Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഓസ്ട്രിയയിലെ കുടിയേറ്റ ദുരന്തം: ട്രക്കിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ നാലു പേർ അറസ്റ്റിൽ; പിടിയിലായത് മൂന്ന് ബൾഗേരിക്കാരും ഒരു അഫ്ഗാനിയും

ഓസ്ട്രിയയിലെ കുടിയേറ്റ ദുരന്തം: ട്രക്കിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ നാലു പേർ അറസ്റ്റിൽ; പിടിയിലായത് മൂന്ന് ബൾഗേരിക്കാരും ഒരു അഫ്ഗാനിയും

ബുഡപെസ്റ്റ്: ഓസ്ട്രിയയിൽ ട്രക്കിൽ 71 മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഹംഗേറിയൻ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൂന്ന് ബൾഗേറിയക്കാരും ഒരു അഫ്ഗാൻ സ്വദേശിയമാണ് അറസ്റ്റിലായതെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. അറസ്റ്റിലായവരിൽ ട്രക്കിന്റെ ഡ്രൈവറും ഉൾപ്പെടും. ഡ്രൈവർ ബൾഗേറിയൻ പൗരനാണെന്ന് നേരത്തെ ഓസ്ട്രിയൻ പൊലീസ് അറിയിച്ചിരുന്നു.

20 മുതൽ 50 പേരുടെ മൃതദേഹങ്ങൾ ട്രക്കിൽ കണ്ടെത്തി എന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ട്. എന്നാൽ കൂടുതൽ പേരെ കണ്ടെത്തിയതോടെയാണ് മൃതദേഹങ്ങളുടെ എണ്ണം 71 ആണ് എന്ന് ഓസ്ട്രിയൻ പൊലീസ് സ്ഥിരീകരിച്ചത്. 59 പുരുഷന്മാർ, എട്ട് സ്ത്രീകൾ, നാല് കുട്ടികൾ എന്നിവരുടെ മൃതദേഹമാണ് ട്രക്കിൽ നിന്ന് കണ്ടെത്തിയത്. കുട്ടികളിൽ മൂന്നുപേർ ആൺകുട്ടികളും ഒരാൾ പെൺകുട്ടിയുമാണ്. ന്യൂസിഡൽഫപാൻഡോർഫ് പ്രദേശങ്ങളുടെ ഇടയിലാണ് ട്രക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ട്രക്ക് ബുധനാഴ്ച മുതൽ പ്രദേശത്ത് ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.

സ്‌ളോവേക്യൻ ചിക്കൻ കമ്പനിയായ ഹൈസയുടെ ലോറിയിലാണ് മൃതഹേഹങ്ങൾ കണ്ടെ ത്തിയത്. ഈ ലോറി 2014ൽ തന്നെ വിറ്റിരുന്നു എന്നാണ് കമ്പനി ഔദ്യോഗികമായി അറിയിച്ചത്. എന്നാൽ 'ഹോണസ്റ്റ് ചിക്കൻ' എന്ന കമ്പനിയുടെ പരസ്യവാചകം ലോറിയിലുണ്ട്. റുമാനിയൻ പൗരന്റെ പേരിലാണ് ലോറി രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് ഹംഗേറിയൻ സർക്കാർ അറിയിച്ചിരിക്കുന്നത്.

അഭയാർഥി പ്രതിസന്ധിക്ക് പരിഹാരം കാണാൻ ജർമൻ ചാൻസലർ അംഗലാ മെർകൽ ഉൾപ്പെടെയുള്ള ബാൾക്കൻ മേഖലയിലെ നേതാക്കന്മാർ വിയനയിൽ ഒത്തുകൂടിയ ദിവസം തന്നെയാണ് ഇത്രയധികം അഭയാർഥികളെ ട്രക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP