Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുനെറ്റിയിൽ ഒറ്റക്കണ്ണുമായി കുഞ്ഞ് പിറന്നു; ഗ്രീക്ക് പുരാണത്തിലെ സൈക്ലോപ്‌സ് ദേവന്റെ പുനർജന്മമെന്ന് നാട്ടുകാർ

തിരുനെറ്റിയിൽ ഒറ്റക്കണ്ണുമായി കുഞ്ഞ് പിറന്നു; ഗ്രീക്ക് പുരാണത്തിലെ സൈക്ലോപ്‌സ് ദേവന്റെ പുനർജന്മമെന്ന് നാട്ടുകാർ

വിചിത്ര ജന്മങ്ങൾ ലോകത്തിന്റെ പലഭാഗങ്ങളിൽ പലപ്പോഴായി ഉണ്ടാകുന്നുണ്ട്. ജനിതകവൈകല്യങ്ങൾ മൂലമോ മറ്റേതെങ്കിലും പോരായ്മകൾ മൂലമോ ആണ് ഇത്തരം അസാധാരണ പിറവികൾ ഉണ്ടാകുന്നതെന്നാണ് ശാസ്ത്രം പറയുന്നത്. എന്നാൽ ചിലർ ഇതിനെ വിശ്വാസവുമായി കൂട്ടിക്കുഴച്ച് പുതിയ വ്യാഖ്യാനങ്ങളുണ്ടാക്കുന്നത് പതിവ് സംഭവമാണ്. ഇപ്പോഴിതാ ഈജിപ്തിലെ എയ് സെൻബെല്ലവെയിനിലെ സ്വകാര്യ ആശുപത്രിയിൽ പിറന്ന് വീണ അസാധാരണ ശിശുവിനെ ചുറ്റിപ്പറ്റിയും ഇത്തരത്തിലുള്ള കഥകൾ പ്രചരിക്കുന്നുണ്ട്. തിരുനെറ്റിയിൽ ഒറ്റക്കണ്ണുമായാണ് ഈ ശിശു പിറന്നിരിക്കുന്നത്. ഗ്രീക്ക് പുരാണത്തിലെ സൈക്ലോപ്‌സ് ദേവന്റെ പുനർജന്മമാണ് ഈ കുഞ്ഞെന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്.

എന്നാൽ കുട്ടി കുറച്ച് ദിവസങ്ങൾ മാത്രമെ ജീവിച്ചിരിക്കുകയുള്ളൂവെന്നാണ് ഡോക്ടർമാർ പറയുന്നത്. കുട്ടിക്ക് സൈക്ലോപിയ എന്ന അവസ്ഥയാണുള്ളതെന്നാണ് അവർ അഭിപ്രായപ്പെടുന്നത്. ഒറ്റക്കണ്ണുള്ള ഗ്രീക്ക് പുരാണത്തിലെ സൈക്ലോപ്‌സ് ദേവന്റെ പേരിൽ നിന്നുമാണിതും ഉരുത്തിരിഞ്ഞ് വന്നിരിക്കുന്നത്. ഗർഭപാത്രത്തിലായിരിക്കുമ്പോൾ റേഡിയേഷൻ ഏൽക്കുന്നതിന്റെ ഫലമായാണ് ഈ വൈകല്യം ശിശുക്കൾക്കുണ്ടാകുന്നത്. വളരെ അപൂർവമായൊരു ജനന വൈകല്യമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. 1000 ജനനങ്ങൽ ഒരു കുട്ടിക്ക് മാത്രമ കണ്ടു വരുന്ന വൈകല്യമാണിത്. ഇവയിൽ മിക്കതും സമയത്തിന് മുമ്പെ ജനിക്കുന്നവരുമാണ്. ഇത്തരം കുഞ്ഞുങ്ങൾ വൈകാതെ മരിക്കുകയും ചെയ്യും.

കുട്ടിക്ക് ഒറ്റക്കണ്ണ് മാത്രമെ ഉള്ളുവെന്നതിന് പുറമെ മൂക്കുമില്ല. ഗർഭാവസ്ഥയിലായിരിക്കുമ്പോൾ കുട്ടിയുടെ കണ്ണിന്റെ സോക്കറ്റ് വേണ്ട വിധം രൂപപ്പെടാത്തതാണ് വൈകല്യത്തിന് കാരണം. ഇത്തരം കുഞ്ഞുങ്ങളുടെ ഹൃദയത്തിനും തകരാറുകളേറെയുണ്ടാവുക സ്വാഭാവികമായതിനാലാണ് ഇവർക്ക് ആയുസ് വളരെ കുറവാകുന്നതിനുള്ള പ്രധാന കാരണം. കുഞ്ഞിന്റെ അമ്മ ഗർഭിണിയായിരിക്കുമ്പോൾ കഴിച്ച് മരുന്നുകളോ റേഡിയേഷന്റെ സാമീപ്യമോ മൂലമായിരിക്കാം കുഞ്ഞിന് ഈ ഒരു അവസ്ഥയുണ്ടായിരിക്കുന്നതെന്നാണ് ഡോക്ടർമാർ വിലയിരുത്തുന്നതെന്നാണ് സൗദി അറേബ്യൻ വെബ്‌സൈറ്റായ സ്ലാറ്റി.കോം റിപ്പോർട്ട് ചെയ്യുന്നത്. കുട്ടിക്ക് മറ്റു പലവിധത്തിലുള്ള വൈകല്യങ്ങളുമുണ്ടെന്നും അതിനാൽ വളരെ കുറച്ച് ദിവസങ്ങൾ മാത്രമെ ജീവിക്കുകയുള്ളുവെന്നുമാണ് കുട്ടിയെ നിരീക്ഷിക്കുന്ന ഡോക്ടറായ അഹമ്മദ് ബദറുദ്ധീൻ പറയുന്നത്. കുട്ടിയുടെ അവസ്ഥ കണ്ട് രക്ഷിതാക്കൾ ഞെട്ടിയിരിക്കുകയാണ്. അവരെ കൗൺസിലിംഗിന് വിധേയമാക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP