Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രിട്ടീഷ് ഏഷ്യൻ യുവാക്കൾ കൂട്ടത്തോടെ ഐസിസിൽ ചേർന്നതായി സ്ഥിരീകരിച്ചു; ഭീകരന്മാരെ നേരിടാൻ 10,000 പട്ടാളക്കാരെ ബ്രിട്ടീഷ് തെരുവുകളിൽ വിന്യസിക്കും; രാസായുധ പ്രയോഗവും ആശങ്കപ്പെടുത്തുന്നു

ബ്രിട്ടീഷ് ഏഷ്യൻ യുവാക്കൾ കൂട്ടത്തോടെ ഐസിസിൽ ചേർന്നതായി സ്ഥിരീകരിച്ചു; ഭീകരന്മാരെ നേരിടാൻ 10,000 പട്ടാളക്കാരെ ബ്രിട്ടീഷ് തെരുവുകളിൽ വിന്യസിക്കും; രാസായുധ പ്രയോഗവും ആശങ്കപ്പെടുത്തുന്നു

വിവിധ രാജ്യങ്ങളിൽ നിന്ന് ഐസിസിലേക്ക് യുവാക്കൾ ആകൃഷ്ടരാവുകയും അതിൽ ചേരുന്നതായതും നേരത്തെ തന്നെ വ്യക്തമായ സംഗതിയാണ്. ബ്രിട്ടീഷ് ഏഷ്യൻ യുവാക്കൾ കൂട്ടത്തോടെ ഐസിസിൽ ചേർന്നതായി ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുകയാണെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്നലെ പ്രസിദ്ധീകരിച്ച ബ്രിട്ടീഷ് ഗവൺമെന്റിന്റെ സ്ട്രാറ്റജിക് ഡിഫെൻസ് ആൻഡ് സെക്യൂരിറ്റി റിവ്യൂവിലും ഇതിനെ സംബന്ധിച്ച സൂചനകൾ പ്രധാനമന്ത്രി ഡേവിഡ് കാമറോൺ നൽകുന്നുണ്ട്. വർധിച്ച് വരുന്ന ഐസിസ് ഭീഷണി കണക്കിലെടുത്ത് ഭീകരരെ ശക്തമായ നേരിടാനായി 10,000 പട്ടാളക്കാരെ കൂടി ബ്രിട്ടീഷ് തെരുവുകളിൽ വിന്യസിക്കുമെന്നും അദ്ദേഹം വ്യക്താക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റുകാരുടെ കൈവശം രാസായുധ ശേഖരമുണ്ടെന്നും അതവർ ഏത് നിമിഷവും പ്രയോഗിക്കാമെന്ന് ആശങ്കയും കാമറോൺ സെക്യൂരിറ്റി റിവ്യൂവിലൂടെ പങ്ക് വയ്ക്കുന്നുണ്ട്.

സിറിയയിൽ ഐസിസിനെതിരായി ബ്രിട്ടൻ ബോംബിങ് ആരംഭിക്കുന്ന കാര്യം സജീവപരിഗണനയിലാണെന്നും ഇക്കാര്യം എംപിമാർക്കിടയിൽ പതിവായി ചർച്ച ചെയ്യുന്നുണ്ടെന്നും മിക്കവാറും അടുത്ത ആഴ്ച തന്നെ ബോംബിങ് ആരംഭിക്കുമെന്നും കാമറോൺ പറയുന്നു. അടുത്ത ചൊവ്വാഴ്ച തന്നെ ഇതാരംഭിക്കുമെന്നാണ് സർക്കാരുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചകൾ വ്യക്തമാക്കുന്നത്. ഭീകരവാദികളാൽ നിയന്ത്രിക്കപ്പെടുന്നവരോ പ്രചോദിപ്പിക്കപ്പെടുന്നവരോ ബ്രിട്ടന്റെ സുരക്ഷാ സംവിധാനങ്ങൾക്ക് നേരെയും സഖ്യങ്ങൾക്ക് നേരെയും നേരിട്ട് ആക്രമണം നടത്താനുള്ള സാധ്യതയേറി വരുകയാണെന്നാണ് സ്ട്രാറ്റജിക് ഡിഫെൻസ് ആൻഡ് സെക്യൂരിറ്റി റിവ്യൂ മുന്നറിയിപ്പേകുന്നത്. പാരീസിലും മിഡിൽ ഈസ്റ്റിലും നോർത്ത് ആഫ്രിക്കയിലും അടുത്ത കാലത്ത് നടന്ന ആക്രമണങ്ങൾ ഇതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും പ്രസ്തുത റിവ്യൂ മുന്നറിയിപ്പേകുന്നുണ്ട്.

യാത്രാവിമാനങ്ങളെ ആക്രമിക്കുന്നതിനാണ് തീവ്രവാദികൾ പ്രാഥമിക പരിഗണന നൽകുന്നതെന്നും റിവ്യൂ വ്യക്തമാക്കുന്നു. ഐസിസ്, അൽഖ്വയ്ദ പോലുള്ള തീവ്രവാദ സംഘടനകൾ രാസായുധങ്ങളും ജൈവായുധങ്ങളും വികസിപ്പിക്കാൻ ശ്രമം നടത്തുന്നുണ്ട്. പ്രതിരോധത്തിനുള്ള തുക ആറ് ബില്യൺ ഡോളറിൽ നിന്നും 31 ബില്യൺ ഡോളറാക്കി ഉയർത്തുമെന്നും ഇതിന് പുറമെ ആധുനിക യുദ്ധോപകരണങ്ങളും മറ്റും വാങ്ങാനായ 178 ബില്യൺ പൗണ്ട് വകയിരുത്തുമെന്നും പ്രസ്തുത റിവ്യൂ വ്യക്തമാക്കുന്നു.പാരീസിൽ ഐസിസിന്റെ ആക്രമണത്തിന് വിധേയമായ ബറ്റാക്ലാൻ കൺസേർട്ട് വെന്യൂ ഡേവിഡ് കാമറോൺസന്ദർശിച്ചിരുന്നു. ഇവിടെ വച്ചാണ് ഐസിസ് ആക്രമണകാരിയുടെ വെടിയേറ്റ് 80 പേർ മരിച്ചത്. ഇവിടെ വച്ച് ഫ്രഞ്ച് പ്രസിഡന്റ് ഹോളണ്ടുമായി കാമറോൺ ഒരു പത്രസമ്മേളനം നടത്തുകയുമുണ്ടായി. സിറിയയിൽ ഐസിസിനെതിരായി ഫ്രാൻസ് നടത്തുന്ന ബോംബിംഗിൽ പങ്ക് ചേരേണ്ടത് ബ്രിട്ടന്റെ കടമയാണെന്ന് ഇവിടെ വച്ച് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സൈപ്രസിലെ ആർഎഎഫ് അക്രോടിരി ബേസ് ഉപയോഗിക്കാനുള്ള അനുമതി അദ്ദേഹം ഫ്രഞ്ച് എയർഫോഴ്‌സിന് നൽകുകയും ചെയ്തിരുന്നു. ഇതിന് പുറമെ ആർഎഎഫ് എയർ ടു എയർ റീഫ്യലിങ് പിന്തുണയും അദ്ദേഹം ഫ്രഞ്ച് എയർഫോഴ്‌സിന് വാഗ്ദാനം ചെയ്തിരുന്നു.

ഇതിന് പുറമെ വെസ്റ്റ് ലണ്ടനിലെ ആർഎഎഫ് നോർത്തോൾട്ടിലേക്ക് പോയി ടൊർണാഡോ ക്രൂസിനെ കാമറോൺ സന്ദർശിക്കുകയും ചെയ്തിരുന്നു.സിറിയയിലെ ബ്രിട്ടന്റെ സൈനിക നീക്കത്തെ മിക്ക എംപിമാരും പിന്തുണയ്ക്കുമെന്നാണ് കരുതുന്നത്. എന്നാൽ 15 ടോറി എംപിമാർ ഇതിനെ എതിർത്ത് വോട്ട് ചെയ്യാനും സാധ്യതയുണ്ട്. എന്നാൽ ഐസിസിനെതിരെയുള്ള പോരാട്ടം വർധിപ്പിക്കാൻ യുഎൻ സെക്യൂരിറ്റി കൗൺസിൽ തീരുമാനിച്ചതിനാൽ ബ്രിട്ടന്റെ സൈനികനീക്കത്തെ മിക്ക ലേബർ എംപിമാരും പിന്തുണയ്ക്കുമെന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച വോട്ടെടുപ്പ് അടുത്തയാഴ്ച നടന്നേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP