Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വിമാനം പറപ്പിക്കുന്നതിനിടയിൽ പൈലറ്റിന് ഹൃദയാഘാതം; കോപൈലറ്റ് വിമാനം നിലത്തിറക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല

വിമാനം പറപ്പിക്കുന്നതിനിടയിൽ പൈലറ്റിന് ഹൃദയാഘാതം; കോപൈലറ്റ് വിമാനം  നിലത്തിറക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല

റയുന്ന ചാർജ് കൊടുത്തല്ലേ ഞങ്ങൾ യാത്ര ചെയ്യുന്നതെന്ന അഹംഭാവത്തിലാണ് പല യാത്രക്കാരും വാഹനങ്ങളിൽ ഞെളിഞ്ഞിരുന്ന് യാത്ര ചെയ്യാറുള്ളത്. എന്നാൽ വാഹങ്ങളിൽ സഞ്ചരിക്കുമ്പോൾ നമ്മുടെ ജീവൻ ഡ്രൈവറുടെ കൈകളിലാണെന്ന് എത്ര പേരാണ് ഓർക്കാറുള്ളത്...? ആ ഒരു ധാരണ മനസിലുണ്ടാകുമ്പോൾ അഹങ്കാരം താനെ വിനയത്തിന് വഴി മാറും. ബസോ കാറോ ഓടിക്കുമ്പോൾ ഡ്രൈവർക്ക് ഹൃദയാഘാതം ഉണ്ടായാൽ അത് എവിടെയെങ്കിലും ഇടിച്ച് നിർത്തുകയെങ്കിലും ചെയ്യാം. എന്നാൽ ആയിരക്കണക്കിന് അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിലെ പൈലറ്റിന് വിമാനം പറത്തുന്നതിനിടയിൽ ഹൃദയാഘാതം ഉണ്ടായാൽ എന്ത് ചെയ്യും...???

ഇന്നലെ രാവിലെ ഫിനിക്‌സിൽ നിന്നും ബോസ്റ്റണിലേക്ക് പറന്ന ഒരു അമേരിക്കൻ എയർലൈൻസിന്റെ ഫ്‌ലൈറ്റ് 550 വിമാനത്തിന്റെ സാരഥിക്കാണീ ദുര്യോഗമുണ്ടായത്. എന്നാൽ ആ നിർണായക സന്ദർഭത്തിന് അനുസൃതമായി കോപൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് നിലത്തിറക്കിയെങ്കിലും പൈലറ്റിന്റെ ജീവൻ രക്ഷിക്കാനായില്ല.

വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത സഹപൈലറ്റ് ഒരു അടിയന്തിര റേഡിയോ സന്ദേശം എമർജൻസി ഗ്രൗണ്ട് കൺട്രോളിലേക്ക് അയക്കുകയും നിലത്തിറക്കാനുള്ള അനുമതിന നേടുകയുമായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഒരു മുൻ നഴ്‌സ് ഹൃദയാഘാതമുണ്ടായ പൈലറ്റിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പൈലറ്റിന് സുഖമില്ലാതായതിനെ തുടർന്ന് വിമാനത്തിൽ അൽപനേരം അനിശ്ചിതത്വം നിലനിന്നിരുന്നുവെന്നാണ് യാത്രക്കാർ സിബിഎസ് ന്യൂസിനോട് പറഞ്ഞത്.

പൈലറ്റിന് സുഖമില്ലെന്ന് സഹ പൈലറ്റ് അനൗൺസ് ചെയ്തപ്പോൾ പല യാത്രക്കാരും പരിഭ്രാന്തരായിരുന്നുവെന്നും വെളിപ്പെടുത്തലുണ്ട്. 147 യാത്രക്കാരും അഞ്ച് പേരടങ്ങുന്ന ക്രൂവുമുള്ള വിമാനം രാവിലെ 7.13നാണ് ന്യൂയോർക്കിലെ സൈറകോസിൽ നിലത്തിറക്കിയത്. നിർഭാഗ്യവശാൽ തങ്ങളുടെ പൈലറ്റ് മരിച്ചുവെന്നും ഈ സംഭവത്തിൽ തങ്ങൾക്ക് അത്യധികമായ ദുഃഖമുണ്ടെന്നും അമേരിക്കൻ എയർലൈൻസിന്റെ വക്താവ് പ്രതികരിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനാവശ്യമായ സഹായം നൽകുമെന്നും കമ്പനി അറിയിച്ചു. തുടർന്ന് വിമാനത്തിലേക്ക് മറ്റൊരു ക്രൂവിനെ നിയോഗിച്ച് വിമാനം ബോസ്റ്റണിലേക്ക് അയക്കുകയായിരുന്നുവെന്നും അമേരിക്കൻ എയർലൈൻസ് വ്യക്തമാക്കി.

അരിസോണയിലെ ഫിനിക്‌സിൽ നിന്നും പ്രസ്തുത വിമാനം അർധരാത്രി 12.8നാണ് യാത്ര പുറപ്പെട്ടിരുന്നത്. സഹപൈലറ്റ് ഗ്രൗണ്ട് കൺട്രോളിലേക്ക് അയച്ച് റേഡിയോ മെസേജ് സേവിസ്റ്റിയൂസ്.കോമിൽ ഷെയർ ചെയ്തിട്ടുണ്ട്. മെഡിക്കൽ എമർജൻസിയാണെന്നും ക്യാപ്റ്റന് സുഖമില്ലാതായെന്നും 108 റൺവേയിൽ ഇറങ്ങാൻ അനുവദിക്കണമെന്നുമായിരുന്നു സഹപൈലറ്റ് അഭ്യർത്ഥിച്ചത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 12.30നാണ് വിമാനം തുടർന്ന് ബോസ്റ്റണിലെ ലോഗൻ എയർപോർട്ടിൽ ലാൻഡ് ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP