Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കടലിൽ തകർന്നു വീണ എയർ ഏഷ്യ വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെത്തി; ദുരന്തത്തിന്റെ ചുരുളഴിയുമെന്ന പ്രതീക്ഷയിൽ ലോകം; ഭൂരിപക്ഷം മൃതദേഹങ്ങളും കടലിൽത്തന്നെ

കടലിൽ തകർന്നു വീണ എയർ ഏഷ്യ വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെത്തി; ദുരന്തത്തിന്റെ ചുരുളഴിയുമെന്ന പ്രതീക്ഷയിൽ ലോകം; ഭൂരിപക്ഷം മൃതദേഹങ്ങളും കടലിൽത്തന്നെ

ജക്കാർത്ത: കടലിൽ തകർന്നുവീണ എയർഏഷ്യ വിമനാത്തിന്റെ ബ്ലാക്‌ബോക്‌സ് കണ്ടെത്തി. ബ്ലാക്‌ബോക്‌സ് കണ്ടെത്തിയതോടെ 162 പേർക്ക് ജീവൻ നഷ്ടപ്പെട്ട വിമാന ദുരന്തത്തിന്റെ കാരണം വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് ലോകം. ഡിസംബർ 28ലുണ്ടായ വിമാന അപകടത്തിൽ

സൈന്യത്തിലെ മുങ്ങൽ വിദഗ്ദ്ധർ ജാവ കടലിന്റെ ആഴങ്ങളിൽ നടത്തിയ സാഹസിക തെരച്ചിലിലാണ് ബ്ലാക് ബോക്‌സ് കണ്ടെത്താനായത്. ഇന്നലെ ജാവ കടലിൽ നിന്ന് വിമാനത്തിന്റെ വാൽഭാഗം പൊക്കിയെടുത്തിരുന്നെങ്കിലും വിമാനത്തിന്റെ അവശിഷ്ടത്തിനൊപ്പം ഉണ്ടാകും എന്ന് കരുതിയിരുന്ന ബ്ലാക്‌ബോക്‌സ് ലഭ്യമായിരുന്നില്ല. വാൽഭാഗം ലഭ്യമായതിന്റെ ഒരു കിലോമീറ്റർചുറ്റളവിൽ ബ്ലാക്‌ബോക്‌സ് ഉണ്ടെന്നതിന്റെ സൂചന ലഭിച്ചിരുന്നു.

ബ്ലാക്ക് ബോക്‌സിന്റെ സാന്നിധ്യം സൂചിപ്പിക്കുന്ന മുഴക്കം തെരച്ചിൽ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നു നടത്തിയ തെരച്ചിലിലാണു വിമാനത്തിന്റെ പിൻഭാഗം കണ്ടെടുത്തത്. വിമാനത്തിന്റെ പിൻഭാഗത്തുള്ള ബ്ലാക്ക് ബോക്‌സ് വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയാണ് ഇതോടെ വർധിച്ചതും ബ്ലാക്‌ബോക്‌സ് കണ്ടെടുത്തതും.

കടലിൽ മുപ്പതു മീറ്റർ ആഴത്തിൽനിന്നാണു വിമാനത്തിന്റെ പിൻഭാഗം പൊക്കിയെടുത്തത്. ഇതു കപ്പലിൽ കെട്ടിവലിച്ച് കരയിലെത്തിച്ചാണു പരിശോധ നടത്തിയിരുന്നു. കഴിഞ്ഞമാസം 28നാണ് എയർ ഏഷ്യ വിമാനം അപകടത്തിൽപ്പെട്ടത്. 162 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഏകദേശം അമ്പതുപേരുടെ മൃതദേഹം മാത്രമാണ് ഇതുവരെ കണ്ടെത്താനായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP