Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ സ്‌ഫോടന പരമ്പരയും വെടിവെപ്പും; സ്‌ഫോടനമുണ്ടായത് തുർക്കി, പാക്കിസ്ഥാൻ എംബസികൾക്ക് സമീപം; ഏഴ് പേർ കൊല്ലപ്പെട്ടു

ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ സ്‌ഫോടന പരമ്പരയും വെടിവെപ്പും; സ്‌ഫോടനമുണ്ടായത് തുർക്കി, പാക്കിസ്ഥാൻ എംബസികൾക്ക് സമീപം; ഏഴ് പേർ കൊല്ലപ്പെട്ടു

ജക്കാർത്ത: ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ സ്‌ഫോടന പരമ്പരയും വെടിവെപ്പും. നഗരത്തിൽ വിവിധയിടങ്ങളിലായി ആറ് സ്‌ഫോടനങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഏഴ് പേർ കൊല്ലപ്പെട്ടു. ഇവരുടെ മൃതദേഹങ്ങൾ റോഡിൽ കിടക്കുകയാണ്. മരിച്ചവരിൽ ഒരു പൊലീസുകാരനും വരും. നിരവധി പേർക്ക് പരിക്കേറ്റിറ്റുണ്ടെന്നാണ് റിപ്പോർട്ട്. ഷോപ്പിങ് കോംപ്ലക്‌സിനു മുന്നിലാണ് ആദ്യം സ്‌ഫോടനമുണ്ടായത്. നഗരത്തിലെ ഒരു പ്രധാന പൊലീസ് ഔട്ട് പോസ്റ്റ് സ്‌ഫോടനത്തിൽ തകർന്നതായും വെടിവെപ്പ് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണെന്നും പൊലിസ് അറിയിച്ചു.

ഷോപ്പിങ് മാളിനടുത്തും റെയിൽവേസ്റ്റേഷനടുത്തും സ്‌ഫോടനമുണ്ടായി. ഭീകര വിരുദ്ധ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. തുർക്കി,പാക്കിസ്ഥാൻ എംബസികർക്ക് അടുത്തും സ്‌ഫോടനം ഉണ്ടായി. ആക്രമണത്തിൽ പൊലിസ് ഔട്ട്‌പോസ്റ്റ് തകർന്നു. നേരത്തെയും ഐ എസ് തീവ്രവാദികൾ ജക്കാർത്തയിൽ സ്‌ഫോടനം നടത്തിയിട്ടുണ്ട്.

ഇന്ന് രാവിലെ 10 മണിയോടെയാണ് ആക്രമണം ഉണ്ടായത്. രാവിലെ 10.30ന് നഗരത്തിലെ സ്റ്റാർബക്ക്‌സ് കഫെയിലേക്ക് അഞ്ചംഗ സംഘം എത്തുന്നിയാണ് വെടിയുതിർത്ത്. ചാവേർ സ്‌ഫോടനവും നടന്നു. മൂന്ന് പേരാണ് ചാവേറുകളായി പൊട്ടിത്തെറിച്ചത്. മറ്റ് രണ്ട് പേർ സമീപത്തെ പൊലീസ് പോസ്റ്റിന് നേരെ വെടിയുതിർക്കുകയായിരുന്നു. നഗരത്തിലെ തീയേറ്ററിൽ ആയുധധാരിയായ ഒരാൾ ഒളിച്ചിരിക്കുന്നുവെന്ന് സൂചന.

ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ്‌സെന്ന് സംശയം. തിരക്കേറിയ സ്ഥലങ്ങളിലാണ് സ്‌ഫോടനം ഉണ്ടായതെന്നതിനാൽ മരണനിരക്ക് ഉയരാൻ സാധ്യതയുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP