Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാരീസിലും ബ്രസൽസിലുമായി അനേകം ഭീകരർ പിടിയിൽ; ആണവ നിലയങ്ങളിലെ ജീവനക്കാർ ചോർത്തിയ വിവരങ്ങൾ വച്ച് അണുബോംബ് ആക്രമണം വരെ ഉണ്ടാകാമെന്ന് ഭയം

പാരീസിലും ബ്രസൽസിലുമായി അനേകം ഭീകരർ പിടിയിൽ; ആണവ നിലയങ്ങളിലെ ജീവനക്കാർ ചോർത്തിയ വിവരങ്ങൾ വച്ച് അണുബോംബ് ആക്രമണം വരെ ഉണ്ടാകാമെന്ന് ഭയം

ബ്രസൽസിൽ ഐസിസ് നടത്തിയ ഭീകരാക്രമണത്തെ തുടർന്ന് ബ്രസൽസിലും പാരീസിലും തുടർച്ചയായി നടന്ന് വരുന്ന ആന്റി ടെറർ ആക്രമണത്തിൽ അനേകം ഭീകരർ പിടിയിലായെന്നാണ് റിപ്പോർട്ട്. ഭീകരർ ആണവനിലയങ്ങളിലെ ജീവനക്കാരെ സ്വാധീനിച്ച് ആണവബോംബുണ്ടാക്കി ആക്രമണം നടത്താൻ വരെ ശ്രമിച്ചിരുന്നുവെന്നാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ഞെട്ടിപ്പിക്കുന്ന വിവരം. ഭീകരർക്ക് സഹായം നൽകാനൊരുങ്ങിയെന്ന സംശയത്തെ തുടർന്ന് തിഹാൻഗെയിലെ ന്യൂക്ലിയർ പവർ പ്ലാന്റിലെ 11 ജോലിക്കാരെ ഇവിടേക്ക് കടക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്.

ഇവരിൽ നിന്നും വിവരങ്ങൾ ഭീകരർ ആണവവിരങ്ങൾ ചോർത്തിയിട്ടുണ്ടെയെന്നും അവ ഉപയോഗിച്ച് ഇനിയും ഭീകരർ അണുബോബുണ്ടാക്കി ആക്രമണം നടത്തുമോയെന്നുമുള്ള ഭയം ഇപ്പോഴും നിലനിൽക്കുന്നുമുണ്ട്. ആണവ ചോർത്തുകയെന്ന ലക്ഷ്യത്തോടെ ജിഹാദി സഹോദരന്മാരായ ഖാലിദും ഇബ്രാഹിം എൽ ബക്രൗയിയും ചേർന്ന് ബെൽജിയം ന്യൂക്ലിയർ പ്രോഗ്രാം തലവന്റെ ദൈനംദിന ചര്യകൾ രഹസ്യമായി ക്യാമറയിൽ പകർത്തിയിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ഈ ജിഹാദി സഹോദർമാരാണ് ചൊവ്വാഴ്ച ബ്രസൽസിലെ വിമാനത്താവളത്തിൽ ചാവേർ ബോംബുകളായി പൊട്ടിത്തെറിച്ച് 14 പേരെ കൊല്ലുകയും നിരവധി പേരെ പരുക്കേൽപ്പിക്കുകയും ചെയ്തത്.

ബെൽജിയത്തിലെ രണ്ട് അറ്റോമിക് ഫെസിലിറ്റികളിലേക്ക് കടന്ന് കയറി അവ തങ്ങളുടെ നിയന്ത്രണത്തിലാക്കി ആണവാക്രമണം നടത്തുന്നതിനുള്ള ഒരുക്കമെന്ന നിലയിലായിരുന്നു ഇവർ ഇത്തരത്തിൽ ബെൽജിയം ന്യൂക്ലിയർ പ്രോഗ്രാം തലവനെ കേന്ദ്രീകരിച്ച് ചാരപ്രവർത്തനം നടത്തിയിരുന്നത്. എന്നാൽ ഈ പ്രവർത്തനത്തിൽ അധികൃതർക്ക് സംശയം തോന്നി നടപടികൾ സ്വീകരിച്ചതിനെ തുടർന്നാണ് ഇവർ തങ്ങളുടെ ആക്രമണം വിമാനത്താവളത്തിലേക്കും മെട്രോസ്‌റ്റേഷനിലേക്കും തിരിച്ച് വിട്ടതെന്നും റിപ്പോർട്ടുണ്ട്.ബ്രസൽസിന് തെക്ക് കിഴക്കായി 40 മൈലുകൾക്കപ്പുറത്ത് സ്ഥിതി ചെയ്യുന്ന തിഹാൻഗെ ന്യൂക്ലിയർ പവർ പ്ലാന്റിലെ 11 ജീവനക്കാരെ ഇവിടേക്ക് കടക്കുന്നത് കഴിഞ്ഞ രാത്രി വിലക്കിയതിനെ തുടർന്നാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത് വന്നിരിക്കുന്നത്. ആണവവിവരങ്ങൾ ഇവർ ഭീകരർക്ക് ചോർത്തിക്കൊടുക്കാൻ ശ്രമിച്ചുവെന്ന സംശയത്തെ തുടർന്നാണീ മുൻകരുതൽ നടപടി സ്വീകരിച്ചിരിക്കുന്നത്. ആണവനിലയത്തിന് അകത്തേക്ക് കടക്കാനുള്ള ഇവരിൽ ഏഴ് പേരുടെ പാസ് കഴിഞ്ഞയാഴ്ചയായിരുന്നു റദ്ദാക്കിയിരുന്നത്. ഇതിന് പുറമെ കഴിഞ്ഞ വെള്ളിയാഴ്ച പ്ലാന്റ് സംരക്ഷിക്കാനായി അധികം പട്ടാളക്കാരെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്. പ്ലാന്റിൽ മൂന്ന് റിയാക്ടറുകളാണുള്ളത്.

ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത് പോലെ ഈ പ്ലാന്റിലേക്ക് ഭീകരർകടന്ന് കയറിയിരുന്നുവെങ്കിൽ വൻ ദുരന്തം അരങ്ങേറുമായിരുന്നു. ജർമനിയുടെയും ഫ്രാൻസിന്റെയും നെതർലാൻഡ്‌സിന്റെയും ലക്‌സംബർഗിന്റെയും ബെൽജിയം അതിർത്തികൾക്കടുത്താണ് ഈ പ്ലാന്റ് കനത്ത ജനസാന്ദ്രതയുള്ള മേഖലയിലാണ് നിലകൊള്ളുന്നത്. ഒരു ബെൽജിയം പ്ലാന്റിൽ നിന്നും കെന്റിലേക്ക ്‌വെറും 90 മൈലുകൾ മാത്രമേയുള്ളൂ. ഇവിടെ നിന്നും ന്യൂക്ലിയർ മെറ്റീരിയലുകൾ ശേഖരിച്ച് ബോംബുണ്ടാക്കാനും ജിഹാദി സഹോദരന്മാർ ശ്രമിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്. പ്ലാന്റിനുള്ള സുരക്ഷ വർധിപ്പിക്കുകയും ഐസിസുകാർക്ക് വേണ്ടിയുള്ള റെയ്ഡുകൾ കഴിഞ്ഞയാഴ്ച ബെൽജിയത്തിൽ ശക്തിപ്പെടുത്തുകയും ചെയ്തതിനെ തുടർന്നാണ് ഭീകരർ ആണവ നിലയത്തിലേക്ക് കടന്ന് കയറുന്ന ശ്രമത്തിൽ നിന്നും പിന്മാറുകയും ബ്രസൽസിലെ വിമാനത്താവളത്തിലേക്കും മെട്രോ സ്‌റ്റേഷനിലേക്കും തങ്ങളുടെ ആക്രമണം തിരിച്ച് വിട്ടതെന്നും റിപ്പോർട്ടുണ്ട്. ഇത്തരം റെയ്ഡുകൾക്കിടെ പാരീസ് ആക്രമണത്തിന്റെ സൂത്രധാരനായ സലാഹ് അബ്ദെസ്ലാമിനെ പിടികൂടിയതും ഭീകരർ പ്ലാന്റ് ആക്രമണത്തിൽ നിന്നും വ്യതിചലിക്കാൻ മറ്റൊരു കാരണമായിരുന്നു.

എൽബക്രൗയി ജിഹാദി സഹോദരന്മാർ ബെൽജിയം ന്യൂക്ലിയർ പ്രോഗ്രാം തലവന്റെ വീടിന് പുറത്തുള്ള കുറ്റിക്കാട്ടിലാണ് ചാരപ്രവർത്തനത്തിനായി ക്യാമറ സ്ഥാപിച്ചതെന്നും റിപ്പോർട്ടുണ്ട്. ഇത്തരത്തിൽ പകർത്തപ്പെട്ട ഫൂട്ടേജ് ഡിസംബറിലാണ് കണ്ടെടുക്കപ്പെട്ടത്. പാരീസ് ആക്രമണത്തെ തുടർന്ന് ബ്രസൽസിൽ നടന്ന പൊലീസ് റെയ്ഡിനിടെയാണിത് പിടിച്ചെടുത്തത്. ന്യൂക്ലിയർ പ്രോഗ്രാം തലവന്റെ ഫ്‌ലാൻഡേർസിലെ വീടിന്റെ ദൃശ്യങ്ങൾ ഈ ഫൂട്ടേജിൽ കണ്ട അന്വേഷകർ ആദ്യം അമ്പരക്കുകയായിരുന്നു. എന്നാൽ 12 മണിക്കൂർ ദൈർഘ്യമുള്ള ഈ വീഡിയോ കണ്ടപ്പോൾ കേസന്വേഷകർക്ക് ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ മനസിലാകുകയായിരുന്നു. ആണവായുധ വിവരങ്ങളെക്കുറിച്ചും നീക്കങ്ങളെക്കുറിച്ചും ഇതിലൂടെ ചോർത്താൻ ഭീകരർ ശ്രമം നടത്തുകയായിരുന്നുവെന്നും പിന്നീട് പൊലീസിന് മനസിലാവുകയായിരുന്നു. ഇതിനെ തുടർന്നാണ് ഫ്രാൻസിലും ബെൽജിയത്തിലുമുള്ള ന്യൂക്ലിയർ ഫെസിലിറ്റികൾക്ക് സംരക്ഷണം നൽകാൻ കൂടുതൽ സായുധ സേനകളെ വിന്യസിക്കാൻ തീരുമാനിച്ചത്.

ബെൽജിയത്തിലും പാരീസിലും നടത്തിയ പുതിയ റെയ്ഡുകളിൽ ഏഴ് പേർ അറസ്റ്റിലായെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബ്രസൽസിൽ നടത്തിയ കൂട്ടക്കൊലയുമായും പാരീസിൽ നടത്താനൊരുങ്ങിയ ഒരു പുതിയ ആക്രമണവുമായും ബന്ധപ്പെട്ട് യൂറോപ്പിലുടനീളം വ്യാപകമായ റെയ്ഡുകളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.ബ്രസൽസിലെ ജട്ടി ഡിസ്ട്രിക്ടുകളിലും സ്‌കാർബീക്കിലും നടത്തിയ റെയ്ഡുകളിലാണ് ആറ് പേർ പിടിയിലായിരിക്കുന്നത്. ചൊവ്വാഴ്ച ബ്രസൽസിൽ നടത്തിയ ആക്രമണവുമായി ബന്ധമുള്ളവരാണിവർ. ഇതിനിടെ നോർത്തേൺ പാരീസ് സബർബിൽ നിന്നും ഒരു അർജന്റീനക്കാരനായ ഐസിസ് ഭീകരനെ കഴിഞ്ഞ രാത്രി പിടികൂടിയിരുന്നു. പാരീസിൽ പുതിയൊരു ആക്രമണം നടത്തുന്നത് ആസൂത്രണം ചെയ്യുന്നതിന്റെ ആദ്യ ഘട്ടത്തിലായിരുന്നു ഇയാളെന്നാണ് തെളിഞ്ഞിരിക്കുന്നത്.ബ്രസൽസ് ആക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടു പേരെ ജർമൻ പൊലീസും അറസ്റ്റ് ചെയ്തിട്ടുണട്. അതിനിടെ ബ്രസൽസ് ആക്രമണവുമായി ബന്ധമുള്ള 28കാരനായ സിറിയക്കാരൻ നയിം അൽ ഹാമദിനെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP