Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പന്നിരക്തം കലർന്ന ഇന്ത്യൻ ഭക്ഷണം ഹലാൽ ബ്രാൻഡിൽ വിൽപനക്കെത്തി; ബ്രിട്ടനിൽ മുസ്ലീങ്ങൾ പ്രതിഷേധവുമായി രംഗത്ത്

പന്നിരക്തം കലർന്ന ഇന്ത്യൻ ഭക്ഷണം ഹലാൽ ബ്രാൻഡിൽ വിൽപനക്കെത്തി; ബ്രിട്ടനിൽ മുസ്ലീങ്ങൾ പ്രതിഷേധവുമായി രംഗത്ത്

ന്നിമാംസം കഴിക്കുന്നതിനെ തീർത്തും വിശ്വാസങ്ങൾക്ക് വിരുദ്ധമായാണ് മുസ്ലീങ്ങൾ കണക്കാക്കുന്നത്. അപ്പോൾ പന്നിയുടെ അവശിഷ്ടങ്ങൾ അടങ്ങിയ ഭക്ഷണം ഹലാൽ എന്ന ലേബലിൽ പുറത്തിറക്കുന്നത് വിശ്വാസികളോട് ചെയ്യുന്ന കൊടുംപാതകമാണെന്നതിൽ സംശയമില്ല. ഈ പാതകം തിരിച്ചറിഞ്ഞ ബ്രിട്ടനിലെ ഒരു പ്രമുഖ സൂപ്പർമാർക്കറ്റ് ഇപ്പോൾ നിർവ്യാജം മുസ്ലീങ്ങളോട് മാപ്പ് പറഞ്ഞിരിക്കുകയാണ്. പന്നിരക്തം കലർന്ന ഇന്ത്യൻ ഭക്ഷണമായ ബ്ലാക്ക് പുഡിങ് ഹലാൽ എന്ന ലേബലിൽ വിപണിയിലിറക്കിയതിനെ തുടർന്ന് മുസ്ലീങ്ങളുടെ പ്രതിഷേധം ശക്തമായിരുന്നു. സ്‌കോട്ടിഷ് കമ്പനിയായ പഞ്ചാബ് പകോരയാണ് പന്നിരക്തം കലർന്ന ബ്ലാക്ക് പുഡിങ് വിപണിയിലിറക്കിയിരുന്നത്. അത് ഹലാൽ എന്ന പേരിൽ വിതരണം ചെയ്യുകയായിരുന്നു. ഈ ഭക്ഷണത്തിൽ പന്നിയുടെ ചോരയും തൊലിയും കലർന്നിരുന്നുവെന്ന് തെളിഞ്ഞിരുന്നു.

മുസ്ലീങ്ങൾക്ക് അനുയോജ്യം എന്ന യുകെ ഹെൽത്ത് കോഡ് സ്റ്റാമ്പ് സഹിതമായിരുന്നു പ്രസ്തുത ഉൽപനന്നം കടകളിലും ഓൺലൈനിലും വിൽപനയ്ക്ക് വച്ചിരുന്നത്. ഇത് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ക്ഷുഭിതരായ ഉപഭോക്താക്കൾ പ്രതിഷേധവുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് സൂപ്പർമാർക്കറ്റ് ശൃംഖല മാപ്പ് പറയാൻ തയ്യാറായത്. നിരവധി ഇന്ത്യൻ വിഭവങ്ങൾ തയ്യാറാക്കുന്ന സ്‌കോട്ടിഷ് കമ്പനിയായ പഞ്ചാബ് പകോരയാണ് ഈ വിവാദ വിഭവവും തയ്യാറാക്കിയിരുന്നത്.

ഉൽപന്നത്തിന് മുകളിൽ പതിച്ച ലേബൽ മാനേജർ ഇൻചാർജിന്റെ ശ്രദ്ധയിൽ പെടാതെ പോകുകയും അതിനെത്തുടർന്നാണീ ആശയക്കുഴപ്പമുണ്ടായതെന്നുമാണ് പഞ്ചാബ് പകോരയുടെ ഉടമസ്ഥരായ കുശാലും വിനിത ഡഗാലും വിശദീകരിക്കുന്നത്. ഈ കടുത്ത തെറ്റ് തങ്ങൾ സമ്മതിക്കുന്നുവെന്നും വിവിധ ക്ലൈന്റുകളുമായി ബന്ധപ്പെട്ട് ഇത് പരിഹരിച്ചുവെന്നും അവർ പറയുന്നു. ഈ സംഭവത്തെക്കുറിച്ച് കമ്പനി അന്വേഷിക്കും. ബ്ലാക്ക് പുഡിങ് പകോരയിൽ വന്ന ഈ പിഴവിനെ പറ്റി പഞ്ചാബ് പകോരയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നാണ് അദ്ദേഹം പറഞ്ഞു. ഉൽപന്നത്തിന് മുകളിൽ ഹലാൽ ലേബൽ ഒട്ടിച്ചതിനെ തുടർന്നാണീ പ്രശ്‌നമുണ്ടായതെന്നും ഇതിപ്പോൾ പരിഹരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സംഭവത്തെ തുടർന്നുണ്ടായ ബുദ്ധിമുട്ടുകൾക്ക് മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇത് ഭക്ഷ്യസുരക്ഷ, നിയമപരമായ പ്രശ്‌നം എന്നിവയല്ലെന്നും ഏതെങ്കിലും ഉപഭോക്താക്കൾക്ക് തങ്ങളുടെ ഉൽപന്നങ്ങളിൽ സംതൃപ്തിയില്ലെങ്കിൽ അത് തിരിച്ച് കൊണ്ടു വന്നാൽ മുഴുവൻ തുകയും മടക്കിക്കൊടുക്കുമെന്നും വക്താവ് ഉറപ്പ് നൽകുന്നു. എന്നാൽ ഈ തകരാറ് പഞ്ചാബ് പകോരയും കടകയുടമകളും വളരെ വൈകിയാണ് തിരിച്ചറിഞ്ഞതെന്നാണ് ക്ഷുഭിതരായ ഉപഭോക്താക്കൾ പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP