Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അവധി ആഘോഷിക്കാൻ പോയപ്പോൾ കൂട്ടുകാരിയെ കൊന്നുവെന്ന കേസ്; അമാൻഡ നോക്‌സിനെ ഇറ്റാലിയൻ കോടതി വെറുതെ വിട്ടു

അവധി ആഘോഷിക്കാൻ പോയപ്പോൾ കൂട്ടുകാരിയെ കൊന്നുവെന്ന കേസ്; അമാൻഡ നോക്‌സിനെ ഇറ്റാലിയൻ കോടതി വെറുതെ വിട്ടു

ട്ടുവർഷം മുമ്പ് ബ്രിട്ടീഷ് വിദ്യാർത്ഥിനിയെ ഇറ്റലിയിൽ കൊലപ്പെടുത്തിയ കേസ്സിൽ അറസ്റ്റിലായ അമേരിക്കക്കാരി അമാൻഡ നോക്‌സിനെ ഇറ്റാലിയൻ കോടതി വെറുതെ വിട്ടു. അമാൻഡയുടെ കൂട്ടുകാരിയും റൂം മേറ്റുമായ മെറെഡിത് കെർച്ചറിനെ 2007-ൽ കൊലപ്പെടുത്തിയെന്ന കേസ്സിലാണ് നോക്‌സും കൂട്ടുപ്രതിയായ റാഫെല്ല സോലെസിറ്റോയും വിചാരണ നേരിട്ടത്. ഏഴുവർഷം നീണ്ട വിചാരണയ്ക്ക് അന്ത്യം കുറിച്ചുകൊണ്ട് ഇറ്റാലിയൻ സുപ്രീം കോടതിയാണ് നോക്‌സിനെയും സോലെസിറ്റോയെയും വെറുതെവിട്ടുകൊണ്ട് ഉത്തരവിട്ടത്.

നോക്‌സിനെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി ഉത്തരവ് ആഹ്ലാദത്തോടെയാണ് കുടുംബം സ്വീകരിച്ചത്. നോക്‌സിന്റെ അമ്മ കസാൻഡ്രയും അച്ഛനും ബന്ധുക്കളുമൊക്കെ കോടതി വളപ്പിൽ എത്തിയിരുന്നു. താൻ നിരപരാധിയാണെന്ന സത്യമാണ് തനിക്ക് ഇത്രയും കാലം പിടിച്ചുനിൽക്കാൻ ശക്തി നൽകിയതെന്ന് കോടതിയിൽനിന്ന് പുറത്തുവന്ന അമാൻഡ പറഞ്ഞു. എട്ടുവർഷത്തെ ദുഃസ്വപ്‌നമാണ് ഇരുവരെയും വിട്ടൊഴിഞ്ഞതെന്ന് അഭിഭാഷകരും പറഞ്ഞു.

എന്നാൽ, വിധി മെറെഡിത്ത് കെർച്ചറുടെ കുടുംബത്തെ അമ്പരപ്പിച്ചു. താൻ നടുങ്ങിപ്പോയെന്നാണ് കെർച്ചറുടെ അമ്മ അർലീൻ പറഞ്ഞത്. നോക്‌സിനെതിരെയും സോലെസിറ്റോയ്‌ക്കെതിരെയും കണ്ടെത്തിയ തെളിവുകൾ ഇപ്പോൾ അപ്രസക്തമായതെങ്ങനെയെന്ന് അറിയില്ലെന്ന് അവർ പറഞ്ഞു. 

2007 നവംബറിൽ നോക്‌സും കെർച്ചറും താമസിച്ചിരുന്ന ഹോസ്റ്റലിലെ നീന്തൽക്കുളത്തിലാണ് കെർച്ചറിന്റെ മൃതദേഹം കണ്ടത്. കേസ്സിൽ രണ്ടുവട്ടമാണ് നോക്‌സും സോലെസിറ്റോയും ശിക്ഷിക്കപ്പെട്ടത്. 2009 ഡിസംബറിൽ നോക്‌സിനെ 26 വർഷവും സോലെസിറ്റോയെ 25 വർഷവും തടവിന് ശിക്ഷിച്ചിരുന്നു. നാലുവർഷം ശിക്ഷ അനുഭവിച്ച ഇരുവരെയും പെറൂജിയ കോടതി വെറുതെ വിടുകയായിരുന്നു. നോക്‌സ് അമേരിക്കയിലേക്ക് മടങ്ങിയെങ്കിലും കഴിഞ്ഞവർഷം ആദ്യം ഫ്‌ളോറൻസിലെ കോടതി പഴയ വിധി പുനഃസ്ഥാപിക്കുകയും നോക്‌സിനെ വീണ്ടും 28.5 വർഷത്തേയ്ക്ക് ശിക്ഷിക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് അവർ സുപ്രീം കോടതിയെ സമീപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP