Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നാളെ ഭൂമിക്ക് സമീപം എത്തുന്നത് മൂന്ന് മൈൽ വിസ്തീർണമുള്ള കൂറ്റൻ ആസ്‌ട്രോയ്ഡ്; ഒന്ന് സ്പർശിച്ചാൽ സർവ ജീവജാലങ്ങളും കത്തിയമരും; 2500 വർഷത്തേക്ക് ഇനി ഇത്രയും വലിയ അപകടം ഭൂമിക്കില്ല; കൗതുകത്തോടെ ഉറ്റ് നോക്കി ശാസ്ത്രലോകം

നാളെ ഭൂമിക്ക് സമീപം എത്തുന്നത് മൂന്ന് മൈൽ വിസ്തീർണമുള്ള കൂറ്റൻ ആസ്‌ട്രോയ്ഡ്; ഒന്ന് സ്പർശിച്ചാൽ സർവ ജീവജാലങ്ങളും കത്തിയമരും; 2500 വർഷത്തേക്ക് ഇനി ഇത്രയും വലിയ അപകടം ഭൂമിക്കില്ല; കൗതുകത്തോടെ ഉറ്റ് നോക്കി ശാസ്ത്രലോകം

ഭൂമിക്ക് അരികിലൂടെ ഇടക്കിടെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ കടന്ന് പോകുന്ന ആസ്‌ട്രോയ്ഡുകൾ നമുക്ക് കനത്ത ഭീഷണിയാണ് ഉയർത്തുന്നത്. ഇത്തരത്തിലുള്ള ഒരു പടുകൂറ്റൻ ആസ്‌ട്രോയ്ഡാണ് നാളെ ഭൂമിക്ക് സമീപം എത്തുന്നത്. ഫ്‌ലോറൻസ് എന്നാണിത് അറിയപ്പെടുന്നത്. ഏതാണ്ട് മൂന്ന് മൈലോളം വിസ്തീർണമുള്ള ആസ്‌ട്രോയ്ഡാണിത്. ഇത് ഒന്ന് ഭൂമിയെ സ്പർശിച്ചാൽ പോലും ഇവിടുത്തെ സർവ ജീവജാലങ്ങളും കത്തിയമരുമെന്നാണ് വിദഗ്ദ്ധർ മുന്നറിയിപ്പേകുന്നത്. നാളെ ഈ കനത്ത അപകടസാധ്യതയിൽ നിന്നും ഭൂമി അതിജീവിച്ചാൽ പിന്നെ 2500 വർഷത്തേക്ക് ഇത്രയും വലിയ അപകടം ഭൂമിക്കില്ലെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. ഈ ആസ്‌ട്രോയ്ഡിന്റെ വരവിനെ ഒട്ടൊരു ഉത്കണ്ഠയോടെയും കൗതുകത്തോടെയുമാണ് ശാസ്ത്രലോകം ഉറ്റ് നോക്കുന്നത്.

നാളെ ഭൂമിയിൽ നിന്നും 4.4 മില്യൺ മൈൽ അകലത്ത് കൂടെയാണീ ആസ്‌ട്രോയ്ഡ് കടന്ന് പോകുന്നത്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തേക്കാൾ 18 ഇരട്ടി അധികമാണിത്. ഭൂമിക്ക് സമീപമെത്തുന്ന ആസ്‌ട്രോയ്ഡുകളെ ട്രാക്ക് ചെയ്യാൻ തുടങ്ങിയത് മുതലുള്ള കാലത്തിന് ശേഷം ഇത്രയും വലിയൊരു ആസ്‌ട്രോയ്ഡ് ഭൂമിയുടെ ഇത്രയും അടുത്തെത്തുന്നത് ഇതാദ്യമായിട്ടാണെന്നാണ് നാസ പറയുന്നത്. ഇതിലൂടെ ഇത്തരം ആസ്‌ട്രോയ്ഡുകളെ കുറിച്ച് ഗ്രൗണ്ട്‌ബേസ്ഡ് റഡാർ ഒബ്‌സർവേഷനുകളിലൂടെ കൂടുതൽ വിശദമായി പഠിക്കാൻ ശാസ്ത്രജ്ഞന്മാർക്ക് അപൂർവ അവസരം കൈവന്നിരിക്കുകയുമാണ്.

സ്പർശിക്കുകയാണെങ്കിൽ ഭൂമിയിലെ സമസ്ഥ ജീവജാലങ്ങളെയും അടിമുടി നശിപ്പിക്കാൻ ശേഷിയുള്ള ആസ്‌ട്രോയ്ഡാണിത്. എന്നാൽ ഇത് ഭൂമിയെ സ്പർശിക്കാൻ സാധ്യതയില്ലെന്നാണ് നാസ പറയുന്നത്. ആസ്‌ട്രോയ്ഡുകൾ ഇതിലും അടുത്ത് കൂടെ ഭൂമിക്ക് സമീപത്ത് കൂടെ പോകാറുണ്ടെന്നും എന്നാൽ ഫ്‌ലോറൻസിന്റെ അത്ര വലുപ്പമുള്ളതൊന്ന് ഇത്രയും അടുത്ത് കൂടെ ഇതിന് മുമ്പ് കടന്ന് പോയിട്ടില്ലെന്നാണ് നാസയുടെ സെന്റർ ഫോർ നിയർ എർത്ത് ഒബ്ജക്ട് സ്റ്റഡീസിന്റെ മാനേജരായ പോൾ ചോഡാസ് വെളിപ്പെടുത്തുന്നത്. 1981ൽ ആദ്യമായി തിരിച്ചറിഞ്ഞ ഈ ആസ്‌ട്രോയ്ഡിന് ഫ്‌ലോറൻസ് നൈറ്റിൻഗെയിലിന്റെ പേര് നൽകുകയായിരുന്നു.

0.6 മൈൽ വിസ്തൃതിയുള്ള ആസ്‌ട്രോയ്ഡ് ഭൂമിക്ക് ഇടിച്ചാൽ പോലും ഇവിടെ സമസ്ത ജീവജാലങ്ങളും നശിച്ച് ചെറിയ ഹിമയുഗം സംജാതമാകുമെന്നായിരുന്നു കഴിഞ്ഞ വർഷം നടന്ന പഠനത്തിലൂടെ വെളിപ്പെട്ടിരുന്നത്. ഇത്തരം ആസ്‌ട്രോയ്ഡ് ഭൂമിയെ സ്പർശിച്ചാൽ അത് വളരെ വർഷം നീളുന്ന കടുത്ത പ്രത്യാഘതങ്ങളിലേക്കായിരിക്കും ഭൂമിയെ തള്ളി വിടുന്നത്. ഇതിനെ തുടർന്ന് ഭൂമിയിൽ കനത്ത ഇരുട്ടും തണുപ്പും ദീർഘകാലം വ്യാപിക്കുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പേകുന്നു. സെപ്റ്റംബർ ഒന്നിന് ബ്രിട്ടീഷ് സ്റ്റാൻഡേർഡ് ഓഫ് ടൈം പ്രകാരം ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞാണിത് ദൃശ്യമാകുന്നത് എന്നാൽ യൂറോപ്യൻ സമയം അനുസരിച്ച് ഇത് രാവിലെ 8.06നായിരിക്കും ദൃശ്യമാകുന്നത്. വെള്ളിയാഴ്ച ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, സമീപപ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നായിരിക്കും ഇത് ഏറ്റവും നന്നായി കാണാൻ സാധിക്കുന്നത്. നോർത്ത് അമേരിക്കയിൽ അർധരാത്രിയിൽ ഇത് നന്നായി കാണാനാകും. യൂറോപ്പിൽ വെള്ളിയാഴ്ച അർധരാത്രി ഇത് കാണാൻ സാധിക്കുമെന്നും കണക്കാക്കുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP