Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകത്തെ ആദ്യത്തെ കൃത്രിമ കൊടുമുടി നിർമ്മിക്കാൻ ഒരുങ്ങി യുഎഇ; ശതകോടികൾ മുടക്കി മലനിര നിർമ്മിച്ചാൽ മഴ പെയ്യുമെന്ന് പഠനറിപ്പോർട്ട്

ലോകത്തെ ആദ്യത്തെ കൃത്രിമ കൊടുമുടി നിർമ്മിക്കാൻ ഒരുങ്ങി യുഎഇ; ശതകോടികൾ മുടക്കി മലനിര നിർമ്മിച്ചാൽ മഴ പെയ്യുമെന്ന് പഠനറിപ്പോർട്ട്

കൃത്രിമ ദ്വീപുകൾ, കൃത്രിമ തടാകങ്ങൾ തുടങ്ങി എന്തും കൃത്രിമമായി മനുഷ്യൻ നിർമ്മിക്കുന്ന കാലമാണിത്. ഇപ്പോഴിതാ യുഎഇയിൽ കൃത്രിമമായി കൊടുമുടിയും നിർമ്മിക്കാൻ പോകുന്നു. ലോകത്തെ ആദ്യത്തെ കൃത്രിമ കൊടുമുടിയാണിത്. ശതകോടികൾ മുടക്കി മലനിര നിർമ്മിച്ചാൽ ഈ മരുപ്രദേശത്ത് മഴപെയ്യുമെന്നാണ് ഇതോടനുബന്ധിച്ച് നടത്തിയ പഠനത്തിലൂടെ തെളിഞ്ഞിരിക്കുന്നത്. ഇതിലൂടെ ഇവിടുത്തെ വരൾച്ചയ്ക്ക് ഒരു പരിധി വരെ അറുതി വരുത്താമെന്നും അധികൃതർ കണക്ക് കൂട്ടുന്നു. കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി കുതിച്ചുയരുന്ന താപനില യുഎഇയെ വീർപ്പ് മുട്ടിക്കുന്നുണ്ട്. തൽഫലമായി നദികൾ വറ്റിവരളുകയും വിളകൾ കരിഞ്ഞുണങ്ങുകയും ഭക്ഷ്യോൽപന്നങ്ങളുടെ വിലകൾ കുതിച്ച് കയറുകയും ചെയ്യുന്നുണ്ട്. ഈ ഒരു പശ്ചാത്തലത്തിലാണ് കൊടുമുടി നിർമ്മിച്ച് മഴ പെയ്യിക്കാനുള്ള പരീക്ഷണം നടത്തുന്നത്.

ഈ ഒരു സാഹചര്യത്തിലായിരുന്നു യുഎസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി കോർപറേഷൻ ഫോർ അറ്റ്മോസ്ഫിയർ റിസർച്ചിനെ ഇത് സംബന്ധിച്ച പഠനത്തിനായി കമ്മീഷൻ ചെയ്തത്. ഇവിടെ കൊടുമുടി കൃത്രിമമായി നിർമ്മിച്ചാൽ പ്രദേശത്തെ കാലാവസ്ഥയിൽ അനുകൂലമായ മാറ്റം പ്രത്യേകിച്ച് മഴ പെയ്യുമോയെന്നതിനെ കേന്ദ്രീകരിച്ചായിരുന്നു അവർ പഠനം നടത്തിയിരുന്നത്. കൊടുമുടി നിർമ്മിച്ചാൽ മഴ പെയ്യാനുള്ള സാധ്യതകൾ വർധിക്കുമെന്ന് അവർ പഠനത്തിലൂടെ കണ്ടെത്തുകയും ചെയ്തു. 275,000 പൗണ്ട് മുടക്കിയുള്ള പഠനത്തിന് നേതൃത്വം നൽകിയിരിക്കുന്നത് നാഷണൽ സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റിസർച്ച് സയന്റിസ്റ്റായ റോയ്ലോഫ് ബ്രുയിന്റ്ജെസാണ്. പഠനഫലം അനുകൂലമായതിനെ തുടർന്ന് കൊടുമുടി നിർമ്മിക്കുന്നതിനുള്ള നീക്കവുമായി അധികൃതർ മുന്നോട്ട് പോവുകയാണ്. എന്നാൽ എവിടെയാണിത് നിർമ്മിക്കേണ്ടതെന്നതിനെ കുറിച്ച് കൃത്യമായ തീരുമാനമായിട്ടില്ല.

കൊടുമുടി നിർമ്മിച്ചാൽ അത് കാലാവസ്ഥയിലുണ്ടാക്കുന്ന പ്രധാനപ്പെട്ട മാറ്റങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പഠനം നടത്തിയതെന്നാണ് ബ്രുയിന്റ്ജെസ് പറയുന്നത്. കാലാവസ്ഥയിൽ മാറ്റം വരുത്തുകയെന്ന ലക്ഷ്യത്തോടെ യുഎഇ നാഷണൽ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി ആൻഡ് സീസ്മോളജി കഴിഞ്ഞ വർഷം 383,000 പൗണ്ട് ചെലവാക്കിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇവിടെ കൊടുമുടി നിർമ്മിക്കുകയെന്നത് വളരെ ചെലവേറിയ കാര്യമാണെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഇതുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചാൽ അടുത്തതായി ഒരു എൻജിനീയറിങ് കമ്പനിയെ സമീപിക്കുകയും കൊടുമുടി നിർമ്മിക്കുക സാധ്യമാണോ അല്ലയോ എന്ന് നിശ്ചയിക്കുകയുമാണ് ചെയ്യേണ്ടതെന്നും ബ്രുയിന്റ്ജെസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP