Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒടുവിൽ ഇമ്രാൻ ഖാൻ ഔദ്യോഗികമായി ബിബിസി ലേഖികയെ മിന്നുകെട്ടി; ഗോസിപ്പ് പരന്നപ്പോൾ രക്ഷിക്കാനിറങ്ങിയ സഹോദരി വിട്ടുനിന്നു

ഒടുവിൽ ഇമ്രാൻ ഖാൻ ഔദ്യോഗികമായി ബിബിസി ലേഖികയെ മിന്നുകെട്ടി; ഗോസിപ്പ് പരന്നപ്പോൾ രക്ഷിക്കാനിറങ്ങിയ സഹോദരി വിട്ടുനിന്നു

ഗോസിപ്പുകൾക്ക് ഊഹാപോഹങ്ങൾക്കും വിട നൽകി അവസാനം പാക്കിസ്ഥാനിലെ പ്രമുഖ രാഷ്ട്രീയ നേതാവും മുൻ ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാൻ ഔദ്യോഗികമായി മുൻ ബിബിസി ലേഖികയെ മിന്നുകെട്ടി. കഴിഞ്ഞ ദിവസം നടന്ന വിവാഹ ചടങ്ങിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. മുൻ ബിബിസി അവതാരകയായ 41കാരി റെഹം ഖാനെയാണ് 62കാരനായ ഇമ്രാൻ ഖാൻ കെട്ടിയത്. ഡിസംബർ മാസത്തിൽ സ്‌കൂളിൽനടന്ന ഭീകരാക്രമണത്തിൽകൊല്ലപ്പെട്ട പിഞ്ചുകുഞ്ഞുങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് വമ്പൻ ആഘോഷങ്ങൾ ഒഴിവാക്കി ചെറിയ രീതിയിലാണ് വിവാഹം നടത്തിയത്.

പരമ്പരാഗതമായി വധുവിന് വിവാഹവേളയിൽ നൽകുന്ന തുകയും നൽകിയാണ് വിവാഹം ഇന്നലെ നടത്തിയത്. 82,000 രൂപയാണ് റെഹമിന് ഇമ്രാൻ സമ്മാനിച്ചത്. ഇമ്രാന്റെ ബംഗ്ലാവായ ബനി ഗലയിലായിരുന്നു വിവാഹം നടന്നത്. മുസ്ലിം മതാചാരപ്രകാരമാണ് ചടങ്ങുകളിൽ നടന്നത്. ഇമ്രാന്റെ സുഹൃത്തുകളാണ് സാക്ഷികളായി വിവാഹഉടമ്പടിയിൽ ഒപ്പിട്ടത്. വിവാഹവസ്ത്രങ്ങൾ ധരിച്ച് ഇമ്രാനും റെഹവും നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

അടുത്ത ബന്ധുക്കളും സുഹൃത്തുകളും പങ്കെടുത്തെങ്കിലും ഇമ്രാൻ ഖാന്റെ സഹോദരി അലീന വിവാഹച്ചടങ്ങിൽ പങ്കെടുത്തില്ല. ഇമ്രാനും റെഹവും തമ്മിൽ അടുപ്പമുണ്ടെന്നും ഇമ്രാൻ റെഹമിനെ രഹസ്യമായി വിവാഹം കഴിച്ചെന്നും ഗോസിപ്പ് പരന്ന സാഹചര്യത്തിൽ ഇമ്രാന്റെ വീട്ടുകാർ ഇതു നിഷേധിച്ച് രംഗത്തെത്തിയിരുന്നു. അന്ന് ഇമ്രാനെ ഏറെ സപ്പോർട്ട് ചെയ്ത് സംസാരിച്ചിരുന്നത് അലീനയായിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം ഇമ്രാൻ തന്നെയാണ് പുതിയ വിവാഹക്കാര്യം വെളിപ്പെടുത്തിയത്. വിവാഹം ഒരു കുറ്റകൃത്യമല്ലെന്നാണ് അദ്ദേഹം വിമർശകർക്കു മറുപടി പറഞ്ഞത്. ഇമ്രാന്റെ സഹോദരി അലീന രോഷത്തോടെയാണ് അന്ന് വിവാഹ വാർത്തയോട് പ്രതികരിച്ചത്. വധുവിനെ തനക്കു കാണേണ്ടെന്നും അവർ പറഞ്ഞു. വിവാഹച്ചടങ്ങിലും അലീന പങ്കെടുത്തില്ല. എന്നാൽ ഇമ്രാൻ ഖാൻ തന്നെയുൾപെടെ ആരെയും വിവാഹത്തിന് ക്ഷണിച്ചില്ലെന്നാണ് അലീന ആരോപിക്കുന്നത്.

ഒരു മുൻ ബിബിസി ലേഖികയായിരുന്ന റെഹം ഇപ്പോൾ പാക് ചാനലായ ഡോൺ ടിവിയിൽ പ്രൊഡ്യൂസറാണ്. അടുത്ത ആഴ്ച മുതൽ ജോലിയിലേക്ക് റെഹം മടങ്ങിഎത്തുമെന്ന് ഡോൺ ടിവി വൃത്തങ്ങൾ അറിയിച്ചു. ഒരു വ്യക്തിക്ക് ഇഷ്ടമുള്ള സമയത്ത് വിവാഹം ചെയ്യാമെന്നാണ് ഇമ്രാൻ കഴിഞ്ഞദിവസം ഇസ്ലാമാബാദിൽ പറഞ്ഞത്. വിവാഹ കാര്യത്തിൽ തീരുമാനമെടുക്കുന്നതിനു മുമ്പ് കൗമാരക്കാരായ രണ്ടു മക്കളുടെ കാര്യമാണ് താൻ ആദ്യം പരിഗണിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുൻ വിവാഹത്തിൽ നിന്നും മോചനം നേടിയതിനു ശേഷം 10 വർഷക്കാലം താൻ പുനർവിവാഹത്തെകുറിച്ച് ചിന്തിച്ചിട്ടു പോലുമില്ലെന്നും തന്റെ മക്കൾ കുട്ടികളായിരുന്നതാണ് അതിനു കാരണമെന്നും ഇമ്രാൻ പറഞ്ഞു. മുൻ ഭാര്യ ജെമിമ ഗോൾഡ്‌സ്മിത്തിൽ നിന്നും 2004ലാണ് ഇമ്രാൻ വിവാഹ മോചനം നേടിയത്. 1995 പരമ്പരാഗത ഇസ്ലാമിക രീതിയിൽ പാരീസിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. ഇമ്രാൻ ഇപ്പോൾ വിവാഹം കഴിച്ച റെഹം വിവാഹ മോചിതയും മൂന്ന് കുട്ടികളുടെ അമ്മയുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP