യം കൊണ്ട് ഒഴിഞ്ഞു പോയതെന്ന് വിമാനകമ്പനിയും സമ്മതിക്കുന്നു. മഞ്ഞ് വീഴ്ച കാരണം വിമാനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP