Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭീകരരുടെ പ്രധാന ആയുധം; റഷ്യൻ കള്ളപ്പണത്തിന്റെ അടയാളം; യൂറോപ്യൻ സെൻട്രൽ ബാങ്ക് 500ന്റെ യൂറോ നോട്ട് നിരോധിച്ചേക്കും; ഏറ്റവും വലിയ തുക 200 ആക്കും

ഭീകരരുടെ പ്രധാന ആയുധം; റഷ്യൻ കള്ളപ്പണത്തിന്റെ അടയാളം; യൂറോപ്യൻ സെൻട്രൽ ബാങ്ക് 500ന്റെ യൂറോ നോട്ട് നിരോധിച്ചേക്കും; ഏറ്റവും വലിയ തുക 200 ആക്കും

താരതമ്യേന വലിയ മൂല്യമുള്ള കറൻസി നോട്ടുകൾ ഏത് സമ്പദ് വ്യവസ്ഥയിലും സൗകര്യപ്രദമായ സംഗതിയാണ്. പണം ഒരിടത്ത് നിന്ന് കൊണ്ടു പോകുന്നവർക്കും സൂക്ഷിച്ച് വയ്ക്കുന്നവർക്കും ഇത് വളരെയേറെ പ്രയോജനപ്പെടാറുണ്ട്. എന്നാൽ ഇത്തരം വലിയ നോട്ടുകൾ ദുരുപയോഗപ്പെടുത്താനും സാധ്യതയേറെയാണ്. 500ന്റെ യൂറോ നോട്ടും ഇത്തരത്തിൽ ഏറെ ദുരുപയോഗത്തിന് വിധേയമാകുന്ന കറൻസിയാണ്. ഭീകർക്ക് ഈ നോട്ടുകളിലൂടെയാണ് ഫണ്ട് എത്തുന്നതെന്നതും റഷ്യൻ കള്ളപ്പണത്തിന്റെ അടയാളമാണീ നോട്ടെന്നതിനാലും ഇത് നിിരോധിക്കാൻ യൂറോപ്യൻ സെൻട്രൽ ബാങ്ക് ആലോചിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനെ തുടർന്ന് ഏറ്റവും വലിയ തുക 200 യൂറോ ആക്കാനും നീക്കം നടക്കുന്നുണ്ട്.

ഇത്തരം നോട്ടുകളിൽ ഭൂരിഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നത് റഷ്യയിലാണെന്നും കണ്ടെത്തിയിട്ടുണ്ട്.സാധാരണക്കാർ 500 യൂറോ നോട്ടുകൾ നിത്യജീവിതത്തിലെ ആവശ്യങ്ങൾ നിർവഹിക്കാൻ ഉപയോഗിക്കുന്നത് കുറവാണെന്നും ഭീകരരും തീവ്രവാദികളുമാണ് ഈ നോട്ട് സൗകര്യപ്രദമായി കൂടുതലായി ഉപയോഗിക്കുന്നതെന്നും തെളിഞ്ഞതിനെ തുടർന്നാണിത് പിൻവലിക്കാനുള്ള നീക്കം നടക്കുന്നത്.ലോകത്തിലെ ഏത് കറൻസിയേക്കാൾ മൂല്യമുള്ള നോട്ടാണിത്. 500 യൂറോ നോട്ടുകൾ കൂടുതലായും നിയമ വിരുദ്ധമായ കാര്യങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നാണ് യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്റായ മറിയോ ഡ്രാഗി പറയുന്നത്. അതിനാൽ ഇത് പിൻവലിക്കാൻ ഉദ്ദേശിക്കുന്നുവെന്ന സൂചനയും അദ്ദേഹം നൽകുന്നുണ്ട്. ഇതിന് പകരം സമ്പാദിക്കുന്നവർക്ക് 200 യൂറോ നോട്ടിലൂടെ പണം ശേഖരിച്ച് സൂക്ഷിക്കാമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.

500 യൂറോ നോട്ട് ക്രിമിനലുകൾ തങ്ങളുടെ വിനിമയത്തിന് തെരഞ്ഞെടുക്കുന്ന കറൻസിയായി തീർന്നിരിക്കുകയാണെന്നാണ് യൂറോപോൾ ഡയറക്ടറായ റോബ് വെയ്ൻ റൈറ്റ് പറയുന്നത്.തട്ടിപ്പുകാർ ഇത്തരം നോട്ടുകൾ ഉപയോഗിക്കുന്നതിനെ തുടർന്നുണ്ടാകുന്ന പ്രശ്‌നങ്ങളുടെ മേലുള്ള കേസുകൾ വർധിച്ച് വരുന്നുവെന്നും റിപ്പോർട്ടുണ്ട്. പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തീവ്രവാദികൾക്ക് പണം വരുന്ന വഴികൾ അടയ്ക്കാൻ യൂറോപ്യൻ ലോമേക്കേർസ് ഒരുങ്ങുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നറിയുന്നു.നിത്യജീവിതത്തിലെ ആവശ്യങ്ങൾക്കല്ലാതെ ഇത്തരം നോട്ടുകൾ കൂടുതലും ദുരുപയോഗപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് ഫ്രാൻസിലെ ധനകാര്യമന്ത്രിയായ മൈക്കൽ സാപിൻ പറയുന്നത്. 500 യൂറോ നോട്ടുകളിൽ ഭൂരിഭാഗവും റഷ്യയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നും യൂറോപ്യൻ ഫിനാൻഷ്യൽ ഒഫീഷ്യലുകൾ പരാതിപ്പെടുന്നുണ്ട്. കഴിഞ്ഞ വർഷം യൂറോസോണിലെ പണത്തിന്റെ അളവ് 1 ട്രില്യൺ യൂറോ ആയി കുതിച്ചുയർന്നിരുന്നു. ഇതിൽ 30 ശതമാനവും 500ന്റെ യൂറോ നോട്ടുകളാണ്.

ഇതിന് മുമ്പ് ജർമനിയിലായിരുന്നു 500ന്റെ യൂറോ നോട്ടുകൾ ഏറ്റവും കൂടുതലായി ഉണ്ടായിരുന്നത്. ജർമനിയുടെ പഴയ 1000 മാർക്ക് നോട്ടിന് തുല്യമായ മൂല്യമാണിതിനുള്ളത്. വലിയ പണ അഴിമതികളുടെ ഉപകരണമായി ഈ നോട്ടിനെ ഉപയോഗിക്കുന്നതിനാൽ ഇതിനെ നിരോധിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ആന്റി-ഫ്രോഡ് ബോഡിയുടെ തലവൻ ജിയോവാനി കെസ്ലെർ നിർദ്ദേശിച്ച് ഒരു മാസത്തിനകമാണ് യൂറോ 500 നോട്ട് പിൻവലിക്കാനുള്ള നീക്കം സജീവമായതെന്നും ശ്രദ്ധേയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP