Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചുംബനത്തിലൂടെ അമേരിക്കൻ യുവതി സ്വന്തമാക്കിയത് 15 ലക്ഷത്തിന്റെ കാർ; 50 മണിക്കൂർ തുടർച്ചയായി കാറിനെ ചുംബിച്ചത് ഡിലിനി ജയസൂര്യ: തിങ്കളാഴ്ച രാവിലെ ആരംഭിച്ച മത്സരം അവസാനിച്ചത് ബുധനാഴ്ച രാവിലെ

ചുംബനത്തിലൂടെ അമേരിക്കൻ യുവതി സ്വന്തമാക്കിയത് 15 ലക്ഷത്തിന്റെ കാർ; 50 മണിക്കൂർ തുടർച്ചയായി കാറിനെ ചുംബിച്ചത് ഡിലിനി ജയസൂര്യ: തിങ്കളാഴ്ച രാവിലെ ആരംഭിച്ച മത്സരം അവസാനിച്ചത് ബുധനാഴ്ച രാവിലെ

അമേരിക്കയിൽ ടെക്‌സസ് സ്വദേശിനിക്ക് ചുംബനത്തിലൂടെ ലഭിച്ചത് 15 ലക്ഷത്തിന്റെ കാർ. ഡിലിനി ജയസൂര്യയ്ക്കാണ് 15 ലക്ഷത്തിന്റെ ഒരു കാർ ലഭിച്ചത്. അമേരിക്കയിലെ പ്രമുഖ എഫ്.എം. സ്റ്റേഷനായ 96.7 കിസ് എഫ്.എം. നടത്തിയ 'കിസ് എ കിയ' എന്ന മത്സരത്തിലൂടെയാണ് ഡിലിനിക്ക് കാർ ലഭിച്ചത്.

50 മണിക്കൂർ തുടർച്ചയായി കാറിനെ ചുംബിക്കുക എന്നതായിരുന്നു മത്സരം. തുടക്കത്തിൽ 20 മത്സരാർഥികളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. മത്സരം ആരംഭിച്ച് മണിക്കൂറുകൾക്കകംതന്നെ ഈ ചുംബനം അത്ര എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞ മത്സരാർഥികൾ ഓരോരുത്തരായി പിൻവാങ്ങുകയായിരുന്നു. അവസാനഘട്ടമത്സരത്തിൽ ഏഴുപേർ മാത്രമാണ് അവശേഷിച്ചത്. ഇവരിൽനിന്ന് നറുക്കെടുത്താണ് ഡിലിനിയെ വിജയിയായി പ്രഖ്യാപിച്ചത്.
സശമ
കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായിയുടെ ഉപബ്രാൻഡായ കിയയുടെ സെഡാൻ ഒപ്റ്റിമയാണ് ഡിലിനയക്ക് സമ്മാനമായി ലഭിച്ചത്. ഓരോ മണിക്കൂർ കൂടുമ്പോൾ 10 മിനിറ്റ് ഇടവേള നൽകിയായിരുന്നു മത്സരം സംഘടിപ്പിച്ചത്. ഈ പത്തുമിനിറ്റ് ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുമായിരുന്നു അനുവദിച്ചത്. തിങ്കളാഴ്ച രാവിലെ ആരംഭിച്ച മത്സരം ബുധനാഴ്ച രാവിലെയാണ് അവസാനിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP