Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയിലെ അസഹിഷ്ണുതയെക്കുറിച്ച് വേവലാതിപ്പെടുന്നവർ ബംഗ്ലാദേശ് എന്നൊരു രാജ്യത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ..? സ്വതന്ത്ര അഭിപ്രായം പറയുന്നവരെല്ലാം വധിക്കപ്പെടുന്നു; ഏറ്റവും ഒടുവിൽ കൊന്നത് ഹിന്ദുവായ യുവാവിനെ

ഇന്ത്യയിലെ അസഹിഷ്ണുതയെക്കുറിച്ച് വേവലാതിപ്പെടുന്നവർ ബംഗ്ലാദേശ് എന്നൊരു രാജ്യത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ..? സ്വതന്ത്ര അഭിപ്രായം പറയുന്നവരെല്ലാം വധിക്കപ്പെടുന്നു; ഏറ്റവും ഒടുവിൽ കൊന്നത് ഹിന്ദുവായ യുവാവിനെ

ന്ത്യയിൽ അസഹിഷ്ണുതയുണ്ടെന്നും ഫാസിസ്റ്റുകൾ അഭിപ്രായസ്വാതന്ത്ര്യത്തെ നിഷേധിക്കുന്നുവെന്നും നിരവധി സെലിബ്രിറ്റികളും എഴുത്തുകാരും ബുദ്ധിജീവികളും സമീപകാലത്ത് ആരോപണവുമായി മുന്നോട്ട് വന്നിരുന്നു. എന്നാൽ ഇത്തരക്കാർ ബംഗ്ലാദേശ് എന്നൊരു രാജ്യത്തെക്കുറിച്ച് കേട്ടിട്ട് പോലുമില്ലാത്ത വിധത്തിലാണ് പെരുമാറുന്നത്. സമീപകാലത്തായി ഇവിടെ സ്വതന്ത്ര അഭിപ്രായം രേഖപ്പെടുത്തുന്നവരെല്ലാം മതമൗലികവാദികളാൽ ക്രൂരമായി വധിക്കപ്പെടുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 23ന് യൂണിവേഴ്സിറ്റി പ്രഫസറായിരുന്ന എ.എഫ്.എം റിസൗൾ കരിം സിദ്ദിഖ് യൂണിവേഴ്സിറ്റിയിലേക്ക് ജോലിക്ക് പോകുന്നതിനിടെ ഐസിസ് തീവ്രവാദികളുടെ ആക്രമണത്താൽ മരിച്ചിരുന്നു. അതിന് മുമ്പ് ഏപ്രിൽ ആറ് ബുധനാഴ്ച രാത്രി തീവ്രവാദ വിരുദ്ധ എഴുത്തുകാരനായ 26കാരനും നിയമവിദ്യാർത്ഥിയുമായ നാസിമുദ്ദീൻ സമദിനെ ആക്രമികൾ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.അതിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പെ ഇപ്പോഴിതാ നിഖിൽ ജോർദർ എന്ന ഹിന്ദു യുവാവ് കൂടി ബംഗ്ലാദേശിൽ വധിക്കപ്പെട്ടിരിക്കുകയാണ്.

മോട്ടോർസൈക്കിളിലെത്തിയ രണ്ടു പേർ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ഏപ്രിൽ 30ന് വെട്ടിവീഴ്‌ത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.പ്രവാചകനെ വിമർശിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് സൂചനയുണ്ട്. ഈ കൊലപാതകത്തിന്റെയും ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തിട്ടുണ്ട്. ജോർദർ 2012ൽ രണ്ടാഴ്ച ജയിലിൽ കിടന്നിരുന്നു. തുർന്ന് അദ്ദേഹത്തിനെതിരെയുള്ള പരാതി പിൻവലിച്ചതിനെ തുടർന്ന് മോചിതനാവുകയായിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള രാജ്ഷാഹിയിലെ യൂണിവേഴ്സിറ്റിയിലേക്ക് പോകുന്നതിനിടെയായിരുന്നു ഏപ്രിൽ 23ന് പ്രഫസർ എ.എഫ്.എം റിസൗൾ കരിം സിദ്ദിഖ് വധിക്കപ്പെട്ടത്. അടുത്തിടെ നിരവധി യുക്തിവാദികളായ ബ്ലോഗർമാരെ വധിച്ചത് പോലെ തന്നയാണ് ഈ പ്രഫസറെയും വകവരുത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ വർഷങ്ങളിലായി രാജ്ഷാഹി യൂണിവേഴ്സിറ്റിയിലെ മൂന്ന് മറ്റ് പ്രഫസർമാർ വധിക്കപ്പെട്ടിരുന്നു. ഇസ്ലാമിക് തീവ്രവാദികളായിരുന്നു ഇതിന് പിന്നിലും പ്രവർത്തിച്ചിരുന്നു.

ഏപ്രിൽ ആറിന് ധാക്കയിലെ സർവകലാശാലക്ക് സമീപം സുഹൃത്തിനോടൊപ്പം നടന്നു പോകുമ്പോഴാണ് നിയമവിദ്യാർത്ഥിയായ നാസിമുദ്ദീൻ ക്രൂരമായി വധിക്കപ്പെട്ടത്. മോട്ടോർ സൈക്കിളിലെത്തിയ അക്രമികൾ കത്തി ഉപയോഗിച്ച് നാസിമുദ്ദീനെ വെട്ടിവീഴ്‌ത്തുകയായിരുന്നു. തുടർന്ന് തലക്ക് വെടിവച്ച് മരണം ഉറപ്പാക്കിയ ശേഷമാണ് തീവ്രവാദികൾ സ്ഥലം വിട്ടിരുന്നത്.

ഈ അരുംകൊലയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരും മുന്നോട്ട് വന്നിരുന്നില്ല. ധാക്കയിലെ ജഗന്നാഥ സർവകലാശാലയിൽ നിയമവിദ്യാർത്ഥിയായ നാസിമുദ്ദീൻ യുക്തിവാദിയായിരുന്നു. തീവ്രവാദത്തെ വിർമശിച്ചിരുന്ന അദ്ദേഹം വടക്കുകിഴക്കൻ നഗരമായ സിൽത്തിൽനിന്ന് അടുത്തിടെയാണ് നിയമപഠനത്തിനായി ധാക്കയിലേക്ക് വന്നിരുന്നത്.

മാസങ്ങൾക്കു മുമ്പു തന്നെ നാസിമുദ്ദീനെ കൊലയാളികൾ ലക്ഷ്യമിട്ടിരുന്നുവെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്. ബംഗ്ലാദേശ് വിമോചനസമരകാലത്തെ യുദ്ധകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട രാഷ്ട്രീയ നേതാക്കളെ തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ട് നടന്ന ദേശവ്യാപക പ്രക്ഷോഭത്തിൽ നാസിമുദ്ദീൻ സജീവമായിരുന്നുവെന്നാണ് റിപ്പോർട്ട്.ഒരു തീവ്രവാദ സംഘടന ലക്ഷ്യമിട്ട 84 യുക്തിവാദികളുടെ പട്ടികയിൽ നാസിമുദ്ദീന്റെ പേരുമുണ്ടെന്ന് മതേതര ഓൺലൈൻ ഗ്രൂപ്പിന്റെ നേതാവ് ഇമ്രാൻ സാർകർ വെളിപ്പെടുത്തിയിരുന്നു. നാസിമുദ്ദീന്റെ പല ഫേസ്‌ബുക്ക് പരാമർശങ്ങളും പ്രകോപനപരമായിരുന്നു. കഴിഞ്ഞ 15 മാസത്തിനിടെ ബംഗ്ലാദേശിൽ കൊല്ലപ്പെടുന്ന ആറാമത്തെ ബ്ലോഗറാണ് നാസിമുദ്ദീൻ. കൂടാതെ രണ്ട് പ്രസാധാകരും രണ്ട് വിദേശികളും മതഭീകരരുടെ കൊലക്കത്തിക്കിരയായിരുന്നു.

കഴിഞ്ഞ വർഷം ബംഗ്ലാദേശിൽ കൊല്ലപ്പെട്ടത് നാല് ബ്ലോഗർമാരായിരുന്നു. ഇതിൽ മതനിരപേക്ഷ എഴുത്തുകാരനായ നിലോയ് നീൽ ഓഗസ്റ്റിൽ കൊലക്കത്തിക്കിരയായ നാലാമത്തെ ബ്ലോഗറാണ്. ബംഗ്ലാദേശിലെ ഗൊറാൻ മേഖലയിലെ വീട്ടിൽ കടന്നുകയറിയ അക്രമികളാണ് നിലോയിയെ കൊലപ്പെടുത്തിയിരുന്നത്. മതഭീകരതയ്ക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്ന നീൽ ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും തദ്ദേശീയ ജനവിഭാഗങ്ങളുടെയും അവകാശങ്ങൾക്കായും ശബ്ദമുയർത്തിയിരുന്നു.ഈ നാല് ബ്ലോഗർമാരെയും ഭീകരർ വെട്ടിവീഴ്‌ത്തിയത് സമാനമായ രീതിയിലായിരുന്നു. പ്രമുഖ ബ്ലോഗറും എഴുത്തുകാരനുമായ അവിജിത് റോയ് (45) ഫെബ്രുവരിയിലാണ് കൊല്ലപ്പെട്ടിരുന്നു. യുഎസ് പൗരത്വം നേടിയ ഇദ്ദേഹവും ഭാര്യയും ധാക്കയിൽ ഒരു സാംസ്‌കാരിക പ്രദർശനത്തിൽ പങ്കെടുത്ത് മടങ്ങവേയായിരുന്നു ആക്രമണം. റോയിയുടെ ഭാര്യക്കും ഗുരുതരമായി പരിക്കേറ്റു. ചോരയിൽക്കുളിച്ച് നിലത്തുവീണ അവിജിത് റോയിയെ വാരിയെടുത്ത് നിലവിളിക്കുന്ന ഭാര്യയുടെ ചിത്രം ഹൃദയഭേദകമായിരുന്നു.

അവിജിത് റോയ് കൊല്ലപ്പെട്ട് ഒരുമാസം പിന്നിടും മുമ്പ് മറ്റൊരു ബ്ലോഗറായ വശീയുർ റഹ്മാൻ ഇതേരീതിയിൽ ധാക്കയിൽ വധിക്കപ്പെട്ടിരുന്നു. അന്ന് രണ്ട് അക്രമികളെ ജനങ്ങൾ പിടികൂടി പൊലീസിലേൽപ്പിച്ചിരുന്നു. കഴിഞ്ഞ മെയിൽ സിൽഹെത് നഗരത്തിൽ വച്ചാണ് അനന്ദ ബിജോയ് (33) കൊല്ലപ്പെട്ടത്. നഗരമധ്യത്തിൽവച്ച് മുഖംമൂടിധാരികൾ വെട്ടിവീഴ്‌ത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് നീലും കൊല്ലപ്പെട്ടത്.രണ്ടുവർഷംമുമ്പ് മഞ്ച പ്രവർത്തകരായ അഹ്മദ് രജിബ് ഹൈദറും മറ്റൊരു ബ്ലോഗറും മിർപുറിൽ ഇതേപോലെ കൊല്ലപ്പെട്ടിരുന്നു. മതതീവ്രവാദികളുടെ കൊലക്കത്തിക്കിരയായ എഴുത്തുകാരെല്ലാം ഗണജാഗരൺ മഞ്ച എന്ന മതനിരപേക്ഷ സംഘടനയുടെ പ്രവർത്തകരായിരുന്നു. ബ്ലോഗർമാരെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം കഴിഞ്ഞ മേയിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽഖായ്ദ ഏറ്റെടുത്തിരുന്നു. ദൈവനിഷേധികളെയാണ് തങ്ങൾ വകവരുത്തുന്നതെന്നും അവർ അവകാശപ്പെട്ടു. അൻസർ ബംഗ്ലാ ടീം എന്ന തീവ്രവാദ സംഘടനയും അന്നത്തെ ഈ കൊലപാതകങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നോട്ട് വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP